- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നും ആഘോഷിച്ചത് ആർഭാടജീവിതം; നാടറിഞ്ഞുള്ള വിവാഹത്തിന് പുറമേ രണ്ടുചിന്നവീട്; നാട്ടിൽ ഹീറോയായത് ടിപ്പർ ഓടിക്കുന്നതിലെ അസാമാന്യ വിരുതുകൊണ്ട്; കൊള്ളമുതൽ തട്ടിയെടുക്കുന്നതിൽ കമ്പമേറിയതോടെ ശത്രുക്കളുടെ എണ്ണവുമേറി; പൊലീസ് ഇൻഫോർമറിന്റെ റോൾ കൂടിയായതോടെ സുഹൃത്തുക്കളും എതിരായി; കർണാടകത്തിൽ കൊല്ലപ്പെട്ട പെരുമ്പാവൂരിനെ വിറപ്പിച്ച സ്പിരിറ്റ് ഉണ്ണിയുടെ കഥ ഇങ്ങനെ
പെരുമ്പാവൂർ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെരുമ്പാവൂരിലെ കൊടും ക്രിമിനൽ സ്പിരിറ്റ് ഉണ്ണിയെ കുറിച്ചുള്ള നാട്ടുകാരുടെ മനസ്സിലെ ചിത്രം ഒന്നുവേറെ തന്നെ. സ്പിരിററ് ഉണ്ണി ടിപ്പർ ഓടിക്കുന്നതിലെ അസാമാന്യപാടവം കൊണ്ടാണ് നാട്ടിൽ ഹീറോയായത്. പൊലീസിന്റെ ഇൻഫോർമർ വേഷത്തിലും കസറി. ക്വട്ടേഷൻ സംഘങ്ങളുമായി അടുത്തതോടെ പണത്തിന് വേണ്ടി അക്രമസംഭവങ്ങളിലും പങ്കാളിയായി. കൊള്ളമുതലുകൾ തട്ടിയെടുക്കുന്നതിൽ വിരുതനായതോടെ ശത്രുക്കളുടെ എണ്ണവും കൂടി. എതിരാളികളുടെ നീക്കം ചോർത്തി പൊലീസിന് നൽകി, ഒതുക്കിയും മുന്നേറ്റം. ജീവിതം ആഹ്ളാദകരമാക്കാൻ നാടറിഞ്ഞുള്ള വിവാഹത്തിന് പുറമേ രണ്ട് ചിന്നവീടും. കൊടുംകുറ്റവാളി സ്പിരിറ്റ് ഉണ്ണിയുടെ ജീവിതഗ്രാഫ് ഇങ്ങനെ ചുരുക്കാം. കഴിഞ്ഞ ദിവസം ദക്ഷിണ കർണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ പുഴയിൽ ഒഴുകി നടക്കുന്ന നിലയിലാണ്് സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ മൃതദ്ദേഹം കണ്ടെത്തിയത്. ഡ്രൈവറായിട്ടാണ് നാട്ടിൽ ഏറെപ്പേർക്കും ഉണ്ണിയെ പരിചയം. എത്ര ദുർഘടം പിടിച്ച വഴ
പെരുമ്പാവൂർ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെരുമ്പാവൂരിലെ കൊടും ക്രിമിനൽ സ്പിരിറ്റ് ഉണ്ണിയെ കുറിച്ചുള്ള നാട്ടുകാരുടെ മനസ്സിലെ ചിത്രം ഒന്നുവേറെ തന്നെ. സ്പിരിററ് ഉണ്ണി ടിപ്പർ ഓടിക്കുന്നതിലെ അസാമാന്യപാടവം കൊണ്ടാണ് നാട്ടിൽ ഹീറോയായത്. പൊലീസിന്റെ ഇൻഫോർമർ വേഷത്തിലും കസറി. ക്വട്ടേഷൻ സംഘങ്ങളുമായി അടുത്തതോടെ പണത്തിന് വേണ്ടി അക്രമസംഭവങ്ങളിലും പങ്കാളിയായി. കൊള്ളമുതലുകൾ തട്ടിയെടുക്കുന്നതിൽ വിരുതനായതോടെ ശത്രുക്കളുടെ എണ്ണവും കൂടി. എതിരാളികളുടെ നീക്കം ചോർത്തി പൊലീസിന് നൽകി, ഒതുക്കിയും മുന്നേറ്റം. ജീവിതം ആഹ്ളാദകരമാക്കാൻ നാടറിഞ്ഞുള്ള വിവാഹത്തിന് പുറമേ രണ്ട് ചിന്നവീടും.
കൊടുംകുറ്റവാളി സ്പിരിറ്റ് ഉണ്ണിയുടെ ജീവിതഗ്രാഫ് ഇങ്ങനെ ചുരുക്കാം. കഴിഞ്ഞ ദിവസം ദക്ഷിണ കർണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ പുഴയിൽ ഒഴുകി നടക്കുന്ന നിലയിലാണ്് സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ മൃതദ്ദേഹം കണ്ടെത്തിയത്. ഡ്രൈവറായിട്ടാണ് നാട്ടിൽ ഏറെപ്പേർക്കും ഉണ്ണിയെ പരിചയം. എത്ര ദുർഘടം പിടിച്ച വഴിയിലൂടെയും ടിപ്പർ ഓടിക്കുന്നതിനുള്ള അസാമാന്യ മനക്കരുത്തായിരുന്നു ഈ രംഗത്ത് ഉണ്ണിയുടെ വെറൈറ്റി.
പതിയെ അനധികൃത ഇടപാടുകൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പത്തിലായി. ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളുമായി ചങ്ങാത്തത്തിലാവുന്നതിന് വഴിതെളിച്ചതും ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ തന്നെ. ആദ്യഘട്ടത്തിൽ പല സംഘങ്ങളിലായിരുന്നു പ്രവർത്തനം. ഇടക്കാലത്ത് സ്വന്തമായി അണികളെ ഒരുക്കി വൻതുകയ്ക്ക് ആക്രമണങ്ങൾ ഏറ്റെടുത്ത് നടത്തി. വധശ്രമങ്ങൾക്കും അടിപിടിക്കും ഉണ്ണിയുടെ പേരിൽ കേസുകൾ പെരുകിയത് ഇക്കാലത്താണ്.
കൊള്ളമുതൽ തട്ടിയെടുക്കുന്നതിൽ ഹരം
മറ്റ് സംഘങ്ങൾ കവർച്ചചെയ്യുന്നതും കടത്തുന്നതുമായ പണവും സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുക്കുന്നതിലായിരുന്നു ഉണ്ണിയും സംഘവും അടുത്തകാലത്ത് ശ്രദ്ധിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. ഹവാല പണമിടപാടുകാരുടെ നീക്കങ്ങൾ രഹസ്യമായി മനസ്സിലാക്കി, ഇത് തട്ടിയെടുക്കുന്നതിൽ ഉണ്ണിയും സംഘവും സജീവമായിരുന്നെന്നാണ് പെരുമ്പാവൂർ പൊലീസിന് ലഭിച്ച വിവരം. അടുത്ത കാലത്ത് മംഗലാപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കിട്ടുന്നതുകൊണ്ട് കഴിയുന്നത്ര ആർഭാടത്തിൽ കഴിയുകയായിരുന്നു ഉണ്ണിയുടെ രീതിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം. വെങ്ങോലയിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം. എറണാകുളത്തും മലപ്പുറത്തുമുള്ള യുവതികളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് ഉപ്പനങ്ങാടി പൊലീസ് റിപ്പോർട്ട്. കഴുത്തിൽ വേട്ടറ്റ,് ദേഹമാകെ മർദ്ദനമേറ്റ ക്ഷതങ്ങളുമായിട്ടാണ് മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദ്ദേഹം കാണപ്പെട്ടത്.
സ്പിരിറ്റ് കടത്തി കടത്തി പേരുവീണു
ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കർണ്ണാടക പൊലീസ് സ്ഥിരീകരിച്ചത്.
ഉപ്പനങ്ങാടി പൊലീസാണ് വിവരം പെരുമ്പാവൂർ പൊലീസിൽ അറിയിച്ചത്. അടിപിടി -കഞ്ചാവ് കടത്ത് തുടങ്ങി ഇയാളുടെ പേരിൽ പെരുമ്പാവൂർ സ്റ്റേഷനിൽ മാത്രം പത്തോളം കേസുകളുണ്ടൈന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഇയാൾ സ്പിരിറ്റ് കടത്തൽ കേസിൽ അറസ്റ്റിലായിരുന്നു.ഇതേത്തുടർന്നാണ് സ്പിരിറ്റ് ഉണ്ണിയെന്ന് പേരുവീണത്. കാപ്പ നിയമപ്രകാരം അകത്താക്കാൻ പെരുമ്പാവൂർ പൊലീസ് നീക്കം ആരംഭിച്ചിരുന്നു.ഗുണ്ടാ ലിസ്റ്റിൽപ്പെടുത്തി കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
കൊലയ്ക്ക് പിന്നിൽ സുഹൃത്ത്
സുഹൃത്തുക്കൾക്കൊപ്പമാണ് ഉണ്ണി കർണ്ണാടകയ്ക്ക് തിരിച്ചതെന്നാണ് ബന്ധുക്കൾ പുറത്തുവിട്ട വിവരം. ഇയാളുടെ സുഹൃത്തുക്കളായ നാലുപേർ നാട്ടിൽ നിന്നും മുങ്ങിയതായും പ്രചാരണം ശക്തിപ്പെട്ടിരുന്നു. ഇവരിൽ രണ്ട്പേരെ കേസുമായി ബന്ധപ്പെട്ട് ഉപ്പനങ്ങാടി പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിട്ടുണ്ട്. അരുംകൊലയിൽ പെരുമ്പാവൂരിൽ വിജലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയായ യുവാവിന് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ നെടുംതോട് ഭാഗത്തുനിന്നും കർണ്ണാടക രജിസ്ട്രേഷനിലുള്ള ഒരു കാർ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഏതാനും ദിവസമായി കാർ കൊണ്ടുുപോകാൻ ആരും എത്താതിരുന്നതിനെത്തുടർന്ന് നാട്ടുകാർ അറിയിച്ചത് പ്രകാരമാണ് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തത്.
തുടർന്നുനടന്ന പരിശോധനയിൽ കാറിന്റെ നമ്പർ കർണ്ണാടകയിലെ ഒരു ഓട്ടോയുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ കാറിന്റെ ഉടമയെ കണ്ടെത്താൻ നീക്കം നടത്തിവരുന്നതിനിടെയാണ് അറസ്റ്റുവിവരം പുറത്തുവരുന്നത്. കാർ ഉണ്ണിയും സംഘവും ഉപയോഗിച്ചതായിരിക്കാമെന്നും ലക്ഷ്യമിട്ട കവർച്ചക്ക് ശേഷം ഇത് നെടുംതോടിൽ പാർക്കുചെയ്ത ശേഷം മറ്റൊരുവാഹനത്തിൽ ഇവർ കർണ്ണാടകയ്ക്ക് തിരിച്ചരിക്കാമെന്നാണ് പെരുംമ്പാവൂർ പൊലീസിന്റെ അനുമാനം.
ഇന്നോവയിലാണ് ഉണ്ണിയും സുഹൃത്തുക്കളും കർണ്ണാടകയിലേക്ക് തിരിച്ചതെന്ന വിവരവും പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.കൊലയുടെ കാരണത്തെക്കുറിച്ച് ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. കവർച്ച മുതൽ വീതംവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരിക്കാം കൊലയ്ക്ക് കാരണമെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കർണ്ണാടക പൊലീസ് അന്വേഷണത്തിനായി പെരുമ്പാവൂരിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.