കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയേയും മറ്റ് കന്യാസ്ത്രീകളെയും മാനസികമായി സമ്മർദ്ദത്തിലാക്കി സ്വാധീനിക്കാൻ കോടനാട് പള്ളി വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ രണ്ടാമതെത്തിയത് വിവാദമായിരുന്നു.അങ്കമാലി മുക്കന്നൂർ വധക്കേസ് പ്രതി സജി മുക്കന്നൂരിനൊപ്പമാണ് കന്യാസ്ത്രീകളെ കാണാൻ അച്ചനെത്തിയത്. കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ഫ്രാങ്കോയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കാനായിരുന്നു ശ്രമമെന്ന വാദത്തിന് ഇതോടെ ശക്തികൂടി. സജി മുക്കന്നൂർ ഓടിച്ച കാറിലാണ് അച്ചൻ മഠത്തിലെത്തിയത്.ഫ്രാങ്കോ കേസ് നിർണ്ണായക വഴിത്തിരിവിലെത്തുമ്പോൾ അച്ചന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യം കിട്ടി. അച്ചൻ പോയ ഉടൻ തന്നെ മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമമെന്ന് കന്യാസ്ത്രീകൾ പറയുകയും ചെയ്തു. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

വിവാദമായ മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിലെ പ്രതിയാണ് സജി. ഈ കൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് മറുനാടൻ അന്വേഷണം നടത്തിയത്. മൂക്കന്നൂർ എടലക്കാട് തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ച് സഹോദരൻ വർക്കി മനസ്സ് തുറന്നത് ഇങ്ങിനെ. കേസ്സിലെ പ്രതികളിലൊരാളായ സജി കോടനാട് പള്ളി വികാരിക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയതായുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഏഴു വർഷത്തോളമായി മനസ്സിനെ നീറ്റുന്ന ഓർമ്മകൾ വർക്കി മറുനാടനുമായി പങ്കുവച്ചത്. വർക്കി കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി സജിയുടെ സന്ദർശനം സംമ്പന്ധിച്ച വിവരങ്ങൾ ആരാഞ്ഞിരുന്നു.

വിവാദമായ മൂക്കന്നൂർ എടലക്കാട് തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ച് സഹോദരൻ വർക്കി മനസ്സ് തുറന്നത് ഇങ്ങിനെ. കേസ്സിലെ പ്രതികളിലൊരാളായ സജി കോടനാട് പള്ളി വികാരിക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയതായുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് 7 വർഷത്തോളമായി മനസ്സിനെ നീറ്റുന്ന ഓർമ്മകൾ വർക്കി മറുനാടനുമായി പങ്കുവച്ചത്. വർക്കി കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി സജിയുടെ സന്ദർശനം സംമ്പന്ധിച്ച വിവരങ്ങൾ ആരാഞ്ഞിരുന്നു.

കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇഞ്ചയ്ക്കപാലാട്ടി പി.വി തോമസ്സ് എന്ന തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ചും കൃത്യത്തിൽ മുഖ്യ സൂത്രധാരൻ കല്ലറ ചുള്ളിവീട്ടിൽ സജിക്കുള്ള പങ്കിനെക്കുറിച്ചും വർക്കിയുടെ വെളിപ്പെടുത്തൽ ചുവടെ:

'ഞാളിയേക്കൻ(ഞാളിയേക്കൽ പോൾ)സ്ഥിരം മദ്യപാനിയായിരുന്നു. തൊമ്മിച്ചൻ കൊല്ലപ്പെടുന്നതിന് കുറച്ചുനാൾ മുമ്പ് ഒരു ദിവസം രാവിലത്തെ കുർബ്ബാന കഴിഞ്ഞ് ആളുകൾ പോകുമ്പോൾ അവൻ റോഡ് സൈഡിലെ കലുങ്കിലിരുന്ന് മാങ്ങ പൂളിത്തിന്നുകയായിരുന്നു. ഈ സമയത്താണ് വിൻസന്റിന്റെ ഭാര്യയും സുഹൃത്തായ ഷാജി ചാക്കോയുടെ ഭാര്യയും പള്ളിയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ഇതുവഴിയെത്തുന്നത്. പെട്ടെന്ന്, യാതൊരുപ്രകോപനവുമില്ലാതെ ഞാളിയേക്കൻ ഇവരെ ആക്രമിച്ചു. മുഖത്ത് മുറിവേറ്റ വിൻസന്റിന്റെ ഭാര്യ ആശുപത്രിയിലുമായി.

ഞാളിയേക്കൽ പോൾ ഭാര്യയെ ആക്രമിച്ചത് തൊമ്മിച്ചന്റെ അറിവോടെയാണെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു. പകരം വീട്ടാൻ ഇയാൾ ബന്ധുവും ക്വാറിയിലെ മാനേജരുമായ സജിയെ കൂട്ടുപിടിച്ചു. സജി ക്വട്ടേഷൻ തൊപ്പിക്കിളിക്ക് കൈമാറി. ഇയാൾ ചാവക്കാട് നിന്ന് ആളെ ഇറക്കി കൃത്യം നടത്തി. പൊലീസ് തൃശൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും സജിയെ പൊക്കി. നീതി ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം.തൊമ്മിയറിയാതെ ഞാളിയേക്കൻ അക്രമത്തിന് മുതിരില്ല എന്നുള്ള അവരുടെ (വിൻസന്റ്, ഷാജി ജേക്കബ്ബ്) തെറ്റിദ്ധാരണയാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. എൻട്രൻസ് കോച്ചിംഗിനായി മകനെ ബസ്സ് കയറ്റിവിടാൻ പുലർച്ചെ 5-ന് തൊമ്മി മഞ്ഞിക്കാട് കവലയിലെത്തി. തുടർന്ന് കോഴിക്കുഞ്ഞുങ്ങൾക്ക് വെള്ളവും തീറ്റയും നൽകാൻ എടലക്കാട് ഫാമിലേയ്ക്ക് തിരിച്ചു. ഈ യാത്രയെക്കുറിച്ച് നേരത്തെ അറിവ് കിട്ടിയിട്ടാവണം ചാവക്കാട് നിന്നെത്തിയ നാലംഗ സംഘം പിന്നാലെ എത്തി വെട്ടിയും കുത്തിയും തൊമ്മിയെ കൊലപ്പെടുത്തി.

വെട്ടേറ്റ്് ഓടിയപ്പോൾ പിന്നാലെത്തി വീണ്ടും വീണ്ടും വെട്ടിയും കുത്തിയും മരണം ഉറപ്പിക്കുകയായിരുന്നെന്നാണ് പറഞ്ഞുകേട്ടത്. തലങ്ങും വിലങ്ങും വെട്ടും കുത്തുമേറ്റ നിലയിലായിരുന്നു മൃതദേഹം. 2011 ഓഗസ്റ്റ് 28 ഞായറാഴ്ചയായിരുന്നു സംഭവം. വിവരം പുറത്തറിയുമ്പോൾ സജി ഒന്നുമറിയാത്തവനെപ്പോലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട് മുങ്ങിയെങ്കിലും വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പൊലീസ് പിടികൂടിയതായും അറിഞ്ഞു. സജി ആളെക്കൊല്ലുന്ന തൊപ്പിക്കിളി (തൊപ്പിക്കിളി ഷിജോ)യെയാണ് തൊമ്മിയെ വകവരുത്താൻ എൽപ്പിച്ചതെന്നും ഇയാൾ ചാവക്കാടുനിന്നും ആളെ ഇറക്കുകയായിരുന്നെന്നുമാണ് പൊലീസിൽ നിന്നും അറിഞ്ഞത്.

കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായതിൽ വിൻസന്റിന്റെയും സജിയുടെയും ഇടപെടലുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരുമാസം മുമ്പ് പറവൂർ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു എന്നാണ് അറിവ്. ഇത് സംമ്പന്ധിച്ച് ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ എത്തിയാലും കേസ്സിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് സ്‌കൂട്ടറിൽ സഞ്ചരിക്കവേ സജി ബസ്സിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് തൊമ്മിച്ചൻ പറഞ്ഞിരുന്നു.

തെളിവുകളും സാക്ഷികളുമൊക്കെ അനുകൂലമാക്കാൻ കഴിവുള്ളവരാണ് തൊമ്മിച്ചനെ വകവരുത്തിയത്. ക്വാറി ഉടമ വിൻസന്റിന് രാഷ്ട്രീയ-സാമ്പത്തിക പിൻബലമുണ്ട്. സജിക്ക് ബസ്സ് സർവ്വീസും അത്യാവശ്യം ഗുണ്ടാപ്പണിയുമൊക്കെയുണ്ട്. ഇവരെ പേടിച്ച് സാക്ഷികൾ കോടതിയിലെത്തുമോ എന്നുപോലും സംശയമുണ്ട്, വർക്കി പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്കാണ് തൊപ്പിക്കിളിക്ക് ക്വട്ടേഷൻ നൽകിയിരുന്നതെന്നും തൊപ്പിക്കിളി ഈ ക്വട്ടേഷൻ ചാവക്കാട് സ്വദേശി അബ്ബ്്സലിന് കൈമാറുകയായിരുന്നെന്നുമാണ് കേസന്വേഷണത്തിനിടയിൽ അങ്കമാലി പൊലീസ് പുറത്തുവിട്ട വിവരം.

അങ്കമാലി പൊലീസ് ചാർജ്ജ് ചെയ്ത കേസ്സ് ഇടക്കാലത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. കേസന്വേഷണത്തിലുണ്ടായ കാലതാമസത്തിനെതിരെ തങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കുറ്റപത്രം തയ്യാറാക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടാതെന്നും വർക്കി സൂചിപ്പിച്ചു. മൂക്കന്നൂർ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന പ്രധാന വാദം.

തന്റെ ഒപ്പമുണ്ടായിരുന്നത് സജിയാണെന്ന് ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ സമ്മതിച്ചിരുന്നു. തന്റെ സുഹൃത്താണ്. കൊലക്കേസ് പ്രതിയാണെന്ന് നോക്കിയല്ല വിളിച്ചു കൊണ്ടു പോയത്. കാർ ഓടിക്കാൻ വിളിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. കൂടെ കൊണ്ടു പോയി. പഴയ സുഹൃത്താണ്. പഴയ ഇടവകക്കാരൻ. കൊലക്കേസ് പ്രതിയാണോ എന്ത് പ്രതിയാണോ എന്ന് എനിക്ക് അറിയാമോ. കുന്നൂർ പള്ളിയിലെ പഴയ പരിചയമാണ്. കേസിലെ പ്രതികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് കോടതിയൊന്നും പറയുന്നില്ലല്ലോ?-വിവാദത്തെ കുറിച്ച് മറുനാടനോട് നിക്കോളാസ് മണിപ്പറമ്പിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.

നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതിൽ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോൾ ഫാ.നിക്കോളാസ്. ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദർ നിക്കോളാസിനോടായിരുന്നു.