- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനം ലഹരി പോലെയായപ്പോൾ പരിമിതികൾ മറന്നു; വീട്ടുകാരും അദ്ധ്യാപകരും കൂട്ടായ് കൂടെ നിന്നു; എസ്എസ്എൽസി ഫലം അറിഞ്ഞപ്പോൾ എ പ്ലസ് തിളക്കവുമായി നൗഫിയയും നസ്രിയയും; പഠിപ്പിൽ മാത്രമല്ല കലകളിലും മിടുക്കർ പന്താവൂരിലെ കുട്ടികൾ
മലപ്പുറം: എസ്.എസ്.എൽ.സി റിസൾട്ടു വന്നപ്പോൾ പരിമിതികളെ അതിജീവിച്ച നൗഫിയക്കും നസ്രിയക്കും ഫുൾ എ പ്ലസ്. മലപ്പുറം പന്താവൂർ കക്കിടിക്കൽ നെല്ലിയാലംപാട്ടിൽ അഷ്റഫ്-ഫൗസിയ ദമ്പതികളുടെ മക്കളാണ് ഇരുവരും. ഭിന്നശേഷിക്കാരായ ഇരുവരും പൂക്കരത്തറ ദാറുൽ ഹിദായയിലാണ് പഠിക്കുന്നത്. ചിത്ര രചനയിലും കരകൗശല നിർമ്മാണത്തിലും പാട്ടുപാടുന്നതിലും മികവ് തെളിയിച്ച ഇവർ പഠനത്തിലും മുന്നിലായിരുന്നു.
പഠിക്കാനുള്ള ഇവരുടെ അഭിനിവേശം കണ്ടറിഞ്ഞ് പൂക്കരത്തറ സ്കൂളിലെ അദ്ധ്യാപകർ ഇവർക്കായി പ്രത്യേകം ക്ലാസ് മുറി വരെ സജ്ജമാക്കി. സ്കൂളിൽ എത്തുന്നതിനായി വീട്ടുകാർ വാഹനവും ഒരുക്കി നൽകി. എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ ഇരുവരും എപ്ലസോടെ പാസാവുകയും ചെയ്തു. ഇതേ സ്കൂളിൽ തന്നെ തുടർ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ചെറുപ്പം മുതൽ വീൽ ചെയറിൽ സഞ്ചാരിക്കുന്ന ഇവർ എടപ്പാൾ പൂക്കരത്തറ ദാറുൽഹിദായ സ്കൂളിൽ മറ്റൊരാളുടെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവരുടെ ജീവിതം.
നസ്രിയ കരകൗശല വസ്തു നിർമ്മാണത്തിലും പെയിന്റിങ്ങിലും പ്രതിഭയാണ്.
നൗഫിയ പാട്ടുകാരിയും ചിത്രവരയിലും മിടുക്കിയുമാണ്. ഏഴാം ക്ലാസ് വരെ വീട്ടിലിരുന്നായിരുന്നു പഠനം. സ്കൂളിൽ പോയി പഠിക്കണമെന്ന മോഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചപ്പോൾ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് അഫ്സൽ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ സൗകര്യമൊരുക്കി നസ്രിയക്ക് കലക്ടറും നൗഫിയക്ക് ഡോക്ടറുമാകാനാണ് ആഗ്രഹം.
നസ്രിയെയും,നൗഫിയെയും യൂത്ത് ലീഗ് എം എസ് എഫ് ആദരിച്ചു. യൂത്ത് ലീഗ്, എം.എസ്. എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റികളുടെ ഉപഹാരം എം.എസ്. എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്കും, യൂത്ത് ലീഗ് പൊന്നാനി മണ്ഡലം ട്രഷറർ സി.കെ അഷ്റഫും നൽകി ആദരിച്ചുഎം.എസ്.എഫ് ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം, ജനറൽ സെക്രട്ടറി സഫീർ ചിയ്യാനൂർ, കുഞ്ഞിപ്പ കെ.വി, റമീസ് പെരുമുക്ക്, അക്മൽ കോക്കൂർ, ബഷീർ പന്താവൂർ, റാഷിദ് പെരുമുക്ക് , ഷഫീക്ക് തച്ചുപറമ്പ്, നിയാസ് കക്കിടിക്കൽ എന്നിവർ സംബന്ധിച്ചു.