We have resolved the whole universe into two components, into what are called matter and energy, or what the ancient philosophers of India called Akasha and Prana. There is untiy of force Prana, there is untiy of matter called Akasha. Is there any untiy to be found between them again? Can they be melted into one? Our modern science is mute here. It has not yet found its way out. Swami Vivekananda.

ആദിയിലെ അനന്ത ശൂന്യത ചലനാവസ്ഥയെ പ്രാപിച്ചപ്പോൾ ഫോഴ്‌സ് ഉണ്ടായി. മാറ്റർ ഇല്ലാത്ത ശൂന്യമായ പ്രപഞ്ചം, കാണപ്പെടാത്ത ഫോഴ്‌സ് മാത്രം. ഈ ഫോഴ്‌സാണ് പ്രകൃതിയിലെ വൈബ്രേഷനു കാരണം. ഒരു നിശ്ചിത വൈബ്രേറ്ററി ഫ്രിക്വൻസിയിൽ ഈ ഫോഴ്‌സ് മാറ്റർ ആയി പരിണമിച്ചു. ഈ മാറ്റർ ഫോഴ്‌സിന്റെ വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്ററും മാറ്ററിന്റെ വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്ററുമായി വേർതിരിഞ്ഞു.

ഫോഴ്‌സിന്റെ വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്ററും മാറ്ററിന്റെ വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്ററും സൈക്ക്‌ളിക് വൈബ്രേഷനായി ഘട്ടം ഘട്ടമായി രൂപപ്പെടുകയായിരുന്നു. ഫോഴ്‌സിന്റെ സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്റർ സൂര്യനും ഗ്രഹങ്ങളുമായി പരിണമിച്ചു. മാറ്ററിന്റെ സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്റർ ഉപഗ്രഹങ്ങളായും പരിണമിച്ചു. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനു കീഴിൽ ഒരു നിശ്ചിത ഭ്രമണപഫത്തിൽ ഒരു ജോടിയായി പരിണമിച്ചു.

മൈക്രോകോസത്തിൽ ഫോഴ്‌സിന്റെ സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്റർ പുരുഷനായും മാറ്ററിന്റെ സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയിൽ രൂപപ്പെട്ട മാറ്റർ സത്രീയായും പരിണമിച്ചു. അങ്ങനെ ആദ്യജോടി മാക്രോകോസത്തിലും ആദ്യജോടി മൈക്രോകോസത്തിലും പ്രപഞ്ചപരിണാമം നങ്കുരമിട്ടു. സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയായി പരിണമിക്കപ്പെട്ട ഒരോ മനുഷനും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായിരുന്നു. ഈ സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയിലുള്ള അസ്തിത്വമായിരുന്നു മനുഷ്യന്റെ വിശേഷബുദ്ധിക്കു കാരണം.

വൈബ്രേറ്ററി ഫ്രിക്വൻസിയിൽ എത്തപ്പെട്ട പക്ഷി മൃഗാദികൾ എതിർ ലിംഗത്തിൽപ്പെട്ട ഒന്നിലധികം ഇണകളുമായി ഇണചേരാനുള്ള സ്വഭാവിക പ്രവണത ഉള്ളവരായിരുന്നു. പക്ഷേ സൈക്ക്‌ളിക് വൈബ്രേറ്ററി ഫ്രിക്വൻസിയിൽ എത്തപ്പെട്ട മനുഷ്യൻ ഒരു ഇണയുമായി മാത്രം ഇണചേരാനുള്ള സ്വഭാവിക പ്രവണതയുള്ളവനായിരുന്നു. തന്നെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും കുറെയേറെ കാര്യങ്ങൾ അവൻ ഗ്രഹിച്ചു. അവന്റെ സ്വഭാവിക പ്രവണത യുക്തിക്ക് വഴിമാറികൊടുത്തു. അവൻ പ്രകൃതിയിൽ സ്വതന്ത്രഇച്ഛാശക്തിയുള്ളവനായി.

പ്രകൃതിയിലെ തന്റെ സ്വഭാവിക പ്രവണതക്കു വിരുദ്ധമായി ഒരു സത്രീ രണ്ടാം പുരുഷനുമായും ഒരു പുരുഷൻ രണ്ടാം സത്രീയുമായും ഇണചേർന്നു. (ആദി പാപം).  മനുഷ്യർ പല ഇണകളുമായി പാപം തുടർന്നു. അങ്ങനെ പ്രകൃതിയിൽ നിന്നും അറിവില്ലായ്മ കൊണ്ട് പരിണാമ പ്രക്രിയയുടെ ഭാഗമായിതന്നെ സ്വയം അന്യവൽക്കരിക്കപ്പെട്ട മനുഷ്യൻ സ്വതന്ത്ര ചിന്താശക്തിയുള്ളവനായി ബൗദ്ധികമായ കഴിവുള്ളവനായി, പരിണാമ പ്രക്രിയ മനുഷന്റെ ഇച്ഛാശക്തിക്കു വഴിമാറി കൊടുത്തു.

അതുമൂലം സൂര്യനു കീഴിൽ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും പരിണാമം നടന്നതുപോലെ പിന്നീട് പരിണമിച്ച മറ്റു നക്ഷത്രങ്ങളുടെ കീഴിൽ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും പരിണാമം നടന്നില്ല. ഒരു പുരുഷൻ പല സ്ത്രികളാലും ഒരു സ്ത്രി പല പുരുഷന്മാരാലും ആകർക്ഷിക്കപ്പെടുന്നതു പോലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും പല നക്ഷത്രങ്ങളാൽ ആകർഷിക്കപ്പെട്ട് സ്ഥിരമായ ഒരു ഭ്രമണപഥം നഷ്ടപ്പെട്ടു. മനുഷ്യ ശരീരത്തിനുണ്ടായിരുന്ന മാറ്ററും ഫോഴ്‌സും തമ്മിലുള്ള യൂണിറ്റി ക്രമേണ നഷ്ടപ്പെട്ടു.

മാറ്ററും ഫോഴ്‌സും തമമിലുള്ള യൂണിറ്റി പൂർണ്ണമായും നഷ്ടപ്പെടുന്നതിനു മുൻപ് ചിന്താശക്തിയുള്ളവരായി മാറിയ ദേവന്മാർക്കും അസുരന്മാർക്കും അന്തരീഷത്തിൽ സഞ്ചരിക്കാനും പ്രത്യക്ഷരാകാനും അപ്രത്യക്ഷരാകാനും ഇഷ്ടമുള്ള അവയവങ്ങൾ പരിണമിപ്പിക്കാനും കഴിഞ്ഞിരുന്നു. പരിണാമം തുടരാനുള്ള പ്രകൃതിയുടെ സ്വഭാവിക പ്രവണത ഇച്ഛാശക്തിയായി പരിണമിക്കുന്നതിനു മുൻപ് ദേവാസുരയുഗത്തിൽ ബ്രഹ്മാവ് സൃഷ്ടാവിന്റെ സ്ഥാനവും വിഷ്ണു സംരക്ഷകന്റെ സ്ഥാനവും ശിവൻ സംഹാരകന്റെ സ്ഥാനവും പ്രകൃതിയിൽ വഹിച്ചു. താൻ മൂലം തനിക്കും പ്രകൃതിക്കും പറ്റിക്കൊണ്ടിരുന്ന അപാകത മനുഷ്യനു സ്വയം മനസ്സിലാക്കാനോ പ്രകൃതിക്ക് മനസ്സിലാക്കിക്കാനോ കഴിഞ്ഞില്ല. അങ്ങനെ പ്രകൃതി നശ്വരവും മനുഷ്യൻ മർത്ത്യനുമായി. മരിച്ചവരിൽ അനീതി പ്രവർത്തിച്ചവരുടെ ആത്മാക്കൾ സൂര്യൻവരെയും നീതി പ്രവർത്തിച്ചവരുടെ ആത്മാക്കൾ സൂര്യനു മുകളിൽ വെള്ളം മാത്രമുള്ള ഗ്രഹത്തിനു മുകളിലും എത്തിച്ചേരും. (ഹൈന്ദവചിന്ത അനുസരിച്ച് സൂര്യനു മുകളിൽ വെള്ളത്തിനു മുകളിലാണ് ബ്രഹ്മലോകം). മനുഷ്യ ശരീരത്തിന് മാറ്ററും ഫോഴ്‌സും തമ്മിലുള്ള യൂണിറ്റി പരിപൂർണ്ണമായി നഷ്ടപ്പെടുന്നതിനു മുൻപ് പുനർജന്മവും മറ്റും സാധ്യമായിരുന്നു. ദേവന്മാർ ഭൂമിയിൽ ബന്ധനം അനുഭവപ്പെട്ടപ്പോൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷരായി ബ്രഹ്മലോകത്തെത്തി. അന്തരീഷത്തിൽ സഞ്ചരിക്കാനും പ്രത്യക്ഷരാകാനും അപ്രത്യക്ഷരാകാനും കഴിഞ്ഞിരുന്ന അസുരന്മാർ ഭൂമിയിൽ തുടർന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ചെന്നെത്തി. മാലാഖമാർ മനുഷ്യരുടെ ഭാവനക്കനുസരിച്ച് ദൈവദൂതന്മാരായി പരിണമിക്കപ്പെട്ടവരും പിശാചുക്കൾ അസുരന്മാരും ആയിരുന്നു.

പരിണാമകാരണമായ ആദിചലനവും പരിണാമം തുടരാനുള്ള പ്രകൃതിയുടെ സ്വഭാവിക പ്രവണതയുമായ ദൈവം ആദിപാപം മുതൽ മനുഷ്യനുമായുള്ള സംഘർഷത്തിൽ ഇച്ഛാശക്തിയായി പരിണമിച്ച് ഇസ്രയേലിനെ നയിച്ചു ഈശോയായി, പ്രവാചകൻ മുഹമ്മദിനെ നയിച്ചു. ഇവർ പ്രവർത്തിച്ച വിസ്മയാവഹമായ പ്രവർത്തികളിൽ എങ്കിലും വിശ്വസിച്ച് ഒരു ബൗദ്ധികമായ കീഴടങ്ങലിന് മനുഷ്യൻ തയ്യാർ ആയിരുന്നില്ല. ഈ ശൃംഖലാ പ്രതിപ്രവർത്തനം കൊണ്ട് ഇസ്രയേലിനെ ചെങ്കടൽ കടത്തിയ, ഈശോയായി അവതരിച്ച വിസ്മയാവഹമായി മുഹമ്മദ് നബിയെ നയിച്ച സർവ്വശക്തനായ ദൈവത്തിന്റെ പ്രവർത്തികൾ ചെറിയ ചെറിയ കാര്യങ്ങളിലേക്ക് ചുരുങ്ങി.

മനുഷ്യന്റെ ഇച്ഛാശക്തിക്കധിനമായ പരിണാമ പ്രക്രിയ അല്ലെങ്കിൽ മനുഷ്യൻ പരിണാമം തുടരാനുള്ള പ്രകൃതിയുടെ ഇച്ഛാശക്തിക്ക് അഥവാ ദൈവത്തിനും ദൈവകൽപ്പനകൾക്കും യേശു നൽകിയ വ്യഖ്യാന പ്രകാരം അല്ലെങ്കിൽ സനാതന ധർമ്മത്തിന് അല്ലെങ്കിൽ മുഹമ്മദ് നബി തന്റെ പ്രചാരണത്തിനു തുടക്കത്തിൽ പറഞ്ഞിരുന്നതുപോലെ മോശയുടെയും യേശുവിന്റെയും നിയമത്തിനു വഴിമാറി കൊടുത്താൽ മനുഷ്യ ബുദ്ധിയിൽ കുടുങ്ങികിടക്കുന്ന പരിണാമ പ്രക്രിയ (smashti)സ്വതന്ത്രമായി മനുഷ്യ ശരീരത്തിന് നഷ്ടപ്പെട്ട മാറ്ററും ഫോഴ്‌സും തമ്മിലുള്ള യൂണിറ്റി തിരിച്ചുനേടി Mahat) ശോ മരിച്ചവരോടുകുടി വാനമേഘങ്ങളിൽ ആഗതനാകുമ്പോൾ ഉയർത്തെഴുന്നേറ്റ യേശുവിനെ പോലെയും ദേവന്മാരെയും അസുരന്മാരെയും പോലെ നമ്മുക്കും നമ്മുടെ ചിന്തക്കനുസരിച്ച് അന്തരീഷത്തിൽ സഞ്ചരിക്കാനും പ്രത്യക്ഷനാകാനും അപ്രത്യക്ഷനാകാനും സാധിക്കും. അങ്ങനെ പരിണാമ പ്രക്രിയ തുടർന്ന് സൂര്യനു കീഴിൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്ഥിരമായ ഒരു ഭ്രമണപഥം കണ്ടെത്തിയതു പോലെ മറ്റു നക്ഷത്രങ്ങളുടെ കീഴിലും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്ഥിരമായ ഒരു ഭ്രമണപഥം കണ്ടെത്തി ഈ പ്രപഞ്ചം മുഴുവൻ മനുഷ്യവാസയോഗ്യമായിത്തിരും. എല്ലാ മൂലകത്തിലുടെയും റിസോൾവ്ഡായി കടന്നു പോകാൻ രൂപാന്തരപ്പെട്ട മനുഷ്യശരീരത്തിന് കഴിയുമെന്നുള്ളതു കൊണ്ട് മനുഷ്യനെത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലവും ഈ പ്രപഞ്ചത്തിൽ ഉണ്ടാവില്ല.

ഇതാ ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാന കാഹളം മുഴങ്ങുമ്പോൾ, കണ്ണിമയ്ക്കുന്നത്ര വേഗത്തിൽ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാൽ കാഹളം മുഴങ്ങുകയും മരിച്ചവർ അക്ഷയരായി ഉയർക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായത് അനശ്വരവും മർത്യമായത് അമർത്യവും ആകേണ്ടിയിരിക്കുന്നു. അങ്ങനെ നശ്വരമായത് അനശ്വരതയും മർത്ത്യമായത് അമർത്ത്യതയും പ്രാപിച്ചു കഴിയുമ്പോൾ മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടത് യാഥാർഥ്യമാകും. മരണമേ, നിന്റെ വിജയമെവിടെ? മരണമേ നിന്റെ ദംശനമെവിടെ? 1 കോറിന്തോസ് (15:5155)