- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ മകളെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ഓസ്ട്രേലിയയിൽ താമസിക്കുന്ന ദിവ്യയെന്ന യുവതിയുടെ ചിത്രം; മൃദംഗ വിദ്വാൻ വി ബാലാജിയുടെ കുടുംബാംഗമായ യുവതി ജനിച്ചതും വളർന്നതും തിരുവനന്തപുരത്ത്; കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി കുടുംബം
zതിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സിനിമാതാരം ശോഭൻബാബുവിൽ ഒരു മകളുണ്ടോ? അവരുടെ മരണത്തോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത്തരമൊരു ചോദ്യം ഉയർത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും യാതൊരു വ്യക്തതയുമില്ല. ഇതിനിടെ ജയയുടെ മകളെന്ന വിധത്തിൽ ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി ഒരു യുവതിയുടെ ചിത്രം പ്രചരിക്കപ്പെട്ടിരുന്നു. ഇതൊടെ ആരാണ് ആ യുവതിയെന്ന ചോദ്യവും സോഷ്യൽ മീഡിയ തേടി. ജയലളിതയുടെ മുഖത്തോട് സാമ്യമുള്ള യുവതിയുടെ ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു ഇത്. ജയലളിതയുടെ രഹസ്യ മകളാണെന്നും അമേരിക്കയിൽ താമസമാണെന്നുമാണ് പ്രചരിക്കുന്നത്. എന്നാൽ, ജയയുടെ മകളെന്ന വിധത്തിൽ പ്രചരണം ശക്തമായപ്പോൾ സംഭവത്തിന്റെ വസ്തുത പുറത്തായി. ഫോട്ടോയിൽ കാണുന്ന യുവതി ദിവ്യ രാമനാഥൻ വീരരാഘവൻ എന്നയാളാണെന്നും ജയലളിതയുടെ മകളല്ല ഇവരെന്നുമാണ് വ്യക്തമാകുന്നത്. ജയലളിതയുമായി യാതൊരു ബന്ധവും ഇവർക്കില്ല. ഭർത്താവുമായി ഓസ്‌ത്രേലിയയിൽ കഴിയുകയാണ് ഇവർ. മൃദംഗം വിദ്വാൻ വി ബാലാജിയുടെ കുടംബാംഗമാണ് യുവതി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദ ഇക്കാര്യ
zതിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സിനിമാതാരം ശോഭൻബാബുവിൽ ഒരു മകളുണ്ടോ? അവരുടെ മരണത്തോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത്തരമൊരു ചോദ്യം ഉയർത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും യാതൊരു വ്യക്തതയുമില്ല. ഇതിനിടെ ജയയുടെ മകളെന്ന വിധത്തിൽ ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി ഒരു യുവതിയുടെ ചിത്രം പ്രചരിക്കപ്പെട്ടിരുന്നു. ഇതൊടെ ആരാണ് ആ യുവതിയെന്ന ചോദ്യവും സോഷ്യൽ മീഡിയ തേടി. ജയലളിതയുടെ മുഖത്തോട് സാമ്യമുള്ള യുവതിയുടെ ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു ഇത്. ജയലളിതയുടെ രഹസ്യ മകളാണെന്നും അമേരിക്കയിൽ താമസമാണെന്നുമാണ് പ്രചരിക്കുന്നത്.
എന്നാൽ, ജയയുടെ മകളെന്ന വിധത്തിൽ പ്രചരണം ശക്തമായപ്പോൾ സംഭവത്തിന്റെ വസ്തുത പുറത്തായി. ഫോട്ടോയിൽ കാണുന്ന യുവതി ദിവ്യ രാമനാഥൻ വീരരാഘവൻ എന്നയാളാണെന്നും ജയലളിതയുടെ മകളല്ല ഇവരെന്നുമാണ് വ്യക്തമാകുന്നത്. ജയലളിതയുമായി യാതൊരു ബന്ധവും ഇവർക്കില്ല. ഭർത്താവുമായി ഓസ്‌ത്രേലിയയിൽ കഴിയുകയാണ് ഇവർ. മൃദംഗം വിദ്വാൻ വി ബാലാജിയുടെ കുടംബാംഗമാണ് യുവതി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.
ഇതേക്കുറിച്ച് ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: ദിവ്യ രാമനാഥൻ വീരരാഘവന്റെ ചിത്രമാണ് ജയലളിതയുടെ മകൾ എന്ന പേരിൽ പ്രചരിക്കുന്നത്. തനിക്ക് അറിയാവുന്ന കുടുംബമാണ് ദിവ്യയുടേതെന്നും അവർ ജയലളിതയുടെ മകളല്ലെന്നും ചിന്മയി പറയുന്നു. ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലാണ് ദിവ്യ താമസിക്കുന്നത്. പ്രശസ്തമായ ഒരു സംഗീത കുടുംബത്തിലെ അംഗമാണ് ദിവ്യ. പ്രശസ്ത മൃദംഗ വിദ്വാൻ വി ബാലാജിയുടെ കുടുംബാംഗമാണ് അവർ. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം-
മൃദംഗവിദ്വാൻ വി ബാലാജിയും ഇത് സംബന്ധിച്ച് പോസ്റ്റിട്ടിട്ടുണ്ട്. തനിക്ക് കുട്ടിക്കാലം മുതൽ അറിയുന്നതാണ് തന്റെ സഹോദരഭാര്യയായ ദിവ്യയെയെന്നും, ജയലളിതയുടെ മകളാണെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത അസംബന്ധമാണെന്നും ബാലാജി പറഞ്ഞു. കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ പരാതി നൽകിയെങ്കിലും പ്രചാരണങ്ങൾ താനേ കെട്ടടങ്ങിക്കൊള്ളും എന്ന മറുപടിയായിരുന്നു ഇവർക്ക് ലഭിച്ചത്. ഇപ്പോൾ വീണ്ടും ചിത്രം പ്രചരിക്കാൻ തുടങ്ങിയതോടെ ദിവ്യയും ഭർത്താവും ആശങ്കയിലാണെന്നും ബാലാജി പറഞ്ഞു. ദിവ്യ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആരാണ് യുവതിയുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല.