വാൻകൂവർ: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളിൽ അമേരിക്ക ജേതാക്കളായി. ജപ്പാനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഇത് അമേരിക്കയുടെ മൂന്നാം കിരീടമാണ്. 13 മിനിട്ടിനുള്ളിൽ മിഡ് ഫീൽഡർ കാർലി ലോയ്ഡ് നേടിയ ഹാട്രിക്കാണ് അമേരിക്കൻ വിജയത്തിന് ആധാരം. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കാർലി ലോയ്ഡിനാണ് ഗോൾഡൻ ഗോൾ.

നിശ്ചിതസമയത്ത് 2-2 സമനിലയിലായിരുന്ന ജപ്പാൻ യു.എസ്. മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ 3-1 നാണ് ജപ്പാൻ സ്വന്തമാക്കിയത്. രണ്ടാം സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ജപ്പാൻ കലാശക്കളിക്ക് എത്തുന്നത്. സെമിയിൽ ജർമനിയെ 2-0 ത്തിന് തോൽപ്പിച്ചാണ് യു.എസ്. ഫൈനലിലെത്തിയത്. 1991 ലും 1999 ലുമാണ് അമേരിക്ക മുമ്പ് കിരീടം നേടിയിട്ടുള്ളത്. 2011 ലും അമേരിക്കയും ജപ്പാനുമായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിത്.

ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ഇംഗ്ലണ്ടാണ് മൂന്നാംസ്ഥാനത്ത്. അധിക സമയത്തേക്ക് നീണ്ട ലൂസേഴ്‌സ് ഫൈനലിൽ 108ാം മിനിറ്റിൽ ഫാറ വില്യംസാണ് നിർണായകഗോൾ നേടിയത്. 31 വർഷത്തിനും 20 മത്സരങ്ങൾക്കും ശേഷമാണ് ഇംഗ്ലണ്ട് ജർമനിയെ തോൽപ്പിക്കുന്നത്.