- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയും കാറ്റും ജനജീവിതം ദുസ്സഹമാക്കുന്നു; ജൂലൈ മാസം ലഭിച്ചത് ശരാശരിയേക്കാൾ ഇരട്ടി മഴ; അടുത്തമാസവും മഴയുടെ സാന്നിധ്യം ശക്തമാകും
ഡബ്ലിൻ: അടുത്തകാലത്തെങ്ങും രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര ശക്തിയിൽ മഴയുടെ സാന്നിധ്യം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും ശരാശരിയെക്കാൾ ഇരട്ടി തോതിലാണ് നിലവിൽ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള തോതിൽ തന്നെയായിരിക്കും അടുത്ത മാസവും പേമാരി പെയ്തിറങ്ങുക. കനത്ത മഴയും കാറ്റും സാധാരണ ജീവിതം ദുസ്സ
ഡബ്ലിൻ: അടുത്തകാലത്തെങ്ങും രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര ശക്തിയിൽ മഴയുടെ സാന്നിധ്യം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും ശരാശരിയെക്കാൾ ഇരട്ടി തോതിലാണ് നിലവിൽ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള തോതിൽ തന്നെയായിരിക്കും അടുത്ത മാസവും പേമാരി പെയ്തിറങ്ങുക. കനത്ത മഴയും കാറ്റും സാധാരണ ജീവിതം ദുസ്സഹമാക്കുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.
ഈ മാസം ഇന്നു വരെ കോർക്ക് എയർപോർട്ടിൽ 158.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തിൽ ശരാശരി 78.8 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്താണ് ഇപ്പോൾ ഇത്രയും മഴ ലഭിച്ചിട്ടുള്ളത്. നോക്കിലാകട്ടെ ശരാശരി മഴയുടെ തോതായ 95.7 മില്ലി മീറ്റർ എന്നതിനേക്കാൾ 60 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. 154.1 മില്ലി മീറ്റർ. മാലിൻഹെഡ്ഡിലും അതേ രീതിയിൽ തന്നെ ശരാശരിയായ 80.8 മില്ലിമീറ്റർ എന്നത് ഇത്തവണ 126.9 മില്ലി മീറ്റർ ആയിട്ടുണ്ട്.
ജൂലൈ മാസം ഇത്രയും ശക്തമായ തോതിൽ മഴ ലഭിച്ചത് അത്ഭുതത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. അടുത്തകാലത്തെങ്ങും ജൂലൈ മാസം ഇത്രയും മഴ ലഭിച്ചിട്ടില്ലെന്നു തന്നെയാണ് മെറ്റ് ഐറീൻ വെളിപ്പെടുത്തുന്നത്. 2007, 2008, 2009 എന്നീ വർഷങ്ങളിൽ പതിവിലും കൂടിയ തോതിൽ തന്നെയായിരുന്നു മഴ ലഭിച്ചത്. സാധാരണ മഴയുടെ സാന്നിധ്യം ഏറെ പ്രകടമാകാത്ത രാജ്യത്തെ കിഴക്കൻ മേഖലകളിൽ ഇത്തവണ അസാധാരണമാം വിധത്തിലാണ് മഴ പെയ്തിരിക്കുന്നത്. പടിഞ്ഞാറൻ മേഖലകൾ മിക്കവാറും മോശം കാലാവസ്ഥയിൽ പെടാറുണ്ട്.
ഈ മാസം ഏറ്റവും കൂടുതൽ മഴ പെയ്തത് ഈ ഞായറാഴ്ച നോക്ക് എയർപോർട്ടിലായിരുന്നു. 28 മില്ലി മീറ്റർ ആയിരുന്നു മഴയുടെ തോത്. തോക്ത്ത് റോച്ചസ് പോയിന്റിൽ 22 മില്ലീ മീറ്ററും ക്ലെയർമോറീസിൽ 19 മില്ലീ മീറ്ററുമായിരുന്നു മഴ പെയ്തത്. ഇടയ്ക്ക് കാലാവസ്ഥ ഒന്നു മെച്ചപ്പെട്ടുവെങ്കിലും വരും ദിവസങ്ങളിൽ പേമാരിയാണ് കാത്തിരിക്കുന്നത് എന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈ മാസം അവസാനിച്ചു കഴിഞ്ഞാലും ഓഗസ്റ്റിലും ഇതേ അവസ്ഥയാണ് തുടരാൻ പോകുന്നതെന്നാണ് മെറ്റ് ഐറീൻ പറയുന്നത്.