- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടുന്നനെ ഒരാളുടെ സ്വഭാവം മാറിപ്പോയാൽ എന്തു ചെയ്യും? ഒരു യുകെ മലയാളിയുടെ ജീവിതത്തെ കുറിച്ചുള്ള നർമ്മ പ്രധാനമായ ഡോക്യുമെന്ററി നാളെ റിലീസ് ചെയ്യും; പ്രമോ വീഡിയോ കാണാം
ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ പങ്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് കോട്ടയം കറുകച്ചാലിലെ ജീസൺ ജോസഫ് എന്ന ചെറുപ്പക്കാരൻ. പരിപാടിയിൽ കെ എം മാണിയുടെ ശബ്ദവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശബ്ദവും അനുകരിച്ച് കയ്യടി നേടിയ ജീസൺ ലണ്ടനിൽ ആണ് ജോലി ചെയ്യുന്നത്. പ്രവാസി മലയാളിയായ ജീസൺ അപ്രതീക്ഷിതമായാണ് കോമഡി ഉത്സവത്തിൽ പങ്കെടുത്തതും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ താരമായതും. ഇപ്പോഴിതാ, തന്റെ പുതിയ ദൗത്യവുമായി ജീസൺ രംഗത്തെത്തിയിരിക്കുകയാണ്. ജീസൺ നായകനായി അഭിനയിച്ചിരിക്കുന്ന ദി വിന്റർ ടൈം എന്ന ഡോക്യുമെന്ററി നാളെ മറുനാടൻ മലയാളിയിലൂടെ റിലീസ് ചെയ്യുകയാണ്. സൺഡേ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ ഡോക്യുമെന്ററി. തികച്ചും ക്ലാസിക്കൽ ആയ രീതിയിൽ ചെയ്യപ്പെട്ട ഈ ഡോക്യുമെന്ററി ഫിലിം ഒരു വലിയ സസ്പെൻസ് ത്രില്ലർ എന്നോ, വലിയ കഥയുണ്ടെന്നോ, അല്ലെങ്കിൽ ഒരു മാസ് ഫിലിം എന്നോ അവകാശപ്പെടുന്നില്ല. തികച്ചും ഒരു സാധാരണ മനുഷ്യ ജീവിതത്തിലുണ്ടാകുന്ന, ചില അവസ്ഥകളെ
ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ പങ്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് കോട്ടയം കറുകച്ചാലിലെ ജീസൺ ജോസഫ് എന്ന ചെറുപ്പക്കാരൻ. പരിപാടിയിൽ കെ എം മാണിയുടെ ശബ്ദവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശബ്ദവും അനുകരിച്ച് കയ്യടി നേടിയ ജീസൺ ലണ്ടനിൽ ആണ് ജോലി ചെയ്യുന്നത്. പ്രവാസി മലയാളിയായ ജീസൺ അപ്രതീക്ഷിതമായാണ് കോമഡി ഉത്സവത്തിൽ പങ്കെടുത്തതും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ താരമായതും. ഇപ്പോഴിതാ, തന്റെ പുതിയ ദൗത്യവുമായി ജീസൺ രംഗത്തെത്തിയിരിക്കുകയാണ്.
ജീസൺ നായകനായി അഭിനയിച്ചിരിക്കുന്ന ദി വിന്റർ ടൈം എന്ന ഡോക്യുമെന്ററി നാളെ മറുനാടൻ മലയാളിയിലൂടെ റിലീസ് ചെയ്യുകയാണ്. സൺഡേ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ ഡോക്യുമെന്ററി. തികച്ചും ക്ലാസിക്കൽ ആയ രീതിയിൽ ചെയ്യപ്പെട്ട ഈ ഡോക്യുമെന്ററി ഫിലിം ഒരു വലിയ സസ്പെൻസ് ത്രില്ലർ എന്നോ, വലിയ കഥയുണ്ടെന്നോ, അല്ലെങ്കിൽ ഒരു മാസ് ഫിലിം എന്നോ അവകാശപ്പെടുന്നില്ല. തികച്ചും ഒരു സാധാരണ മനുഷ്യ ജീവിതത്തിലുണ്ടാകുന്ന, ചില അവസ്ഥകളെ വളരെ ലളിതമായി, എന്നാൽ ഒട്ടും ബോർ അടുപ്പിക്കാതെ, ചില നർമ്മ പ്രധാനമായ രീതിയിൽ ദി വിന്റർ ടൈം അവതരിപ്പിച്ചിരിക്കുകയാണ്.
ഒരു മനുഷ്യന്റെ സ്വഭാവത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില സ്വഭാവ മാറ്റങ്ങളെ, ഒരു സുഹൃത്തിന്റെ സാമീപ്യം കൊണ്ട് തരണം ചെയ്യുന്നതാണ് ഇതിവൃത്തം. ഡാറ്റ്‌ഫോർഡ്, സേവനോക്‌സ്, ലണ്ടൻ, ഓക്‌സ്‌ഫോർഡ് തുടങ്ങിയ നഗരങ്ങളിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്, മിമിക്രി താരവും, ഫ്ളവേഴ്‌സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാമായ കോമഡി ഉത്സവത്തിലൂടെയും യുകെയിലെ എറ്റവും ജനപ്രിയ ചാനലുകളിലെ കോമഡി പ്രോഗ്രാമിലൂടെയും ശ്രദ്ധേയനായ ജീസൻ ഡാറ്റ്‌ഫോഡ് നായകനാകുമ്പോൾ സിയാന സിൽജൻ ആണ് ഇതിലെ മറ്റൊരു മുഖ്യ കേന്ദ്ര കഥാപാത്രം.
ഇതിലെ അസോസിയേറ്റ് ഡയറക്റ്റർ സുരേന്ദ്രൻ അരിക്കോട്ടാണ്. അസിസ്റ്റന്റ് ക്യാമറ ചെയ്തിരിക്കുന്നത് നക്ഷത്ര രഞ്ജിത്താണ്. ഈ ഡോക്യുമെന്ററിയുടെ കഥ ജീസൻ തന്നെയാണ് നിർവ്വഹിച്ചത്. തിരക്കഥ, സംഭാഷണം, സംവിധാനം, എന്നിവ ചെയ്തിരിക്കുന്നത് മലയാള ടെലിവിഷൻ, സിനിമ മേഖലയിൽ 10 വർഷം പ്രവർത്തി പരിചയമുള്ള രഞ്ജിത് രാഘവ് ആണ്.
നാളെ റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ പ്രമോ വീഡിയോ ചുവടെ: