വാഷിങ്ടൺ ഡി.സി.: പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭരണത്തിൽ അമേരിക്ക എന്നും ഇസ്രയേലിനൊപ്പമാണെന്ന് ലോകം മനസ്സിലാക്കണമെന്ന് വൈസ് പ്രസിഡന്റ് മൈൽ പെൻസ് പറഞ്ഞു.ഇസ്രയേലിന്റെ പന്ത്രണ്ടാമത് ആന്വൽ സമ്മിറ്റിൽ പങ്കെടുക്കുന്നതിന് അമേരിക്കൻ തലസ്ഥാനത്ത് ജൂലായ് 17 തിങ്കളാഴ്ച എത്തിച്ചേർന്ന് ആയിരക്കണക്കിന് ക്രിസ്ത്യൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മൈക്ക് പെൻസ്.

(ജൂയിഷ് സ്റ്റേറ്റ് അനുകൂലികൾക്കൊപ്പം ഞാൻ മാത്രമല്ല ഡൊണാൾഡ് ട്രമ്പും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.ഇസ്രയേലിനോടുള്ള സ്‌നേഹം കേപ്പിറ്റോൾ ഹില്ലിൽ നിന്നല്ല ലഭിച്ചതെന്നും, അത് ദൈവവചനത്തിൽ നിന്നാണെന്നും പെൻസ് വെളിപ്പെടുത്തി.

ക്രിസ്തീയ വിശ്വാസത്തിൽ നിന്നും ഉടലെടുത്ത വികാരവായ്‌പോടു കൂടിയാണ് ഇസ്രയേലിനെ കാണുന്നതെന്നും, പൂർവ്വപിതാക്കമാരായ അബ്രഹാം, ഐസക്ക്, ജേക്കബാ തുടങ്ങിയവർക്ക ദൈവം നൽകിയ വാഗ്ദത്തദ്ദേശമാണ് ഇസ്രയേലെന്നും മൈക്ക് കൂട്ടിച്ചേർത്തു.

അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം വെറും വിശ്വാസത്തിൽ നിന്നും ഉടലെടു ത്തതല്ലെന്നും, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.ഇസ്രയേലിന്റെ തലസ്ഥാനം ടെൽഅവീവിൽ നിന്നും ജെറുശലേമിലേക്ക് മാറ്റുമെന്ന് തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ട്രമ്പ് നൽകിയ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യുമെന്നും അർത്ഥശങ്കകൾക്കിടയില്ലാത്തവണ്ണം മൈക്ക് പെൻസ് ഉറപ്പു നൽകി.