- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുമില്യൺ ദിർഹം അടിച്ചെടുത്ത കള്ളനെ ദുബായ് പൊലീസ് പൊക്കി; സിനിമയെ വെല്ലുന്ന മോഷണത്തിന് അത്യുഗ്രൻ പ്ലാനിങ് നടത്തിയത് പെൺ സുഹൃത്തെന്ന് കെനിയൻ മോഷ്ടാവ് ; സുഹൃത്തിന്റെ ആസൂത്രണം അണുവിട മാറ്റാതെ നടപ്പാക്കിയാണ് മോഷണം വിജയിപ്പിച്ചതെന്നും കള്ളൻ; മൂന്നു മില്യണുമായി യുവതി രാജ്യം വിട്ടു
ദുബായ് ; ഹോളിവുഡ് സിനിമയെ വെല്ലുന്ന മോഷണം, അത്യുഗ്രൻ പ്ലാനിങ് കൂട്ടുകാരനിലൂടെ നടപ്പാക്കി വിജയിപ്പിച്ച് യുവതി മുങ്ങിയത് 3മില്യൺ ദിർഹവുമായി. മൊത്തം അഞ്ചുമില്യണിന്റെ(ഏതാണ്ട് 10 കോടിയോളം രൂപ) കൊള്ളയാണ് ദുബായിൽ അരങ്ങേറിയത്. മോഷണത്തിൽ ഷോപ്പിങ് മാളുകളിൽ പണം കൊണ്ടു പോകുന്ന ഗാർഡാണ് ദുബായിൽ അറസ്റ്റിലായത്. എന്നാൽ, എല്ലാം ആസൂത്രണം ചെയ്തത് തന്റെ പെൺസുഹൃത്താണെന്ന് കെനിയൻ സ്വദേശിയായ ഗാർഡ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇവർ മോഷണ ശേഷം 3 മില്യണുമായി അതിവിദഗ്ധമായി മുങ്ങുകയായിരുന്നു. സുഹൃത്തിന്റെ നിർദ്ദേശം അതേപടി നടപ്പാക്കിയാണ് താൻ കൊള്ള നടത്തി വിജയിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. മാർച്ച് നാലിനാണ് കിടിലം സ്‌ക്രിപ്റ്റുമായി ദുബായിൽ യമണ്ടൻ കൊള്ള നടന്നത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റു ഗാർഡുകളുടെ ശ്രദ്ധമാറ്റിയ ശേഷം പണം അടങ്ങിയ വാഹനം ദൈയ്‌റ സിറ്റി സെന്ററിന് സമീപം നിർത്തി. കാര്യങ്ങൾ ആസൂത്രണം ചെയ്ത കെനിയൻ സ്വദേശിയായ വനിത സുഹൃത്ത് ഇവിടെ നിൽപ്പുണ്ടായിരുന്നു. മോഷ്ടിച്ച പണത്തിൽ നിന്നും ഏതാണ്ട് മൂന്നു മില്യൺ
ദുബായ് ; ഹോളിവുഡ് സിനിമയെ വെല്ലുന്ന മോഷണം, അത്യുഗ്രൻ പ്ലാനിങ് കൂട്ടുകാരനിലൂടെ നടപ്പാക്കി വിജയിപ്പിച്ച് യുവതി മുങ്ങിയത് 3മില്യൺ ദിർഹവുമായി. മൊത്തം അഞ്ചുമില്യണിന്റെ(ഏതാണ്ട് 10 കോടിയോളം രൂപ) കൊള്ളയാണ് ദുബായിൽ അരങ്ങേറിയത്. മോഷണത്തിൽ ഷോപ്പിങ് മാളുകളിൽ പണം കൊണ്ടു പോകുന്ന ഗാർഡാണ് ദുബായിൽ അറസ്റ്റിലായത്.
എന്നാൽ, എല്ലാം ആസൂത്രണം ചെയ്തത് തന്റെ പെൺസുഹൃത്താണെന്ന് കെനിയൻ സ്വദേശിയായ ഗാർഡ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇവർ മോഷണ ശേഷം 3 മില്യണുമായി അതിവിദഗ്ധമായി മുങ്ങുകയായിരുന്നു. സുഹൃത്തിന്റെ നിർദ്ദേശം അതേപടി നടപ്പാക്കിയാണ് താൻ കൊള്ള നടത്തി വിജയിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
മാർച്ച് നാലിനാണ് കിടിലം സ്‌ക്രിപ്റ്റുമായി ദുബായിൽ യമണ്ടൻ കൊള്ള നടന്നത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റു ഗാർഡുകളുടെ ശ്രദ്ധമാറ്റിയ ശേഷം പണം അടങ്ങിയ വാഹനം ദൈയ്‌റ സിറ്റി സെന്ററിന് സമീപം നിർത്തി. കാര്യങ്ങൾ ആസൂത്രണം ചെയ്ത കെനിയൻ സ്വദേശിയായ വനിത സുഹൃത്ത് ഇവിടെ നിൽപ്പുണ്ടായിരുന്നു. മോഷ്ടിച്ച പണത്തിൽ നിന്നും ഏതാണ്ട് മൂന്നു മില്യൺ ദിർഹം യുവതി എടുത്തുവെന്നു പ്രതി പൊലീസിനോട് പറഞ്ഞു.
ഹമാറിയ ഭാഗത്ത് ജോലി ചെയ്യുമ്പോഴാണ് കെനിയൻ സ്വദേശി യുവതിയുമായി പരിചയത്തിലാകുന്നത്. സംഭാഷണത്തിനിടെ ജോലിയുടെ ഭാഗമായി വിവിധ കമ്പനികളിൽ നിന്ന് പണം ശേഖരിച്ച് അത് കൃത്യമായി മറ്റിടങ്ങളിൽ എത്തിക്കുന്ന കാര്യവും ഇയാൾ പറഞ്ഞു. എന്നാൽ, ഈ പണം എന്തു കൊണ്ട് മോഷ്ടിച്ച് നമ്മുക്ക് തുല്യമായി വീതിച്ചെടുത്തുകൂടെന്ന് യുവതി ചോദിച്ചു. തുടർന്നുള്ള പദ്ധതികളും യുവതി വിശദീകരിച്ചു. താൻ യുവതി നീക്കങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും പണം മോഷ്ടിക്കാമെന്ന് സമ്മതിക്കുകയും ചെയ്തുവെന്ന് അറസ്റ്റിലായ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
സംഭവ ദിവസം പണമിടപാടു കേന്ദ്രങ്ങളിൽ നിന്നും പണം ഉൾപ്പെട്ട പെട്ടിയുമായി വരുമ്പോൾ മറ്റു രണ്ട് ഗാർഡുമാരെയും ഒഴിവാക്കി കെനിയൻ സ്വദേശി പണം മോഷ്ടിക്കുകയായിരുന്നു. നേരത്തെ തീരുമാനിച്ചതനുസരിച്ച് ദെയ്‌റ സിറ്റി സെന്ററിലെ ലിഫ്റ്റിൽ വച്ച് പെൺസുഹൃത്തിനെ കാണുകയും പണം അടങ്ങിയ പെട്ടി കൈമാറുകയും ചെയ്തു. കൂടെയുള്ള മറ്റു ഗാർഡുമാർക്ക് സംശയം തോന്നാതിരിക്കാൻ ഉടൻ തന്നെ തിരികെ എത്തുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം തന്നെ തിരികെ ഷോപ്പിങ് മാളിൽ കൊണ്ടു വിടണമെന്നും ഒരു മൊബൈൽ ഫോൺ വാങ്ങണമെന്നും ഗാർഡ് ആവശ്യപ്പെട്ടു.
തിരികെ മാളിൽ കയറിയ ഗാർഡ് ശുചിമുറിയിൽ കയറി. പിന്നീട്, പുറത്തുവന്ന് പെൺസുഹൃത്തുള്ള മുറാഖാബാദ് ഭാഗത്തേക്ക് ഒരു ടാക്‌സിയിൽ പോവുകയും ചെയ്തു. ഇവിടെ വച്ച് യുവതി രണ്ടു മില്യൺ ദിർഹം ഗാർഡിന് നൽകുകയും ബാക്കി തുക എടുക്കുകയും ചെയ്തുവെന്നാണ് മൊഴി. ലഭിച്ച പണത്തിൽ നിന്നും ഒരു വിഹിതം സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന മൂന്നാമത്തെ വ്യക്തിക്ക് കൈമാറി. ഇയാൾ ദുബായ് വിട്ടുവെന്നാണ് വിവരം. തുടർന്ന് അൽ നഹ്ദയിൽ എത്തിയ പ്രതി നാലമത്തെ ആളുമായി കൂടിക്കാഴ്ച നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ 24,000 ദിർഹം നൽകുകയും ചെയ്തു.
ഇയാളെ ദുബായ് പൊലീസ് പിടികൂടി. എന്നാൽ, മോഷ്ടിച്ച പണമാണ് തനിക്ക് നൽകിയതെന്ന് അറയില്ലായിരുന്നുവെന്നും ലഭിച്ച പണത്തിന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങിയെന്നും ഇയാൾ മൊഴി നൽകി. മുഖ്യപ്രതിയെ അൽ നഹ്ദയിലെ താമസസ്ഥലത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. മോഷണം പോയെന്നു കരുതുന്ന പണത്തിന്റെ ചെറിയൊരു ഭാഗം പൊലീസ് കണ്ടെത്തി. വിലകൂടിയ വാച്ചുകൾ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും താമസസ്ഥലത്ത് കണ്ടെത്തി. മോഷ്ടിച്ച പണം കൊണ്ടാണ് ഇവ വാങ്ങിയത് എന്നാണ് കരുതുന്നത്.