- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് തിയറ്ററിനുള്ളിൽ മൊയ്തീൻ മുതലാളി പീഡിപ്പിച്ചത് ഇഷ്ടക്കാരിയുടെ മകളെ തന്നെ; ബെൻസിൽ എടപ്പാളിലെ തിയേറ്ററിലെത്തിയ മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; പിടിയിലായതോടെ മകളോടുള്ള വാൽലസ്യത്തോടെയാണ് പെൺകുട്ടിയെ തലോടിയതെന്ന് മൊഴി; തെളിവുകൾ സഹിതം തിയേറ്റർ ഉടമകൾ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് മന്ത്രി; തൃത്താലയിലെ ഇഷ്ടക്കാരിയുടേയും പീഡനത്തിന് ഇരയായ പെൺകുട്ടിയുടേയും മൊഴിയെടുക്കാൻ പൊലീസ്
എടപ്പാൾ: മലപ്പുറത്ത് തിയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളിൽ കണ്ട മൊയ്തീൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിനിമ നടക്കുന്ന സമയം മുഴുവൻ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാൾക്കെതിരെ കഴിഞ്ഞമാസം തന്നെ പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടന്നില്ല. സംഭവം വാർത്തയായി പുറത്തുവരികയും തിയേറ്ററിലെ ദൃശ്യങ്ങൾ പുറത്താവുകയും ചെയ്തതോടെയാണ് മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തത്. വാർത്ത പുറത്തുവന്നതോടെ ഷൊർണൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ സ്വന്തം കടയുടെ സമീപം ഉണ്ടായിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതോടെ മൊയ്തീൻ സ്ഥലംവിട്ടെങ്കിലും സ്ഥലം ലൊക്കേറ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ആദ്യം പൊലീസ് ഉണർന്നു പ്രവർത്തിക്കാതിരുന്നത് ഉന്നതരുടെ സ്വാധീനത്താലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2008 മോഡൽ ബെൻസ് കാറിലാണ് മൊയ്തീൻകുട്ടി യുവതിക്കും കുഞ്ഞിനുമൊപ്പം എടപ്പാളിലെ തിയേറ്ററിൽ എത്തിയതെന്ന വിവരം ലഭിച്ചതോടെയാണ് ഇയാളുടെ പേരുവിവരം പുറത്തുവരുന്നത്. മധ
എടപ്പാൾ: മലപ്പുറത്ത് തിയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളിൽ കണ്ട മൊയ്തീൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിനിമ നടക്കുന്ന സമയം മുഴുവൻ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാൾക്കെതിരെ കഴിഞ്ഞമാസം തന്നെ പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടന്നില്ല.
സംഭവം വാർത്തയായി പുറത്തുവരികയും തിയേറ്ററിലെ ദൃശ്യങ്ങൾ പുറത്താവുകയും ചെയ്തതോടെയാണ് മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തത്. വാർത്ത പുറത്തുവന്നതോടെ ഷൊർണൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ സ്വന്തം കടയുടെ സമീപം ഉണ്ടായിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതോടെ മൊയ്തീൻ സ്ഥലംവിട്ടെങ്കിലും സ്ഥലം ലൊക്കേറ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ ആദ്യം പൊലീസ് ഉണർന്നു പ്രവർത്തിക്കാതിരുന്നത് ഉന്നതരുടെ സ്വാധീനത്താലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2008 മോഡൽ ബെൻസ് കാറിലാണ് മൊയ്തീൻകുട്ടി യുവതിക്കും കുഞ്ഞിനുമൊപ്പം എടപ്പാളിലെ തിയേറ്ററിൽ എത്തിയതെന്ന വിവരം ലഭിച്ചതോടെയാണ് ഇയാളുടെ പേരുവിവരം പുറത്തുവരുന്നത്. മധ്യവയസ്‌ക്കനായ ആളാണ് കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചതെന്ന വിവരമാണ് പുറത്തുവന്നത്. പൊലീസ് അന്വേഷണത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നത് ഇഷ്ടക്കാരി തന്നെയായിരുന്നു എന്നും മകളാണ് കൂടെ ഉണ്ടായിരുന്നതെന്നും ഉള്ള വിവരങ്ങളാണ്. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയാകുന്നതും മൊയ്തീനെതിരെ കേസെടുക്കുന്നതും.
ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സിനിമ കാണുന്നതിനിടെ അത്രയും സമയത്തിനിടെ ഇയാൾ പെൺകുട്ടിയേയും തൊട്ടടുത്തിരുന്ന സ്ത്രീയേയും മാറിമാറി ഉപദ്രവിക്കുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സ്ത്രീ എതിർപ്പുകളൊന്നും കൂടാതെ ഇരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളും പുറത്തുവന്നത്.
പെൺകുട്ടിയുടേയും അമ്മയുടേയും മൊഴിയെടുത്ത ശേഷമാകും തുടർ നടപടികൾ. കഴിഞ്ഞ ഏപ്രിൽ 18നാണ് കേരളത്തെ തന്നെ നാണം കെടുത്തുന്ന സംഭവം നടന്നത്. തിയേറ്ററിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ ചങ്ങരംകുളം പൊലീസ് തൃത്താല സ്വദേശി മൊയ്തീനെതിരെ കേസെടുക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന ഇഷ്ടക്കാരിയേയും കുഞ്ഞിനേയും തലോടുന്ന ദൃശ്യങ്ങളാണ് തിയേറ്ററുകാർ പൊലീസിൽ ഏൽപിച്ചത്. ഒപ്പം ഇയാൾ വന്ന ബെൻസ് കാറിന്റെ ദൃശ്യങ്ങളും. എന്നിട്ടും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനംകൊണ്ടാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഏപ്രിൽ18ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പോക്സോ നിയമപ്രകാരം ആണ് ചങ്ങരംകുളം പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. അതും സംഭവം നടന്ന് 16 ദിവസങ്ങൾ കഴിഞ്ഞാണ് കേസ് എടുത്തിരിക്കുന്നത് എന്നും പൊലീസിന്റെ അനാസ്ഥയൊണിതെന്നും ആരോപണം ഉയർന്നു. ചങ്ങരംകുളം പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. അപ്പൂപ്പനാകാൻ പ്രായമുള്ള ഒരാളാണ് കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യുന്നത്. എന്നിട്ടും പൊലീസ് കേസ് എടുക്കാനുള്ള യാതൊരു നീക്കങ്ങളും നടത്തിയില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്തെത്തിയതോടെ ഗത്യന്തരമില്ലാതെ ഇന്നാണ് പൊലീസ് കേസ് എടുത്തത്.
സംഭവം വിവാദമായതോടെ ഡിജിപി ഉൾപ്പെടെ ഇടപെട്ടു. അന്വേഷണത്തിന് പ്രത്യേക സംഘത്തേയും ഡിജിപി ചുമതലപ്പെടുത്തി. ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി കെകെ ശൈലജയും വ്യക്തമാക്കി. തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവർ മൊയ്തീന്റെ ഇഷ്ടക്കാരിയാണെന്നാണ് പൊലീസ് പറയുന്നത്. ആദ്യഘട്ട ചോദ്യംചെയ്യലിൽ മൊയ്തീൻ ഇങ്ങനെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. തനിക്ക് ചുറ്റും നടന്നത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് കുട്ടി എന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസിന് പരാതി നൽകി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മുഴുവനും തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
KL 46 G 240 എന്ന ബെൻസ് വാഹനത്തിലാണ് ഇയാൾ എത്തിയത്. എന്നാൽ ഈ വാഹനം ഇയാളുടെ തന്നെ ആണെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. തൃത്താലയിൽ സ്വന്തമായി സ്ഥാപനങ്ങുള്ള മുതലാളിയാണ് മൊയ്തീൻകുട്ടി. മൊയ്തീൻ കുട്ടി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായതിന് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാഹചര്യമൊരുങ്ങിയതും.
കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഈ സ്ത്രീ പ്രതികരിക്കുന്നില്ല. തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവം പുറം ലോകത്ത് എത്തിയതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.