- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി ലഭിച്ചെങ്കിലും തിയറ്ററുകൾ തുറക്കുന്നത് വൈകിയേക്കും; കൂടുതൽ ചർച്ച വേണമെന്ന് ഫിയോക്; പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംഘടനകൾ; മൾട്ടിപ്ലക്സുകളിൽ പ്രദർശനം തുടങ്ങും
തിരുവനന്തപുരം: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കു ന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഈ വരുന്ന ചൊവ്വാഴ്ച മുതൽ തിയറ്ററുകൾ പ്രവർത്തി ക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് വൈ കുമെന്നാണ് സംഘടന തലത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. നിർമ്മാതാക്കളും വിതരണ ക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർ ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു.
നിലവിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശം. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് അവർ കരുതുന്നത്. നിലവിലെ അവസ്ഥ യിൽ തിയേറ്റർ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. മാസങ്ങ ളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാ ൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാന്പത്തിക ബാധ്യതയുണ്ടാക്കും. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തിയറ്ററിലെത്താൻ മടിക്കുന്ന തും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ വിനോദ നികുതിയിളവ് , വൈദുത്യി ഫിക്സഡ് ചാർജ് ഇനത്തിൽ ഇളവ് എന്നിവയാണ് തിയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്.
തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റർ തുറക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച അന്നുണ്ടാവും. അതിനുശേഷം നിർമ്മാതാക്കളും വിതരണ ക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു.
എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള മാളുകളിലെ മൾട്ടി പ്രക്സുകൾ ഈ സംഘടനയിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്ന് പ്രദർശനം തുടങ്ങാനും സാധ്യതയുണ്ട്.
റിലീസിന് കാത്ത് 85 ഓളം ചിത്രങ്ങൾ
സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കാനിരിക്കെ ക്യൂ നിൽക്കുന്നതു 85 മലയാളം സിനിമകൾ. 9 മാസമാണു കേരളത്തിലെ തിയറ്ററുകൾ പൂട്ടിക്കിടന്നത്. കേരളത്തിൽ 670 സ്ക്രീനുകളാണുള്ളത്. ഇതിനകം എല്ലാ ജോലിയും പൂർത്തിയാക്കി റിലീസിനു കാത്തിരിക്കുന്നതു 85 സിനിമകളാണ്. ഷൂട്ടിങ്ങും മറ്റു ജോലിയുമായി പുരോഗമിക്കുന്നതു 35 സിനിമകളും. ഉടൻ തുടങ്ങാൻ തയാറായി 28 സിനിമകളുമുണ്ട്. എന്നാൽ പൂർത്തിയാക്കിയ വൻ ബജറ്റ് സിനിമകൾ ഉടൻ റിലീസിനെത്തില്ല.പൊങ്കലിന് വിജയ് നായകനായ മാസ്റ്റർ തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്നുണ്ട്. ചിലപ്പോൾ പുതിയ സാഹചര്യത്തിൽ കേരളത്തിലും റിലീസ് ചെയ്തേക്കാം.
മോഹൻലാലിന്റെ മരയ്ക്കാർ, മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റു റിലീസുകൾ നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റർ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും.
തിയേറ്റർ തുറന്നാലും സിനിമ നൽകില്ല
അതേസമയം തിയറ്ററുകൾ തുറന്നാലും സിനിമ നൽകില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേ ഷൻ അറിയിച്ചു. തിയേറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമ കൾ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാതാക്കൾ സർക്കാരിന് മുൻപിൽ വച്ച് ഉപാധികൾ പരിഹരിച്ചാൽ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കർ പറഞ്ഞു.
ന്യൂസ് ഡെസ്ക്