- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോവിനോയുടെ തീവണ്ടി ടീസർ കാഴ്ച്ചക്കാരുമായി കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ടീസർ കണ്ടത് നാല് ലക്ഷത്തോളം പേർ; ചെയിൻ സ്മോക്കറായി നടനെത്തുന്ന ചിത്രത്തിന്റെ ടീസർ കാണാം
ടൊവിനോ തോമസ് നായകനാകുന്ന ചിത്രം തീവണ്ടിയുടെ ടീസർ യുട്യൂബിൽ നിരവധി യാത്രക്കാരെ സ്വന്തമാക്കി കുതിക്കുകയാണ്. ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. ടീസർ രണ്ട് ദിവസങ്ങൾ കൊണ്ട് നാല് ലക്ഷത്തോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ചിത്രം മെയ് 4ന് തിയറ്ററുകളിലെത്തും. ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫെലിനിയാണ്. തൊഴിൽരഹിതനും ചെയിൻ സമോക്കറുമായ ബിനീഷ് എന്ന കഥാപാത്രമായാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിക്കു വേ
ടൊവിനോ തോമസ് നായകനാകുന്ന ചിത്രം തീവണ്ടിയുടെ ടീസർ യുട്യൂബിൽ നിരവധി യാത്രക്കാരെ സ്വന്തമാക്കി കുതിക്കുകയാണ്. ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. ടീസർ രണ്ട് ദിവസങ്ങൾ കൊണ്ട് നാല് ലക്ഷത്തോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ചിത്രം മെയ് 4ന് തിയറ്ററുകളിലെത്തും.
ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫെലിനിയാണ്. തൊഴിൽരഹിതനും ചെയിൻ സമോക്കറുമായ ബിനീഷ് എന്ന കഥാപാത്രമായാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്.
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനം ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഹരിനാരായൺ രചിച്ച് നവാഗതനായ കൈലാസ് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഹരിശങ്കരും ചേർന്നാണ്.