- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂകിപ്പാഞ്ഞ് തീവണ്ടി; തൊഴിൽ രഹിതനായ ചെറുപ്പക്കാരനായി ടൊവിനോയെത്തുന്ന സിനിമ തീവണ്ടിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. തൊഴിൽ രഹിതനായ ബിനീഷ് എന്ന യുവാവായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. ജീവിതത്തിലും വേഷത്തിലും തികച്ചും അലസത കാണിക്കുന്ന യുവാവാണ് ടൊവിനോ ചെയ്യുന്ന ബിനീഷ് എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ബിനീഷിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.പുതുമുഖ താരമായ സംയുക്ത മേനോൻ ആണ് ടൊവിനോയുടെ നായികയാവുന്നത്.പി.എസ്.സി പരീക്ഷ വിജയിച്ച് ഒരു വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിക്കുക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കർഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.
തൊഴിൽ രഹിതനായ ബിനീഷ് എന്ന യുവാവായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. ജീവിതത്തിലും വേഷത്തിലും തികച്ചും അലസത കാണിക്കുന്ന യുവാവാണ് ടൊവിനോ ചെയ്യുന്ന ബിനീഷ് എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ബിനീഷിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.പുതുമുഖ താരമായ സംയുക്ത മേനോൻ ആണ് ടൊവിനോയുടെ നായികയാവുന്നത്.പി.എസ്.സി പരീക്ഷ വിജയിച്ച് ഒരു വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിക്കുക.
സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കർഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.