- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ് ഫാദറിന്റെ കളക്ഷൻ റെക്കോർഡുകൾ തീവണ്ടി തകർക്കുമെന്ന് നിർമ്മാതാവ് ; ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച ഏറ്റവും വലിയ വിജയമാണ് ചിത്രം; ബോക്സ് ഓഫീസ് കണക്കുൾ വെളിപ്പെടുത്താനാകില്ലെന്നും ഷാജി നടേശൻ
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു വന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ തീവണ്ടി. വൈകിയെത്തിയെങ്കിലും കൂകി കുതിച്ച് പായുകയാണ് തീവണ്ടി. ഫെലിനി സംവിധാനം ചെയ്ത ചിത്രം ഓഗസ്‌റ് സിനിമാസാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ അണിയറ പ്രവർത്തകരും അമ്പരപ്പിലാണ്. ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയ്യേറ്ററുകളിൽ ആളെ നിറച്ച ചിത്രം നേടിയത് തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും ബോക്സ് ഓഫീസ് കണക്ക് വെളിപ്പെടുത്താനില്ലെന്നും നിർമ്മാതാക്കളിൽ ഒരാളായ ഷാജി നടേശൻ പറഞ്ഞു. ഓഗസ്റ്റ് സിനിമ നിർമ്മിച്ചവയിൽ ഏറ്റവും വലിയ വിജയമാവും തീവണ്ടി. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങൾക്ക് നേടിത്തരും എന്നാണ് പ്രതീക്ഷയെന്നും ഷാജി നടേശൻ പറഞ്ഞു. മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ക്ലബ് ചിത്രം ഗ്രേറ്റ് ഫാദർ നിർമ്മിച്ചത് ഓഗസ്ത് സിനിമയാണ്. ഓഗസ്ത് സിനിമയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ്ഫാദർ. ഈ റെക്കോർഡ് തീവണ്ടി മറികടക്കുമെന്നാണ് ഷാജി നടേശൻ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു വന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ തീവണ്ടി. വൈകിയെത്തിയെങ്കിലും കൂകി കുതിച്ച് പായുകയാണ് തീവണ്ടി. ഫെലിനി സംവിധാനം ചെയ്ത ചിത്രം ഓഗസ്‌റ് സിനിമാസാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ അണിയറ പ്രവർത്തകരും അമ്പരപ്പിലാണ്.
ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയ്യേറ്ററുകളിൽ ആളെ നിറച്ച ചിത്രം നേടിയത് തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും ബോക്സ് ഓഫീസ് കണക്ക് വെളിപ്പെടുത്താനില്ലെന്നും നിർമ്മാതാക്കളിൽ ഒരാളായ ഷാജി നടേശൻ പറഞ്ഞു.
ഓഗസ്റ്റ് സിനിമ നിർമ്മിച്ചവയിൽ ഏറ്റവും വലിയ വിജയമാവും തീവണ്ടി. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങൾക്ക് നേടിത്തരും എന്നാണ് പ്രതീക്ഷയെന്നും ഷാജി നടേശൻ പറഞ്ഞു. മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ക്ലബ് ചിത്രം ഗ്രേറ്റ് ഫാദർ നിർമ്മിച്ചത് ഓഗസ്ത് സിനിമയാണ്. ഓഗസ്ത് സിനിമയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ്ഫാദർ. ഈ റെക്കോർഡ് തീവണ്ടി മറികടക്കുമെന്നാണ് ഷാജി നടേശൻ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷാജി നടേശന്റെ പ്രതികരണം.