- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം;നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും നന്ദി; ഇനി ഇങ്ങനെ ചെയ്യരുതേ; സിനിമയിലെ രംഗങ്ങൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നവരോട് അഭ്യർത്ഥനയുമായി ടൊവിനോ
ടോവിനോ തോമസ് നായകനാക്കി നവാഗത സംവിധായകനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈ സമയത്താണ് പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ടൊവിനോ തന്നെ രംഗത്ത് എത്തിയത്. തീവണ്ടി സിനിമയോടും തന്നോടും കാണിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട, തുടങ്ങുന്ന പോസ്റ്റിൽ സിനിമയിലെ ചില രംഗങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ കാണാനിടയായെന്നും, ഇത് ഒഴിവാക്കണ മെന്നുമാണ് ടോവിനോയുടെ അഭ്യർത്ഥിച്ചിരിക്കുകയാണ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യാണ് ടോവിനോ ഇക്കാര്യം അഭ്യർത്ഥിച്ചിരിക്കുന്നത്. ടോവിനോയുടെ പോസ്റ്റ് ചുവടെ:നമസ്‌കാരം തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങൾ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ
ടോവിനോ തോമസ് നായകനാക്കി നവാഗത സംവിധായകനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈ സമയത്താണ് പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ടൊവിനോ തന്നെ രംഗത്ത് എത്തിയത്. തീവണ്ടി സിനിമയോടും തന്നോടും കാണിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട, തുടങ്ങുന്ന പോസ്റ്റിൽ സിനിമയിലെ ചില രംഗങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ കാണാനിടയായെന്നും, ഇത് ഒഴിവാക്കണ മെന്നുമാണ് ടോവിനോയുടെ അഭ്യർത്ഥിച്ചിരിക്കുകയാണ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യാണ് ടോവിനോ ഇക്കാര്യം അഭ്യർത്ഥിച്ചിരിക്കുന്നത്.
ടോവിനോയുടെ പോസ്റ്റ് ചുവടെ:
നമസ്‌കാരം
തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങൾ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു !
സ്‌നേഹപൂർവ്വം
ടൊവിനോ
പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! ????അടിപൊളി ആണ് . ട്രോളന്മാർക്കും ഒരു സ്‌പെഷ്യൽ നന്ദി
ടൊവീനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ തീവണ്ടി വെള്ളിയാഴ്‌ച്ചയാണ് പുറത്തിറങ്ങിയത്. ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
മികച്ച പ്രതികരണമാണ് ഇതിനകം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിൻ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. തീവണ്ടി കണ്ട് താൻ പുകവലി നിർത്തിയെന്ന് പറഞ്ഞ് നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കണ്ട് തന്റെ കാമുകൻ പുകവലി നിർത്താമെന്ന് സമ്മതിച്ചുവെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തിയത് വാർത്തയായിരുന്നു.