- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി മെയ് നാലിന് തിയേറ്റുകളിലേക്ക്; നവാഗതനായ ഫെലിനി ടി.വി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്നു; ചിത്രത്തിലെ ഗാനവും ഇതിനോടകം വൈറലായിരുന്നു
കൊച്ചി: ടൊവിനോ തോമസ് നായകനായി നവാഗതനായ ഫെലിനി ടി.വി സംവിധാനം ചെയ്യുന്ന തീവണ്ടി മെയ് നാലിന് തിയേറ്റുകളിൽ എത്തും. ചിത്രത്തിന്റെ സംവിധായകൻ തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പങ്കുവെച്ചത്. ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശ്വലാലാണ്. ചെയിൻ സ്‌മോക്കറായ ബിനീഷ് ദാമോധരൻ എന്ന കഥാപാത്രമാണ് ടൊവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണിത്. പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കൈലാസ് മേനോൻ സംഗീതം നൽകുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. എഡിറ്റിങ്: അപ്പു ഭട്ടതിരിയാണ് നിർവഹിക്കുന്നത്. ജീവാംശമായി താനേ നീയെന്നിൽ' തുടങ്ങുന്ന ഗാനം മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച് തരംഗം തീർത്തിരുന്നു.
കൊച്ചി: ടൊവിനോ തോമസ് നായകനായി നവാഗതനായ ഫെലിനി ടി.വി സംവിധാനം ചെയ്യുന്ന തീവണ്ടി മെയ് നാലിന് തിയേറ്റുകളിൽ എത്തും. ചിത്രത്തിന്റെ സംവിധായകൻ തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പങ്കുവെച്ചത്. ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശ്വലാലാണ്.
ചെയിൻ സ്‌മോക്കറായ ബിനീഷ് ദാമോധരൻ എന്ന കഥാപാത്രമാണ് ടൊവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണിത്. പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കൈലാസ് മേനോൻ സംഗീതം നൽകുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. എഡിറ്റിങ്: അപ്പു ഭട്ടതിരിയാണ് നിർവഹിക്കുന്നത്. ജീവാംശമായി താനേ നീയെന്നിൽ' തുടങ്ങുന്ന ഗാനം മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച് തരംഗം തീർത്തിരുന്നു.