- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവർന്നത് പമ്പ് മാനേജരായ യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി കുത്തിപ്പരിക്കേൽപ്പിച്ച് എട്ടുലക്ഷത്തോളം രൂപ; ചെറുവാഞ്ചേരിയിലെ മോഷണത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചെറുവാഞ്ചേരിയിലെ ബാങ്കിൽ പണമടയ്ക്കാനെത്തിയ പെട്രോൾ പമ്പ് മാനേജരായ യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി കുത്തിപ്പരിക്കേൽപ്പിച്ച് എട്ടുലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ.
ഞായറാഴ്ച നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ പ്രദേശത്തെ രാഷ്ട്രിയ പ്രവർത്തകരാണെന്നും സൂചനയുണ്ട്. ജൂൺ 23-നാണ് ചെറുവാഞ്ചേരിയിലെ കേരള ഗ്രാമീണ് ബാങ്ക് ശാഖയ്ക്ക് സമീപം വച്ച് ഷിയാര പെട്രോൾ പമ്പിലെ മാനേജരായ കണ്ണവം സ്വദേശി കെ.സ്വരാജിനെ മുഖംമൂടി ധരിച്ച രണ്ടംഗ സംഘം ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പണം തട്ടിയെടുത്തത്.
ചെറുവാഞ്ചേരിയിലെ കരിങ്കൽ ക്വാറി ഉടമ രാജീവന്റെ താണ് പെട്രോൾ പമ്പ് . ജീവനക്കാരന്റെ കണ്ണിൽ എറിഞ്ഞ മുളക് പൊടി കൊണ്ടുവന്ന കടലാസിൽ ഉടമയ്‌ക്കെതിരെ ഭീഷണി വാചകങ്ങൾ എഴുതിയിരുന്നു.
Next Story