- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഗുദൈബിയയിൽ പാർക്ക് ചെയ്തിരുന്ന മലയാളിയുടെ മിനി വാൻ തകർത്ത് മോഷണം; പാലക്കാട് സ്വദേശിക്ക് പണം നഷ്ടമായി
മനാമ: ഗുദൈബിയ പൊലീസ്സ്റ്റഷന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളിയുടെ വാൻ തകർത്ത് മോഷണം. പാലക്കാട് ചങ്ങരംകുളം സ്വദേശിയായ കബീറിന്റെ മിനി വാനിന്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്. ബഹ്‌റിനിലെ ഐഫിക്‌സ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായ കബീർ തന്റെ വാഹനം ഗുദൈബിയ പൊലീസ് സ്റ്റഷന് എതിർ വശത്തെ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ പാ
മനാമ: ഗുദൈബിയ പൊലീസ്സ്റ്റഷന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളിയുടെ വാൻ തകർത്ത് മോഷണം. പാലക്കാട് ചങ്ങരംകുളം സ്വദേശിയായ കബീറിന്റെ മിനി വാനിന്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്.
ബഹ്‌റിനിലെ ഐഫിക്‌സ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായ കബീർ തന്റെ വാഹനം ഗുദൈബിയ പൊലീസ് സ്റ്റഷന് എതിർ വശത്തെ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ പാർക്ക് ചെയ്തതായിരുന്നു. ഇന്ന് രാവിലെ വണ്ടി എടുക്കാൻ ചെന്നപ്പോൾ വാഹനത്തിന്റെ പിറകിലെ ഇരു വശത്തെയും ചില്ലുകൾ ഇഷ്ടിക ഉപയോഗിച്ചു തകർത്തതായി കണ്ടെത്തുകയായിരുന്നു.
ഡ്രൈവറുടെ സീറ്റിന് സമീപത്തുള്ള കോയിൻ ബോക്‌സിൽ സൂക്ഷിച്ച ഇരുപത്തഞ്ച് ദിനാറോളം നഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതം നയിക്കുന്ന കബീറിന് ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഗുദൈബിയ പൊലീസ് ഫിൻങ്കർ പ്രിന്റ് പരിശോധന നടത്തി. കേസ് ഹൂറ പൊലീസ്േസ്റ്റഷനിലേയ്ക്ക് കൈമാറി.
Next Story