- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടയ്ക്ക് മുമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ചു; ഒമാനിൽ ഒരാൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിൽ വാഹനം മോഷ്ടിച്ചയാൾ അറസ്റ്റിൽ. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ട വാഹനവുമായി കടന്നുകളഞ്ഞ ആളെയാണ് പിടികൂടിയത്. മസ്കറ്റ് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിലായിരുന്നു സംഭവം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. കാറുമായി കടന്ന മോഷ്ടാവിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ റോയൽ ഒമാൻ പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
വാഹനങ്ങൾ ഓണാക്കിയിട്ട് കടകളിലോ എടിഎം കൗണ്ടറുകളിലോ കയറരുതെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
Next Story