- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ മലയാളിയുടെ കാറിന്റെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് സ്വദേശിയുടെ പണവും ഇഖാമയും മൊബൈലും നഷ്ടമായി; മോഷ്ടാക്കൾ ആഫ്രിക്കൻ വംശജരെന്ന് സംശയം
റിയാദ്: റിയാദിൽ മലയാളിയുടെ കാറിന്റെ ചില്ല് തകർത്ത് മോഷണം നടന്നതായി റിപ്പോർട്ടിൽ. മോഷ്ടാവ് കോഴിക്കോട് സ്വദേശിയുടെ പണവും മൊബൈലും ഇഖാമയും കവർന്നതായി പരാതി. കാറിന്റെ വിൻഡോ ഗ്ലാസിൽ രാസപദാർഥം സ്‌പ്രേ ചെയ്താണ് ചില്ല് തകർത്തത്. റിയാദിൽ സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷമീറിന്റെ കാറാണ് കഴിഞ്ഞ ദി
റിയാദ്: റിയാദിൽ മലയാളിയുടെ കാറിന്റെ ചില്ല് തകർത്ത് മോഷണം നടന്നതായി റിപ്പോർട്ടിൽ. മോഷ്ടാവ് കോഴിക്കോട് സ്വദേശിയുടെ പണവും മൊബൈലും ഇഖാമയും കവർന്നതായി പരാതി.
കാറിന്റെ വിൻഡോ ഗ്ലാസിൽ രാസപദാർഥം സ്‌പ്രേ ചെയ്താണ് ചില്ല് തകർത്തത്. റിയാദിൽ സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷമീറിന്റെ കാറാണ് കഴിഞ്ഞ ദിവസം അക്രമികൾ കൊള്ളയടിച്ചത്.
പ്രമുഖ ഹൈപ്പർ മാർക്കറ്റിന് സമീപം കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെ തിരക്കുള്ള സമയത്താണ് മോഷണം നടന്നത്. രണ്ടു പേർ കാറിന്റെ അരികിൽ വരുന്നതും ചില്ലിൽ രാസപദാർത്ഥം സ്‌പ്രേ ചെയ്ത് പത്ത് മിനിട്ടോളം കാത്തിരിക്കുന്നതും ഹൈപ്പർ മാർക്കറ്റിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ഉപഭോക്താക്കളും ഇതിനിടെ സഞ്ചരിക്കുന്നുണ്ടെങ്കിലും രാസപദാർഥം സ്‌പ്രേ ചെയ്ത് ആയാസ രഹിതമായി ചില്ല് പൊട്ടിക്കുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഒരാൾ ചില്ല് പൊട്ടിക്കുമ്പോൾ സഹായി കൈയിൽ കരുതിയിരുന്ന ബാഗിൽ മോഷണ വസ്തുക്കൾ ശേഖരിച്ച് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങളിൽ നിന്ന് ആഫ്രിക്കൻ വംശജരാണ് കാർ തകർത്തതെന്ന് വ്യക്തമാണ്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വരലടയാള വിദഗ്ദ്ധർ കവർച്ചക്കാരുടെ വിരലടയാളം ശേഖരിച്ച് അന്വേഷണം ആരംഭിച്ചട്ടുണ്ട്.
റിയാദ് ബത്ഹയിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്ത് നിരന്തരം പോക്കറ്റടിയും പിടിച്ചു പറിയും വ്യാപകമായിരുന്നു. ഇതിനെ തുടർന്ന് ഷാഡോ പൊലീസിനെ വിന്യസിക്കുകയും നിരവധി പിടിച്ചുപറിക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.