- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിൽ മയിൽപീലി ചൂടി ഓടക്കുഴൽ വായിച്ച് പശുക്കൾക്കൊപ്പം 'ഭഗവാനായി' നിന്ന് ലാലു പ്രസാദിന്റെ മകൻ ; ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ച്ച വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; ഓടക്കുഴൽ നാദം കേൾക്കാൻ പശുക്കൾ ഓടിയെത്തുമായിരുന്നെന്നും മനുഷ്യന്റെ ചിന്തകൾ മാറുന്നതെങ്ങനെയെന്നതിന് ഉദാഹരണമാണ് കൃഷ്ണന്റെ ജീവിതമെന്നും തേജ് പ്രതാപ്
ബീഹാർ: ഓടക്കുഴൽ ഊതി മയിൽപീലി ചൂടി നിൽക്കുന്ന 'ശ്രീകൃഷ്ണ' രൂപത്തിൽ തേജ് പ്രതാപ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. ഓടക്കുഴൽ വായിച്ച് പശുക്കൾക്കൊപ്പം ഭഗവാൻ കൃഷ്ണൻ നടക്കുന്നത് പോലെയാണ് തേജ് പ്രതാപും വീഡിയോയിൽ വരുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായിരുന്നു. കൃഷ്ണന്റെ ദിവ്യമായ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ പശുക്കളെല്ലാം ഓടിയെത്തുമായിരുന്നു. ചുറ്റും നിന്ന് അവ ആ ശബ്ദത്തിന് കാതോർക്കും. മനുഷ്യന്റെ ചിന്തകളെങ്ങനെയാണ് മാറുന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഭഗവാൻ കൃഷ്ണന്റെ ജീവിതമെന്നും വീഡിയോയുടെ അടിക്കുറിപ്പായി തേജ് പ്രതാപ് കുറിച്ചിരിക്കുന്നു. ബീഹാറിലെ മുൻ ആരോഗ്യ മന്ത്രിയായിരുന്നു തേജ്പ്രതാപ്. View this post on Instagram As Krishna's divine flute calls at any time of the. ... Krishna's beloved cows stand tranquilly with their ears spread just ... Lord Krishna's life s
ബീഹാർ: ഓടക്കുഴൽ ഊതി മയിൽപീലി ചൂടി നിൽക്കുന്ന 'ശ്രീകൃഷ്ണ' രൂപത്തിൽ തേജ് പ്രതാപ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. ഓടക്കുഴൽ വായിച്ച് പശുക്കൾക്കൊപ്പം ഭഗവാൻ കൃഷ്ണൻ നടക്കുന്നത് പോലെയാണ് തേജ് പ്രതാപും വീഡിയോയിൽ വരുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായിരുന്നു. കൃഷ്ണന്റെ ദിവ്യമായ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ പശുക്കളെല്ലാം ഓടിയെത്തുമായിരുന്നു. ചുറ്റും നിന്ന് അവ ആ ശബ്ദത്തിന് കാതോർക്കും.
മനുഷ്യന്റെ ചിന്തകളെങ്ങനെയാണ് മാറുന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഭഗവാൻ കൃഷ്ണന്റെ ജീവിതമെന്നും വീഡിയോയുടെ അടിക്കുറിപ്പായി തേജ് പ്രതാപ് കുറിച്ചിരിക്കുന്നു. ബീഹാറിലെ മുൻ ആരോഗ്യ മന്ത്രിയായിരുന്നു തേജ്പ്രതാപ്.
Next Story