- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര കൗശലത്തിൽ മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തുവരും; കാണാതെ പോയ പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്തപ്പോൾ എല്ലാം തുറന്നുപറഞ്ഞു; പതിനാലുകാരിയെ പീഡിപ്പിച്ചത് അച്ഛനും അമ്മയുടെ കാമുകനും അയൽ വാസികളും ചേർന്ന്; ആരെയും രോഷം കൊള്ളിക്കുന്ന തെന്മലയിലെ കൊടുംക്രൂരതയ്ക്ക് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അമ്മ തന്നെ
കൊല്ലം: പതിനാലുകാരിയെ വർഷങ്ങളായി പീഡിപ്പിച്ചത് സ്വന്തം പിതാവും അമ്മയുടെ കാമുകനും അയൽവാസികളും. തെന്മലയിൽ നിന്നാണ് നാടിനെ ഞെട്ടിച്ച പീഡന വാർത്ത പുറത്ത് വന്നത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണ്മാനില്ല എന്നു മാതാവും ഫാമിന്റെ മേൽനോട്ടക്കാരനും ചേർന്നു തിങ്കളാഴ്ച പരാതി നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ പെൺകുട്ടി തിരിച്ചെത്തിയെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു മാതാവെത്തി. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തവെയാണു പീഡന വിവരം പുറത്തായത്. പൊലീസ് ചോദ്യം ചെയ്തതോടെ മാതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.അമ്മയ്ക്കൊപ്പം 2017ൽ മൂന്നു മാസം താമസിച്ച ആളടക്കം മൂന്നുപേർക്കായി തിരച്ചിൽ ശക്തമാക്കി. തിരുവനന്തപുരം വിതുര വേമല തല്ലച്ചിറ തടത്തഴികത്തു വീട്ടിൽ സജി (സജീവ് 23), പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അജിത്ത്, പെൺകുട്ടിയുടെ പിതാവ്, പുളിയറയിലെ അയൽവാസി കറുപ്പസ്വാ
കൊല്ലം: പതിനാലുകാരിയെ വർഷങ്ങളായി പീഡിപ്പിച്ചത് സ്വന്തം പിതാവും അമ്മയുടെ കാമുകനും അയൽവാസികളും. തെന്മലയിൽ നിന്നാണ് നാടിനെ ഞെട്ടിച്ച പീഡന വാർത്ത പുറത്ത് വന്നത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണ്മാനില്ല എന്നു മാതാവും ഫാമിന്റെ മേൽനോട്ടക്കാരനും ചേർന്നു തിങ്കളാഴ്ച പരാതി നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ പെൺകുട്ടി തിരിച്ചെത്തിയെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു മാതാവെത്തി.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തവെയാണു പീഡന വിവരം പുറത്തായത്. പൊലീസ് ചോദ്യം ചെയ്തതോടെ മാതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.അമ്മയ്ക്കൊപ്പം 2017ൽ മൂന്നു മാസം താമസിച്ച ആളടക്കം മൂന്നുപേർക്കായി തിരച്ചിൽ ശക്തമാക്കി. തിരുവനന്തപുരം വിതുര വേമല തല്ലച്ചിറ തടത്തഴികത്തു വീട്ടിൽ സജി (സജീവ് 23), പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അജിത്ത്, പെൺകുട്ടിയുടെ പിതാവ്, പുളിയറയിലെ അയൽവാസി കറുപ്പസ്വാമി എന്നിവരാണ് ഒളിവിലുള്ളത്. അറസ്റ്റിലായവരെ ഇവർ താമസിച്ചിരുന്ന ആര്യങ്കാവ് കുളിർകാട്, പുളിയറ, ചെങ്കോട്ട എന്നിവിടങ്ങളിൽ ഇന്നലെ കൊണ്ടുപോയി തെളിവെടുത്തു.
അമ്മ കാമുകന് വേണ്ടിയാണ് ആദ്യം മകളെ കാഴ്‌ച്ചവെച്ചത്. പിന്നീട് അയൽവാസികൾക്കും പീഡനത്തിന് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. ഇവരുടെ കൈയിൽ നിന്നും പണം വാങ്ങുകയും ചെയ്തിരുന്നു.നേരത്തെ പോക്‌സോ കേസിൽ ജയിൽശിക്ഷ അനുഭവിച്ച മുഖ്യപ്രതി അജിത്ത് സംസ്ഥാനം വിട്ടതായാണു സൂചന. കേരള തമിഴ്‌നാട് അതിർത്തിയിൽ ഫാമിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ കാണാതായ കേസ് അന്വേഷിച്ച തെന്മല പൊലീസ് ചൊവ്വാഴ്ച രാത്രിയാണ് പീഡന വിവരം അറിഞ്ഞത്. കഴിഞ്ഞ കുറെ മാസങ്ങളായി മാതാവിന്റെയും വളർത്തച്ഛന്റെയും അറിവോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണു പൊലീസ് കണ്ടെത്തൽ. റൂറൽ എസ്‌പി ബി.അശോകൻ, ഡിവൈഎസ്‌പി അനിൽകുമാർ, സിഐ സുധീർ, തെന്മല എസ്ഐ വി എസ്.പ്രവീൺ, എഎസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.