കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച 'ഒരു മുത്തശ്ശി ഗദ'യിലെ 'തെന്നൽ നിലാവിന്റെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്ത ഒരു ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം വ്യൂസ് നേടി. ചിത്രത്തിന്റെ ട്രൈലെറും യൂട്യൂബിൽ റിലീസ് ചെയ്ത അടുത്ത ദിവസം തന്നെ ഒരു ലക്ഷം വ്യൂസ് കടന്നിരുന്നു.

വിനീത് ശ്രീനിവാസനും അപർണ്ണ ബാലമുരളിയുമാണ് ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ശ്രുതിമധുരമായ ഗാനത്തിൽ ആലപിക്കുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. ഹരിനാരായണൻ ബി.കെയുടെതാണ് വരികൾ.

ജൂഡ് ആന്റണി ജോസഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ലെന, രാജനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപർണ്ണ ബാലമുരളി, അപ്പു, രാജീവ് പിള്ള, വിജയരാഘവൻ, രഞ്ജി പണിക്കർ, ലാൽ ജോസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം ലിജോ പോളുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത നിർമ്മിച്ച 'ഒരു മുത്തശ്ശി ഗദ' സെപ്റ്റംബർ 15ന് തീയേറ്ററുകളിലെത്തും.

ഗാനം കാണാം: