- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരളി
രുചികരമായ തെരളി ഉണ്ടാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ 1. അരിപ്പൊടി 3 കപ്പ്2. ശർക്കര ഒന്നര കപ്പ്3. ഏലക്കപ്പൊടി ആവശ്യത്തിന്4. രസകദളി പഴം 2 കപ്പ്5. തേങ്ങ ഒന്നര കപ്പ്6. തേങ്ങക്കൊത്ത് കാൽ കപ്പ്7. ഉപ്പ് പാകത്തിന്8. വാഴയില 15 എണ്ണം തെരളി ഉണ്ടാക്കുന്നവിധം തേങ്ങാപ്പീരയും, ഏലക്കപ്പൊടിയും, തേങ്ങാക്കൊത്തും, ശർക്കരയും വെള്ളമില്ലാതെ കുഴച്ച് യോജിപ്പിക
രുചികരമായ തെരളി ഉണ്ടാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ
1. അരിപ്പൊടി 3 കപ്പ്
2. ശർക്കര ഒന്നര കപ്പ്
3. ഏലക്കപ്പൊടി ആവശ്യത്തിന്
4. രസകദളി പഴം 2 കപ്പ്
5. തേങ്ങ ഒന്നര കപ്പ്
6. തേങ്ങക്കൊത്ത് കാൽ കപ്പ്
7. ഉപ്പ് പാകത്തിന്
8. വാഴയില 15 എണ്ണം
തെരളി ഉണ്ടാക്കുന്നവിധം
തേങ്ങാപ്പീരയും, ഏലക്കപ്പൊടിയും, തേങ്ങാക്കൊത്തും, ശർക്കരയും വെള്ളമില്ലാതെ കുഴച്ച് യോജിപ്പിക്കുക. പിന്നീട് പഴവും അരിപ്പൊടിയും ഉപ്പും ചേർത്ത്, കുഴച്ചെടുക്കുക. വാഴയിലകൊണ്ട് കോണാകൃതി യുണ്ടാക്കി അതിൽ മാവുകൂട്ടു നിറക്കുക. അപ്പചെമ്പിലോ, പ്രെഷർകുക്കറിലോ ആവിക്ക് വച്ചു വേവിക്കുക.
കുറിപ്പ്: സ്വാദിഷ്ടമായ ഒരു തനിനാടൻ വിഭവം. ചില ക്ഷേത്രങ്ങളിൽ നിവേദ്യമായും തയ്യാറാക്കാറുള്ള പലഹാരം. വയണയിലയിലാണ് തയ്യാറാക്കുന്നത്. കുമ്പിളപ്പത്തിന്റെ ചേരുവകൾ തന്നെയാണ്. ഏറെ ഔഷധഗുണമുള്ള വയണയിലയിൽ കുമ്പിൾ കോട്ടി അതിൽ അരിപ്പൊടിയും തേങ്ങയും ശർക്കരയും വാഴപ്പഴവും കൂട്ടികുഴച്ച് ആവിയിൽ പുഴുങ്ങിയെടുക്കുന്നതാണ് വയണയപ്പം. ഒരു നാഴിയരിക്ക് നൂറ്റമ്പതുഗ്രാം ശർക്കരയും പകുതി തേങ്ങ ചിരകിയതും മൂന്നോ നാലോ വാഴപ്പഴവും ആവശ്യമാണ്.