- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനവും എബിയും രണ്ടും രണ്ടാണ്; വിനീത് ശ്രീനിവാസന്റെ ചിത്രം റിലീസ് ചെയ്യാൻ കോടതിയുടെ അനുമതി; പൃത്ഥ്വീരാജ് ചിത്രവുമായി എബിക്ക് സാമ്യമില്ലെന്ന് കോടതി ഉറപ്പിച്ചത് സിനിമ കണ്ട ശേഷം
വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വിമാനം എന്ന സിനിമയുടെ സംവിധായകൻ പ്രദീപ് എം നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് വിധി. മലയാളത്തിലെ മുൻനിര പരസ്യ സംവിധാനകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൻ അവകാശം വാങ്ങിയ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു പ്രദീപിന്റെ പരാതി. എബി എന്ന സിനിമ കാണുകയും പരാതിക്കാരൻ കൊണ്ടുവന്നതുൾപ്പെടെ രണ്ട് ചിത്രങ്ങളുടെ തിരക്കഥയും വായിച്ച ശേഷമായിരുന്നു കോടതി വിധി പറഞ്ഞത്. എബി എന്ന സിനിമയ്ക്ക് ശാരീരികമായ പരിമിതികൾ ഉയർത്തിയ വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം നേടിയ സജി തോമസിന്റെ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു ആക്ഷേപം. പൃഥ്വിരാജിനെ നായകനാക്കി സജിയുടെ ജീവിതം സിനിമയാക്കാനുള്ള അവകാശം പ്രദീപ് വാങ്ങിയിരുന്നു. കഥകളിൽ ചില സമാനതകൾ ഉണ്ടെന്ന് ആരോപിച്ച് പ്രദീപ് എം നായർ ഫെഫ്കയിലും പിന്നീട് കോടതിയിലും പരാതി നൽകിയിരുന്നു. പക്ഷേ, തിരക്കഥകൾ പരിശോധിക്കുകയും സിനിമ കാണുകയും ചെയ്ത കോടതി ആക്ഷേപം അസ്ഥാനത്താണെന്ന വിലയിരു
വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വിമാനം എന്ന സിനിമയുടെ സംവിധായകൻ പ്രദീപ് എം നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് വിധി. മലയാളത്തിലെ മുൻനിര പരസ്യ സംവിധാനകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൻ അവകാശം വാങ്ങിയ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു പ്രദീപിന്റെ പരാതി.
എബി എന്ന സിനിമ കാണുകയും പരാതിക്കാരൻ കൊണ്ടുവന്നതുൾപ്പെടെ രണ്ട് ചിത്രങ്ങളുടെ തിരക്കഥയും വായിച്ച ശേഷമായിരുന്നു കോടതി വിധി പറഞ്ഞത്. എബി എന്ന സിനിമയ്ക്ക് ശാരീരികമായ പരിമിതികൾ ഉയർത്തിയ വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം നേടിയ സജി തോമസിന്റെ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു ആക്ഷേപം.
പൃഥ്വിരാജിനെ നായകനാക്കി സജിയുടെ ജീവിതം സിനിമയാക്കാനുള്ള അവകാശം പ്രദീപ് വാങ്ങിയിരുന്നു. കഥകളിൽ ചില സമാനതകൾ ഉണ്ടെന്ന് ആരോപിച്ച് പ്രദീപ് എം നായർ ഫെഫ്കയിലും പിന്നീട് കോടതിയിലും പരാതി നൽകിയിരുന്നു. പക്ഷേ, തിരക്കഥകൾ പരിശോധിക്കുകയും സിനിമ കാണുകയും ചെയ്ത കോടതി ആക്ഷേപം അസ്ഥാനത്താണെന്ന വിലയിരുത്തലോടെ പരാതി തള്ളുകയായിരുന്നു.
എന്നാൽ ശ്രീകാന്ത് മുരളി ഒരുക്കുന്ന ചിത്രത്തിന് സജി തോമസിന്റെ ജീവിതകഥയുമായി ബന്ധമില്ലെന്ന് എബിയുടെ തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം നേരത്തേ പറഞ്ഞിരുന്നു. ചിത്രം കോടതി കയറിയ പശ്ചാത്തലത്തിൽ ഇറോസ് ഇന്റർനാഷണൽ എബിയുടെ നിർമ്മാണത്തിൽ നിന്ന് പിന്മാറിയിരുന്നു.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി പിന്നീട് നിർമ്മാണം ഏറ്റെടുത്തു. അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, ഹരീഷ് പേരടി, ദിലീപ് പോത്തൻ എന്നിവരും എബിയിൽ വേഷമിട്ടിട്ടുണ്ട്. ക്യാമറ ~ സുധീർ സുരേന്ദ്രൻ, ബിജിബാൽ, അനിൽ ജോൺസൺ, ജെയ് സൺ ജെ നായർ എന്നിവരാണ് ഗാനങ്ങൾ എഴുതിയത്.
എബിയുടെ ചിത്രീകരണമാണ് ആദ്യം തുടങ്ങിയത്. കേസിനെ തുടർന്ന് പടത്തിന്റെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15ന് പ്രദീപ് എം നായർ കോടതിയിൽ പരാതി നൽകിയികുന്നു. പിന്നീട് കോടതി ആ ആവശ്യം തള്ളിക്കളഞ്ഞു. ഇതിനിടെ നിയമപരമായ വെല്ലുവിളികളെ എല്ലാം അതിജീവിച്ചാണ് എബിയുടെ നിർമ്മാണപ്രവർത്തനം അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്.
പിന്നീട് പടം പൂർത്തിയായി കഴിഞ്ഞപ്പോൾ എബിയുടെ റിലീസ് സ്റ്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് വീണ്ടും കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചിത്രം കണ്ടതിന് ശേഷം എറണാകുളം മുൻസിഫ് കോടതി കേസിൽ വിധി പറയുകയായിരുന്നു.