- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ തീയറ്ററിലെ ദേശസ്നേഹം പാർലമെന്റിലും സർക്കാർ ഓഫീസിലും വേണ്ട..! ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: പാർലമെന്റിനും സർക്കാർ ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് പാർലമെന്റിലും സർക്കാർ ഓഫീസുകളിലും ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ, സിനിമ തിയറ്ററുകളിലുള്ള നിർബന്ധം ദേശീയഗാനത്തിന്റെ കാര്യത്തിൽ പാർലമെന്റിലും സർക്കാർ ഓഫീസുകളിലും വേണ്ടെന്ന് പറഞ്ഞ് കോടതി തള്ളുകയയായിരുന്നു.ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നൽകാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പാർലമെന്റിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി പരിഗണിച്ചില്ല. നേരരത്തെ എല്ലാ കോടതികളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി വന്നിരുന്നെങ്കിലും അതും സുപ്രീം കോടതി തള്ളിയിരുന്നു.നവംബറിലാണ് സിനിമ തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവുണ്ടായത്. ചിത്ര പ്രദർശനത്തിന് മുമ്പായി തിയറ്ററുകൾക്ക് ഉള്ളിൽ ദേശീയ ഗാനം മുഴങ്ങണമെന്നും

ന്യൂഡൽഹി: പാർലമെന്റിനും സർക്കാർ ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് പാർലമെന്റിലും സർക്കാർ ഓഫീസുകളിലും ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ, സിനിമ തിയറ്ററുകളിലുള്ള നിർബന്ധം ദേശീയഗാനത്തിന്റെ കാര്യത്തിൽ പാർലമെന്റിലും സർക്കാർ ഓഫീസുകളിലും വേണ്ടെന്ന് പറഞ്ഞ് കോടതി തള്ളുകയയായിരുന്നു.
ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നൽകാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പാർലമെന്റിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി പരിഗണിച്ചില്ല. നേരരത്തെ എല്ലാ കോടതികളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി വന്നിരുന്നെങ്കിലും അതും സുപ്രീം കോടതി തള്ളിയിരുന്നു.
നവംബറിലാണ് സിനിമ തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവുണ്ടായത്. ചിത്ര പ്രദർശനത്തിന് മുമ്പായി തിയറ്ററുകൾക്ക് ഉള്ളിൽ ദേശീയ ഗാനം മുഴങ്ങണമെന്നും സ്‌ക്രീനിൽ ദേശീയപതാക കാണിക്കണമെന്നും കോടതി ഉത്തരവിൽ നിഷ്‌കർഷിച്ചിരുന്നു. തിയറ്ററിലുള്ള എല്ലാവരും തൽസമയം എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അമിതവ റോയിയും അടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ശ്യാം നാരായൺ ചൗക്സേയുടെ പൊതുതാൽപര്യ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇതിന് പിന്നാലെ സോഷ്യൽ മീഡയികൾ വഴി വലിയ പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമ തിയറ്ററുകളിൽ മാത്രമല്ല പാർലമെന്റിലും, നിയമസഭകളിലും കോടതികളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന് വാദം ഉയരുകയും ചെയ്തിരുന്നു.

