വാഷിങ്ടൺ:ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിനെ വാചകകസർത്തിൽ മറികടക്കാൻ തനിക്ക് കിമ്മിനേക്കാൾ വലിയ അണുബോംബിന്റെ ബട്ടണുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വീമ്പിളക്കിയിരുന്നു.എന്നാൽ, ട്രംപിന്റെ കൈയിൽ അത്തരമൊരു അണുബോംബ് ബട്ടൺ ഇല്ലെന്നാണ് വിവരം. എന്നാൽ, ഒരു ആണവാക്രമണത്തിന് ട്രംപ് തീരുമാനിച്ചാൽ, എന്തായിരിക്കും അദ്ദേഹം ചെയ്യുക?

ട്രംപിന്റെ കൈവശമുള്ളത് 20 കിലോ തൂക്കമുള്ള ഒരു സ്യൂട്ട് കെയ്‌സാണ്. ഫുട്‌ബോൾ എന്നാണ് ഈ സ്യൂട്ട് കെയ്‌സിനെ വിളിക്കുന്നത്. ഇതിനുള്ളിൽ ആണവാക്രമണം എങ്ങനെ നടത്തണമെന്ന നിർദ്ദേശസൂചികയുണ്ട്. ഈ ആണവഫുട്‌ബോൾ എല്ലായ്‌പോഴും പ്രസിഡന്റ് തന്റെ കൈവശം സൂക്ഷിക്കുന്നു.900 ആണവായുധങ്ങളാണ് യുഎസ് ശേഖരത്തിലുള്ളത്. ഇവ ഉപയോഗിച്ച് ഏതൊക്കെ സ്ഥലങ്ങൾ ലക്ഷ്യമിടാമെന്ന നിർദ്ദേശങ്ങളാണ് സ്യൂട്ട്‌കെസിലുള്ളത്.

ഒരു ആണവാക്രമണത്തിന് ഉത്തരവിടണമെങ്കിൽ ആദ്യം അദ്ദേഹം തനിക്ക് മാത്രം സിദ്ധമായ കോഡുകൾ ഉപയോഗിച്ച് തിരിച്ചറിയൽ നടത്തണം. ഈ കോഡുകൾ ബിസ്‌കറ്റ് എന്നറിയപ്പെടുന്ന കാർഡിൽ റെക്കോഡ് ചെയ്തിരിക്കുകയാണ്. ഈ ബിസ്‌കറ്റാണ ്പ്രസിഡന്റ് എല്ലായ്‌പോഴും കൊണ്ടുനടക്കുന്നത്. ദേശീയ സുരക്ഷാ ഏജൻസി ഓരോ ദിവസവും പുതിയ കോഡുകൾ നൽകുകയും ചെയ്യും.

ബിസ്്കറ്റിൽ നിരവധി വ്യാജകോഡുകൾ ഉള്ളതുകൊണ്ട് യഥാർഥ കോഡുകളുടെ സ്ഥാനം പ്രസിഡന്റ് എല്ലായ്‌പോഴും ഓർമയിൽ വയ്ക്കണം.ഫുട്‌ബോൾ സ്യ്ൂട്ട്‌കെയിസിൽ തിരിച്ചറിയൽ നടത്തി അകത്തുകടന്നാൽ, എങ്ങനെ ഉത്തരവ് നടപ്പാക്കണമെന്ന നിർദ്ദേശങ്ങൽ കാത്തിരിപ്പുണ്ടാകും.തുടർന്ന് ആണവാക്രമണത്തിനുള്ള ഉത്തരവ് പെന്റഗണിലേക്കും സ്ട്രാറ്റജിക് കമാൻഡിലേക്കും ഫുട്‌ബോളിനകത്തെ രേഡിയോ ട്രാൻസീവർ വഴി അയയ്ക്കാം.

പ്രതിരോധ സെക്രട്ടറിയയെും ഉത്തരവിന്റെ വിവരം അറിയിക്കും. എന്നാൽ അദ്ദേഹത്തിന് ഉത്തരവ് വീറ്റോ ചെയ്യാനുള്ള ്അധികാരമില്ല.പ്രസിഡന്റ് ഉത്തരവിട്ടാൽ മിനിട്ടുകൾക്കകം ആണവാക്രമണത്തിന് സജ്ജമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ കൈയിലുള്ളതിനേക്കാൾ വലിയ നൂക്ലിയർ ബട്ടൻ തന്റെ പക്കലുണ്ടെന്നാമ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. അമേരിക്കക്കെതിരെ ആക്രമണം നടത്താനുള്ള ബട്ടൺ തന്റെ കയ്യിലുണ്ടെന്ന കിം ജോങ് ഉന്നിന്റെ പരാമർശത്തെ തുടർന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

തന്റെ പക്കലുള്ള നൂക്ലിയർ ബട്ടൻ പ്രഹരശേഷി കൂടുതലാണെന്നും കിങ് ജോങ് ഉന്നിന്റെ കയ്യിൽ മാത്രമാണ് ഇത്തരം ബട്ടണുകൾ ഉള്ളതെന്ന് കരുതരുതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

 

തിങ്കളാഴ്ചയാണ് കിങ് ജോങ് അമേരിക്കയെ നശിപ്പിക്കാൻ കഴിവുള്ള ന്യൂക്‌ളിയർ ബട്ടൻ തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞത്. ഇതൊരു യാഥാർഥ്യമാണെന്നും ഭീഷണിയല്ലെന്നും കിം ജോങ് മുന്നറിയിപ്പ് നൽകി.

വേണ്ടി വന്നാൽ ഉത്തര കൊറിയയെ മൊത്തത്തിൽ നശിപ്പിക്കാൻ അമേരിക്കക്കാവുമെന്ന് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ഐക്യരാഷ്ട്രസഭയിലും ഇരു രാജ്യങ്ങൾ പരസ്പരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിരുന്നു.

ലോകരാഷ്ട്രങ്ങളുടെ എതിർപ്പ് അവഗണിച്ച് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ തുടർന്നതോടെ ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്കെതിരെ ഉപരോധവും ഏർപ്പെടുത്തി.