- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് ഏഴു സ്ത്രീകൾക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി; കൊച്ചിയിൽ നടന്നത് അശ്ലീല പ്രദർശനമല്ല; കേസ് തുടരുന്നതു നീതിയുടെ പരാജയമാകുമെന്നും കോടതി
കൊച്ചി: വിവസ്ത്രരായി പ്രതിഷേധവും അശ്ലീല പ്രദർശനവും നടത്തിയെന്നാരോപിച്ചു കൊച്ചിയിൽ ഏഴു സ്ത്രീകൾക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംഭവത്തിൽ അശ്ലീല പ്രദർശനമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗവും നീതിയുടെ പരാജയവുമാകുമെന്നും വിലയിരുത്തി. ജൂൺ 2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉത്തർപ്രദേശിൽ രണ്ടു പെൺകുട്ടികളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു നഗരത്തിൽ പ്രതിഷേധം നടത്തിയത്. അഡ്വ. കെ.കെ പ്രീത, അഡ്വ. നന്ദിനി, കൊച്ചി പനമ്പുകാട് സ്വദേശി ആശ, കടവന്ത്ര സ്വദേശി തെസ്നി ഭാനു, എം എൻ ഉമ, സി എൽ ജോളി, ജെന്നി എന്നിവരാണു കൊച്ചി ഷൺമുഖം റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വസ്ത്രങ്ങൾക്കു പകരം മുദ്രാവാക്യങ്ങളെഴുതിയ കാവി, വെള്ള, പച്ച നിറങ്ങളിലുള്ള ഷാൾ കൊണ്ട് ശരീരം പൊതിഞ്ഞായിരുന്നു പ്രതിഷേധം. എറണാകുളം സെൻട്രൽ പൊലീസ് ഇതിനെതിരെ കേസെടുക്കുകയായിരുന്നു. അശ്ലീലത, അന്യായ സംഘം ചേരൽ, കലാപം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അന്തിമ റിപ്പോർട്ട് നൽകിയ കേ

കൊച്ചി: വിവസ്ത്രരായി പ്രതിഷേധവും അശ്ലീല പ്രദർശനവും നടത്തിയെന്നാരോപിച്ചു കൊച്ചിയിൽ ഏഴു സ്ത്രീകൾക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംഭവത്തിൽ അശ്ലീല പ്രദർശനമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗവും നീതിയുടെ പരാജയവുമാകുമെന്നും വിലയിരുത്തി.
ജൂൺ 2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉത്തർപ്രദേശിൽ രണ്ടു പെൺകുട്ടികളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു നഗരത്തിൽ പ്രതിഷേധം നടത്തിയത്.
അഡ്വ. കെ.കെ പ്രീത, അഡ്വ. നന്ദിനി, കൊച്ചി പനമ്പുകാട് സ്വദേശി ആശ, കടവന്ത്ര സ്വദേശി തെസ്നി ഭാനു, എം എൻ ഉമ, സി എൽ ജോളി, ജെന്നി എന്നിവരാണു കൊച്ചി ഷൺമുഖം റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വസ്ത്രങ്ങൾക്കു പകരം മുദ്രാവാക്യങ്ങളെഴുതിയ കാവി, വെള്ള, പച്ച നിറങ്ങളിലുള്ള ഷാൾ കൊണ്ട് ശരീരം പൊതിഞ്ഞായിരുന്നു പ്രതിഷേധം.
എറണാകുളം സെൻട്രൽ പൊലീസ് ഇതിനെതിരെ കേസെടുക്കുകയായിരുന്നു. അശ്ലീലത, അന്യായ സംഘം ചേരൽ, കലാപം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അന്തിമ റിപ്പോർട്ട് നൽകിയ കേസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാൽ തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് കേസ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
നഗ്‌നതാ പ്രദർശനമല്ല ഹർജിക്കാർ നടത്തിയതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു. നഗ്നത പ്രദർശിപ്പിച്ചുവെന്നതുകൊണ്ടുമാത്രം ഒരു പ്രവൃത്തി അശ്ലീലമാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി.

