ഫറണ്ടം നടന്നതിന് ശേഷം കടുത്ത ബ്രെക്സിറ്റായിരിക്കും നടപ്പിലാക്കുകയെന്ന് പ്രധാനമന്ത്രി തെരേസ മെയ്‌ രായ്ക്ക് രാമാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നും അവർ തീർത്തും പുറകോട്ട് പോയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ബ്രെക്സിറ്റിന് ശേഷം എല്ലാ യൂറോപ്യൻ നിയമങ്ങളും അംഗീകരിക്കുമെന്നാണ് തെരേസ നൽകുന്ന സൂചന. ഇതോടെ ആർക്കും യഥേഷ്ടം ഇവിടെയെത്താനും സാധിക്കും. ഇതിന് പുറമെ യൂറോപ്യൻ കോടതി പറയുന്നതും ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇത്രയൊക്കെ യുകെ യൂണിയനോട് വിട്ട് വീഴ്ച ചെയ്താലും തിരിച്ച് ഇങ്ങോട്ട് ഒന്നും ലഭിക്കില്ലെന്ന കാര്യവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തെരേസ മെയ്‌ യൂറോപ്യൻ യൂണിയന് മുമ്പിൽ പൂർണമായും കീഴടങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

നോർവേ സ്റ്റൈലിലുള്ള ട്രാൻസിഷനായിരിക്കും യുകെ പിന്തുടരുകയെന്നും സൂചനയുണ്ട്. ഇത്തരത്തിലുള്ള വ്യവസ്ഥകളോട് യൂറോപ്യൻ പാർലിമെന്റിലെ യുകെ ഒഫീഷ്യലുകൾ യാതൊരു വിധത്തിലുമുള്ള എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ബ്രെക്സിറ്റ് സ്റ്റിയറിങ് ഗ്രൂപ്പിലെ പ്രധാനപ്പെട്ട അംഗങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. യുകെ തത്വത്തിൽ നോർവെ സ്റ്റൈലിലുള്ള ബ്രെക്സിറ്റ് ട്രാൻസിഷൻ അംഗീകരിച്ചുവെന്നാണ് ബ്രസൽസിലെ സീനിയർ ഒഫീഷ്യൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വ്യവസ്ഥകളോട് ബ്രിട്ടീഷ് നെഗോഷ്യേറ്റർമാർ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് യൂറോപ്യൻ പാർലിമെന്റിലെ ബ്രെക്സിറ്റ് ടീമിലെ ഒരു സുപ്രധാന അംഗവും സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത് പ്രകാരം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രെക്സിറ്റിന് ശേഷവും സ്വതന്ത്ര സഞ്ചാരം ബ്രിട്ടനിലേക്ക് നടത്താനാവും. ഇതിന് പുറമെ കസ്റ്റംസ് യൂണിയൻ നിയമങ്ങളും ബ്രിട്ടന് തുടർന്നും ബാധകമായിരിക്കും. കൂടാതെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അപ്രമാദിത്വവും ബ്രിട്ടന് മേൽ തുടർന്നും നിലനിൽക്കുന്നതുമായിരിക്കും. ഇതിനെ തുടർന്ന് ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്റെ അവസ്ഥ മോശമാകുമെന്നുയർത്തിക്കാട്ടി പുതിയ നിർദേശങ്ങൾക്കെതിരെ നിരവധി ടോറി എംപിമാർ രംഗത്തെത്തിയിട്ടുമുണ്ട്.

യൂറോപ്യൻ പൗരന്മാർക്ക് സ്വതന്ത്ര സഞ്ചാരം അനുവദിച്ച് കൊണടുള്ള ട്രാൻസിഷനെ നാലിൽ മൂന്ന് ടോറി എംപിമാരും എതിർക്കുന്നുവെന്നാണ് ഒരു സർവേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 2019 മാർച്ചിൽ ബ്രെക്സിറ്റിന് ശേഷം ചുരുങ്ങിയത് 2020 ഡിസംബർ വരെയെങ്കിലും ബ്രിട്ടൻ യൂണിയനിലെ അംഗമായി തുടരുമെന്നാണ് ബെൽജിയൻ എംഇപപിയായ ഫിലിപ്പി ലാംബെർട്സ് വെളിപ്പെടുത്തുന്നത്. ഈ സമയത്ത് യുകെയ്ക്ക് യൂറോപ്യൻ യൂണിിയന്റെ സിിംഗിൾ വിപണി ആക്സസ് ചെയ്യാനാവും. ഇതിന് പുറമെ സ്വ്ര്രതന്ത സഞ്ചാര നിയമം പാലിക്കേണ്ടിയും വരും. ഇതി്ന പുറമെ ഇസിജെയുടെ ഉത്തരവുകൾ അനുസരിക്കാനും യുകെ ബാധ്യസ്ഥമാകുമെന്ന് അദ്ദേഹം ഉയർത്തിക്കാട്ടുന്നു. ഇതിന് പുറമെ യുകെ യൂണിയൻ ബജറ്റിലേക്ക് പണം നൽകുുന്നതു തുടരേണ്ടിയും വരും.