- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപിടിത്തത്തിൽ ഇരകളായവരുടെ പ്രതിനിധികൾ വീട്ടിലെത്തി പ്രധാനമന്ത്രിയെ കണ്ടു; വീട്ടുപടിക്കൽ മുദ്രാവാക്യം മുഴക്കി ആയിരങ്ങൾ തടിച്ച് കൂടി; തീപിടിത്തത്തിന്റെ പേരിൽ മേയെ പുറത്താക്കണം എന്ന ആവശ്യം തുടരുന്നു
ലണ്ടനിലെ ഗ്രെൻഫെൽ ടവർ അഗ്‌നിബാധയ്ക്കിരകളായവരുടെ പ്രതിനിധികൾ ഇന്നലെ പ്രധാനമന്ത്രിയെ ഡൗണിങ് സ്ട്രീറ്റിൽ പോയി കണ്ടു. അതിനിടെ അപകടത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ മുദ്രാവാക്യം വിളിച്ച് തെരേസയുടെ വീട്ട് പിടിക്കൽ തടിച്ച് കൂടുകയും ചെയ്തിരുന്നു. അധികൃതരുടെ ഉത്തരവാദിത്വ രാഹിത്യം മൂലമാണീ ദുരന്തമുണ്ടായിരിക്കുന്നതെന്നും അതിനാൽ തെരേസയെ പ്രധാമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ആവശ്യം ശക്തമായി തുടരുന്നുമുണ്ട്. അഗ്‌നിബാധയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യമണിക്കൂറുകളിൽ ഇവരുടെ കുടുംബങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് തെരേസ ഈ യോഗത്തിനിടയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നമ്പർ 10നടുത്ത് നിരവധി പേർ തടിച്ച് കൂടിയതിനെ തുടർന്ന് തെരേസയുമായി കൂടിക്കാഴ്ച നടത്തി പുറത്ത് വന്നവർ നമ്പർ 10ന്റെ കറുത്ത ഡോറിന് മുന്നിൽ അൽപ സമയം അകപ്പെട്ട് പോയിരുന്നു. തീപിടിത്തത്തിൽ ഇരകളായവരുടെ പ്രതിനിധികളും തെ
ലണ്ടനിലെ ഗ്രെൻഫെൽ ടവർ അഗ്‌നിബാധയ്ക്കിരകളായവരുടെ പ്രതിനിധികൾ ഇന്നലെ പ്രധാനമന്ത്രിയെ ഡൗണിങ് സ്ട്രീറ്റിൽ പോയി കണ്ടു. അതിനിടെ അപകടത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ മുദ്രാവാക്യം വിളിച്ച് തെരേസയുടെ വീട്ട് പിടിക്കൽ തടിച്ച് കൂടുകയും ചെയ്തിരുന്നു. അധികൃതരുടെ ഉത്തരവാദിത്വ രാഹിത്യം മൂലമാണീ ദുരന്തമുണ്ടായിരിക്കുന്നതെന്നും അതിനാൽ തെരേസയെ പ്രധാമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ആവശ്യം ശക്തമായി തുടരുന്നുമുണ്ട്. അഗ്‌നിബാധയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യമണിക്കൂറുകളിൽ ഇവരുടെ കുടുംബങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് തെരേസ ഈ യോഗത്തിനിടയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നമ്പർ 10നടുത്ത് നിരവധി പേർ തടിച്ച് കൂടിയതിനെ തുടർന്ന് തെരേസയുമായി കൂടിക്കാഴ്ച നടത്തി പുറത്ത് വന്നവർ നമ്പർ 10ന്റെ കറുത്ത ഡോറിന് മുന്നിൽ അൽപ സമയം അകപ്പെട്ട് പോയിരുന്നു. തീപിടിത്തത്തിൽ ഇരകളായവരുടെ പ്രതിനിധികളും തെരേസയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇനിയും വെളിപ്പെട്ടിട്ടില്ല. എന്നാൽ ഇരകളായവർക്ക് ഏത്രയും വേഗം നീതി ലഭ്യമാക്കുമെന്ന ഉറപ്പ് തെരേസ നൽകിയെന്ന സൂചന അവർ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച രാത്രി തെരേസ കെൻസിങ്ടൺ ടൗൺഹാളിലുണ്ടായിരുന്നപ്പോൾ അതിന് പുറത്ത് കടുത്ത പ്രതിഷേധവുമായി തടിച്ച് കൂടിയവരോട് സംസാരിക്കാൻ തെരേസ തയ്യാറായിരുന്നില്ല. തീപിടിത്തത്തിന് തെരേസ ഉത്തരം പറയണമെന്നായിരുന്നു അവരുടെ ആവശ്യം.
ഗ്രെൻഫെൽ അപകടത്തിൽ പെട്ടവർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് വരുത്തുന്നതിന് ഇന്നലെ രാവിലെ തെരേസയുടെ നേതൃത്വത്തിൽ ഒരു ക്രോസ്ഗവൺമെന്റ് മീറ്റിങ് ചേർന്നിരുന്നു. തീപിടിത്തത്തിലെ ഇരകൾ, അവിടുത്തെ താമസക്കാർ, കമ്മ്യൂണിറ്റി ലീഡർമാർ, വളണ്ടിയർമാർ തുടങ്ങിയവർ അടങ്ങിയ സംഘവുമായി രണ്ടര മണിക്കൂർ നേരമാണ് തെരേസ ഡൗണിങ് സ്ട്രീറ്റിൽ ഇന്നലെ ചർച്ച നടത്തിയിരിക്കുന്നത്. അവരുടെ ഉത്കണ്ഠകൾ താൻ ഉൾക്കൊള്ളുന്നുവെന്നാണ് ഈ യോഗത്തിന് ശേഷം തെരേസ പ്രതികരിച്ചിരിക്കുന്നത്. തീപിടിത്തതിന് ഇരകളായവർക്ക് ഭക്ഷണം, വസ്ത്രം , മറ്റ് അത്യാവശ്യ വസ്തുക്കൾ എന്നിവ പ്രദാനം ചെയ്യുന്നതിനായി അഞ്ച് മില്യൺ പൗണ്ട് എമർജൻസി ഫണ്ടായി അനുവദിക്കുമെന്ന വാഗ്ദാനവും തെരേസ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന് പുറമെ ആവശ്യമാണെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പേകിയിട്ടുണ്ട്. കൂടാതെ അഗ്‌നിബാധയെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനങ്ങൾ അനുവദിച്ച് വരുന്നുവെന്നും നിത്യേന ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും തെരേസ ഉറപ്പേകിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട സത്വര അന്വേഷണം ആരംഭിച്ചുവെന്നും ഗവൺമെന്റും മിനിസ്റ്റർമാരും ഇതിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും അന്വേഷണം സുതാര്യമായിരിക്കുമെന്നും പ്രതിനിധി സംഘത്തിന് തെരേസ ഉറപ്പ് നൽകുന്നു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജഡ്ജിന്റെ പേര് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്ത് വിടുകയും ചെയ്യും. ഗ്രെൻഫെൽ അപകടമുണ്ടായിരിക്കുന്നതിനാൽ മുൻകരുതലായി എല്ലാ ഉയർന്ന കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്താൻ എല്ലാ കൗൺസിലുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തെരേസ പറയുന്നു.