ബെയ്ജിങ്: ചൈനയുമായി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദർശനം ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയത്തിലായിരുന്നു. വെള്ള കുർത്തയും പൈജാമയും ധരിച്ച കറുത്ത കൂൡഗ് ഗ്ലാസും വച്ച് ഷാളുമായിരുന്നു അപ്പോൾ മോദിയുടെ വേഷം. ടെറക്കോട്ടയിലെ വാരിയേഴ്‌സിനെ നോക്കിക്കണ്ട അദ്ദേഹം ചില പ്രതിമകളിൽ തൊട്ടു നോക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.

ട്വിറ്ററിലാണ് ഈ ചിത്രങ്ങൾ ഏറെ വൈറലായത്. ചിത്രങ്ങൾ ചിരിക്കാനും വകനൽകുന്നതാണെന്ന പ്രത്യേകത കൂടിയുണ്ട്. ഈ മനുഷ്യന്മാരെല്ലാം എന്താ ഒന്നും മിണ്ടാത്തതെന്നും മോദി ചോദിക്കുന്നത് എന്ന വിധത്തിലാണ് ട്വിറ്ററിലെ കളിയാക്കൽ. ടെറാകോട്ട വാരിയേഴ്‌സ് മ്യൂസിയം സന്ദർശിച്ചതിന് പിന്നാലെ മോദി സാഖ്ചി പ്രവശ്യയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രവും മോദി സന്ദർശിച്ചിരുന്നു. ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയത്തിലെത്തിയ മോദിയെ കളിയാക്കികൊണ്ടുള്ള ചില ട്വീറ്റുകൾ കാണുക...