സിനിമാല 1000 എപ്പിസോഡിലേക്ക് കടക്കുമ്പോൾ മറക്കാൻ കഴിയാത്ത ഒരുമുഖമാണെ തെസ്‌നിഖാന്റേത്. മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായ തെസ്‌നി സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമാലയിൽ നിന്ന് കിട്ടിയ ജനപ്രീതി മറ്റൊരിടത്തുനിന്നും ലഭിച്ചില്ലെന്നന് തെസ്‌നി തന്നെ പറയുന്നു.

ജീവിതം മുന്നോട്ട് കൊണ്ടുപോയത് മുഴുവൻ മിനിസ്‌ക്രീനാണെന്നാണ് തെസ്‌നി ഖാൻ പറയുന്നത്. മിനിസ്‌ക്രീനാണ് തനിക്ക് കോമഡിയുടെ ട്രാക്ക് തുറന്നു തന്നെത്. സിനിമാലയിൽ പത്മജചേച്ചിയുടെ റോളാണ് ഏറ്റവും ശ്രദ്ധേയമായതെന്നും തെസ്‌നി ഓർക്കുന്നു. പിന്നീട് ധാരാളം സീരിയലുകൾ ചെയ്തു. ഏഷ്യനെറ്റിലെ സ്വരരാഗം, ദൂരദർശനിലെ അമ്പലക്കര.യു.പി.സ്‌ക്കൂൾ, അൽഫോസാമ്മ...'എട്ടു സുന്ദരികളും ഞാനുംന' കോമഡി എന്ന നിലയിൽ സൂപ്പർ ഹിറ്റായി. ആ സീരിയൽ തീർന്നത് ഞങ്ങൾക്കെല്ലാം സങ്കടമായിരുന്നു. അതിന് ശേഷമാണ്, കുറേ വർഷങ്ങൾ കഴിഞ്ഞ് ദിലീപ് വിളിക്കുത്, 'പാപ്പി അപ്പച്ചാ ന' ചെയ്യാൻ. കലാഭവനിലുള്ള കാലം തൊട്ടേ' എന്നെ അറിയാം ദിലീപിന്. ദിലീപ് എന്നെ ഓർത്തല്ലോ എന്ന് സന്തോഷിച്ചു. ആ പടം കഴിഞ്ഞ് 'പോക്കിരിരാജ ന' ഹിറ്റായി. സിബിഉദയൻ ടീമിന്റെ പടം 'കാര്യസ്ഥൻ' കിട്ടി. തസ്‌ക്കരലഹള, സ്വന്തം ഭാര്യ സിന്ദാബാദ്, കാസർകോഡ് കാദർ ഭായ്...

  • എവിടെ നോക്കിയാലും തെസ്‌നിയുണ്ട്. സിനിമയിൽ, സിനിമാലയിൽ, സീരിയലിൽ...


ഒരേ സമയം സിനിമാലയിലും സിനിമകളിലും കാണുതുകൊണ്ടാണ് തിരക്കിലാണ് തോന്നുത്. ഇപ്പൊ സീരിയലൊന്നനുമില്ലെനിക്ക്. സീരിയലെ കൈവിട്ടപോലെയാണ്. എനിക്കതിൽ നല്ല സങ്കടമുണ്ട്. സിനിമയിൽ നല്ല റോൾ ലഭിച്ചപ്പോൾ സീരിയലുകാർ എ വേണ്ടെന്ന് വച്ചു. പത്ത് പതിനഞ്ച് വർഷായി സിനിമാലയിൽ. അതിന്റെ കടപ്പാട് ഡയാനചേച്ചിയോടാണ്. അതൊരു ബ്രാൻഡഡ് പ്രോഗ്രാമാണ്. അത് മാത്രമാണ് മിനിസ്‌ക്രീനിൽ ഇപ്പോൾ ചെയ്യുത്.

  • ഈ ചിരി ജീവിതത്തിലുമുണ്ടോ?


ഞാൻ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ആളല്ല. പക്ഷെ സെറ്റിൽ പരിചയമുള്ളവർ മൈൻഡ് ചെയ്തില്ലെങ്കിൽ ഞാൻ മൂഡോഫാകും. പിന്നെ അവരുടെ മുന്നിൽ ചിരിച്ചിരിക്കാൻ പറ്റില്ല. എന്റെ മുഖത്ത് അത് തെളിഞ്ഞ് കാണും. ബാലതാരമായി വന്ന് പിന്നെ ഹീറോയിനായ ഒരു കുട്ടി. അത്രയും പറയാം. ഭയങ്കര ജാട എന്റടുത്ത്. ഒരുദിവസം ഞാൻ ചോദിച്ചു, എന്താ മോളെ മിണ്ടാത്തത്. 'അതെന്നോട് മിണ്ടാത്തവരോട് ഞാൻ മിണ്ടില്ല,ന' എന്ന് മറുപടി. വിഷമം തോന്നി. കുട്ടിക്കാലം തൊട്ടെന' സെറ്റിൽ കാണുമ്പോൾ വാത്സല്ല്യം തോന്നിയ കുട്ടിയാണ്. അപൂർവ്വം ചിലരേ ഉള്ളു ഇങ്ങനെ. ഭാമ, ഭാവന,കാവ്യ...അവർക്കൊക്കെ തെസ്‌നിചേച്ചിന്ന് പറഞ്ഞാ വലിയ കാര്യാ...


പ്രതീക്ഷിക്കാതെ കിട്ടിയ വേഷമാണ് ബ്യൂട്ടിഫുളിലേത്. ആ വേഷം ഇത്രയും ബ്യൂട്ടിഫുൾ ആവുമെന്നും വിചാരിച്ചില്ല... 'ചെറിയൊരു സംഭവമാണ്. അധികം ആർട്ടിസ്റ്റുകളൊന്നുമില്ല. ഹോംനേഴ്‌സിന്റെ കാരക്റ്ററാണ്. ചെയ്യാൻ താൽപ്പര്യമുണ്ടോ,ന' എന്ന് ചോദിച്ച് അനൂപ്‌മേനോൻ വിളിച്ചു.എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാൻ താൽപ്പര്യമുണ്ടോ#് ചോദിക്കുതൊക്കെ...ഞാൻ റെഡി! നല്ല പടത്തിന്റെ ഭാഗമാവുക, അതാണ് മെയിൻ. അനൂപ് ആദ്യമായാണ് എ വിളിക്കുത്. എനിക്കത് സന്തോഷമായി. നല്ല അവസരം പ്രതീക്ഷിച്ചിരിക്കയാണ് ഞാൻ എപ്പോഴും. സിനിമയിലെ 23 വർഷങ്ങൾക്ക് ശേഷവും.

  • സിനിമയിൽ വരുന്നത് എങ്ങനെയാണ്?


ഡെയ്‌സി ആണ് ഞാനഭിനയിച്ച ആദ്യ പടം. കമലാഹാസൻ ചിത്രം. കലാഭവന്റെ ഡാൻസ് ട്രൂപ്പിലാണ് ഞാന്. 1986ൽ. തോംസ ഫിലിംസുകാർ പുതുമുഖങ്ങളെ അനേ്വഷിച്ച് കൊച്ചിയിൽ വന്നു. എന്റെ പേരന്റ്‌സിനോട് സമ്മതം ചോദിച്ചു. ഡെയ്‌സിയിൽ ഒരു ഡാൻസ് സീൻ. സെറ്റിൽ കമൽജി എ മാജിക്കേ...മാജിക്കോ വിളിക്കാ. എന്റെ ഉപ്പ പ്രൊഫസർ അലിഖാൻ സിനിമക്കാർക്കിടയിൽ അറിയപ്പെടു മായാജാലക്കാരനായിരുല്ലോ. ഡെയ്‌സിയിൽ കമൽ മാജിക്ക് കാണിക്കുന്നുണ്ട്. ഒരോന്ന് കാണിക്കുമ്പോഴും എന്നെ നോക്കി ചുമ്മാ ചോദിക്കും, ' ശരിയായോ? '' എന്ന്. എന്നെ ആക്കാൻ വേണ്ടി ചോദിക്കുന്നതാ. എല്ലാവരോടും നല്ല സംസാരവും തമാശയുമായിരുന്നു അദ്ദേഹത്തിന്.

  • ആദ്യപടം കമലാഹാസന്റെ കൂടെ. എന്നിട്ടും...


പിന്നെ കമൽജിയെ കാണുകയൊന്നുമുണ്ടായില്ല. തുനിഞ്ഞിറങ്ങിയിരുന്നെങ്കിൽ എനിക്ക് തമിഴ് സിനിമയിൽ അവസരങ്ങൾ കിട്ടുമായിരുന്നേനേെ. അന്ന് വലിയ നടിയാവണമെന്നൊന്നും ചിന്തിച്ചില്ലെതാണ് ശരി. കിട്ടുന്നത് ചെയ്യാ, അതു തന്നെ. ഞങ്ങൾ കോഴിക്കോട്ടുകാരാണ്. ഗാന്ധിറോഡിലെ സുലേഖാമൻസിൽ ആണ് മമ്മിയുടെ തറവാട്. മമ്മിയുടെ വാപ്പ ബാബു വൈദ്യർ കോഴിക്കോട്ടെ അറിയപ്പെടു വൈദ്യരായിരുന്നു. ബംഗാളി ബാബു എന്നാ എല്ലാവരും വിളിച്ചിരുത്. എം.ടി.വാസുദേവൻ നായരുമായി നല്ല അടുപ്പമായിരുന്നു ഉപ്പൂപ്പായ്ക്ക്. മാതൃഭൂമിയുടെ ഓഫീസുള്ള അതേ റോഡിലാണ് ഉപ്പൂപ്പായുടെ വൈദ്യശാലയുണ്ടായിരുത്. അദ്ദേഹം മോദിവിദ്യക്കാരനായിരുന്നു. കല്ലായിപ്പാലം വിഴുങ്ങി പുറത്തെടുത്ത ആൾ എന്നാണ് ഞങ്ങൾക്ക് അദ്ദേഹത്തെപ്പറ്റിയുള്ള കേട്ടുകേൾവി.


  • പേരിലെ ഈ ഖാൻ ?

അലിഖാൻ എന്നാണ് പപ്പയുടെ പേര്. മജിഷ്യനായിരുന്നു. കഴിഞ്ഞ വർഷം മരിച്ചു. പപ്പ കുറ്റിപ്പുറം സ്വദേശിയാണ്. കൊൽക്കത്തയിൽ പോയി മാജിക്ക് പഠിച്ചു. അലവിക്കുട്ടി എന്നാണ് ശരിയായ പേര്. പി.സി.സർക്കാർ കൊടുത്ത പേരാണ് അലിഖാൻ. പി വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനായി.50 വർഷം പപ്പ മാജിക്ക് കൊണ്ടുനടു. സാധാരണക്കാരനായ മാജിക്കുകാരനായിരുന്നു. പപ്പയ്ക്ക് മാജിക്ക് വേദികൾ തേടിയാണ് ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറ്റിയത്. അദ്ദേഹം കലാഭവനിൽ മാജിക് കൽസെടുത്തു. ആബേലച്ചൻ വഴി ഒരുപാട് ഷോകൾ കിട്ടി. ഞങ്ങൾ കുട്ടികൾ തയൊണ് പപ്പയുടെ അസിസ്റ്റന്റ്‌സ്. എന്നെ വാളിന്മേൽ കിടത്തുന്നു, അനിയത്തി സെഫ്‌നി ഖാനെ വായുവിൽ കിടത്തുന്നു, മമ്മിയുടെ നാക്ക് മുറിക്കുന്നു, പിന്നെ ആൾമാറാട്ടം പോലുള്ള ഐറ്റംസ്...മൂന്ന് വാളുകൾ കുത്തിനിർത്തി, എ ഹിപ്‌നോട്ടൈസ് ചെയ്ത് അവയ്ക്ക് മുകളിൽ കിടത്തും. രണ്ട് വാളുകൾ മാറ്റും. ഒറ്റ വാളിൻ തുമ്പിൽ ഞാൻ സുഖമായുറങ്ങും. അന്ന് ജീവിതവും മാജിക്കും ഓയിരുന്നു. ഒരു സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് പൂച്ച, കുഞ്ഞുങ്ങളെ കൊണ്ടുപോവുംപോലെ പപ്പ ഞങ്ങളുമായി നീങ്ങി. എന്റെ 'കാര്യസ്ഥൻ' എന്ന പടമാണ് പപ്പ അവസാനം കണ്ടത്. സരിതാ തിയേറ്ററിൽ വച്ച്. അന്ന് പപ്പ പറഞ്ഞു, 'എന്റെ മോള് ഇനി ജീവിച്ച് പോയ്‌ക്കോളും 'എന്ന്.

  • സഹനടിമാർക്കിടയിൽ മത്സരമുണ്ടോ?


ചെറിയ ആളുകൾക്കിടയിൽ എന്തു മത്സരം ! അതൊക്കെ ഓം നമ്പർകാർക്കിടയിലല്ലേ...സിനിമാലയിൽ ഞാനും സുബിയുമാണല്ലോ. സുബി എന്റെ നല്ല കൂട്ടുകാരി കൂടിയാണ്. സിനിമാലയുടെ ഷൂട്ടിന് എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ കാണും. എൽസമ്മ എന്ന ആൺകുട്ടിയിൽ സുബി ചെയ്ത റോൾ എനിക്കായിരുന്നു വച്ചത്. ഞാൻ ആ സമയം 'കാര്യസ്ഥന്റെന' തിരക്കിലായി. അവർ സുബിയെ വിളിച്ചു. സുബി അവളുടെ മര്യാദയനുസരിച്ച് അക്കാര്യം എ വിളിച്ചുപറഞ്ഞു. ''തസ്‌നിചേച്ചിക്ക് വച്ച വേഷമാണോ ഞാൻ ചെയ്യുത്.'' ' നീ നന്നായി അടിച്ചുപൊളിക്ക്, ' ഞാനും പറഞ്ഞു. അവൾ നന്നായി അഭിനയിക്കുകയും ചെയ്തു. അതിലൊക്കെ അത്രയേയുള്ളു. ദേവീചന്ദനയായാലും സുബിയായാലും, ഞങ്ങൾ കോമഡി ചെയ്യുന്നാരോക്കെ ഒരു കെട്ടാാ...എല്ലാവർക്കും അവസരം കിട്ടും എന്ന് എല്ലാരും വിചാരിക്കും. ഓരോരുത്തരുടെ ഭാഗ്യം പോലെയാ രക്ഷപ്പെടലൊക്കെ.

  • ചെറുകഥാപാത്രങ്ങളിലൂടെയുള്ള യാത്ര എളുപ്പമായിരുന്നോ?


എങ്ങനെ ജീവിച്ചുപോന്നു എന്ന് തോന്നിയിട്ടുണ്ട്. മുമ്പോട്ട് പോവാനാണ് കൂടുതൽ പേടി. ഓരോ ദിവസം കഴിയുന്തോറും കഴിവുള്ള കുട്ടി കൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. കോമഡി ചെയ്യുവരുടെ ക്യു. എല്ലാവർക്കും ഫ്രഷ് ഫേസ് മതി. മനുഷ്യപ്പറ്റുള്ള ചില സംവിധായകർ ഒരു നല്ല കഥാപാത്രം വിളിച്ചുതാലായി...ഇനിയൊക്കെ ഭാഗ്യമാണ്. ഇനി കിട്ടുതൊക്കെ ബോണസ്സാ...വേറെ ജീവിതമാർഗ്ഗം ഇല്ലല്ലോ.ഏത് റോള് കിട്ടിയാലും മാക്‌സിമം പെർഫെക്ടാക്കാൻ പറ്റും എന്ന വിശ്വാസം പോയിട്ടില്ല. അടൂർഗോപാലകൃഷ്ണന്റെ സിനിമയിൽ ഒരു വേഷം എത്രയോ കാലമായുള്ള മോഹമാണ്. 'നാല് പെണ്ണുങ്ങൾ ന' എ പടത്തിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. ബാംഗൽരിൽ ഒരു ഷോ ഏറ്റുപോയതുകാരണം അതെനിക്ക് നഷ്ടമായി. ഭയങ്കര മിസ്സിങ്ങ്. ഇപ്പോൾ അമൽ നീരദിന്റ 'ബാച്ചിലേഴ്‌സ് പാർട്ടിന' ചെയ്തു. ഒറ്റ സീനേയുള്ളൂ എനിക്കതിൽ. പക്ഷെ നല്ല സിനിമയാവും എന്നാരു തോൽ. മമ്മൂട്ടി ചിത്രം താപ്പാനയിലും റോളുണ്ട്.

  • സാമ്പാദിക്കാനൊക്കെ സാധിച്ചോ?


അനിയത്തിയെ കല്യാണം കഴിച്ചുകൊടുത്തു. അവൾ നല്ലൊരു കുടുംബത്തിലെത്തി. നായി കഴിയുന്നു. മൂന്ന് കുട്ടികളുണ്ടവൾക്ക്. പി ഞാനൊരു വണ്ടി വാങ്ങിച്ചു. ടുവീലർ വാങ്ങിച്ചു. സീരിയലിൽ അഭിനയിക്കുമ്പോൾ ഇഷ്ടം പോലെ സാരി വാങ്ങിക്കൂന്നുണ്ട് ഞാൻ. മമ്മിയാണ് സെലക്ഷൻ. ഒരു മീഡിയം റേഞ്ചിലുള്ള നല്ല ഭംഗിയുള്ള സാരികൾ...അറുനൂറ് രൂപയുടെ കോട്ടൻ സാരിയായിരിക്കും, പക്ഷെ കണ്ടാൽ രണ്ടായിരം രൂപ തോന്നും. നല്ല സാരികലക്ഷനുണ്ടെനിക്ക്. ഡ്രസ്സില് പിശുക്കിയിട്ടില്ല. അതേ ഉള്ളു ജീവിതത്തിൽ ഞാൻ എനിക്ക് വേണ്ടി സന്തോഷമായി ചെയ്യുത്. പിന്നെ സ്വന്തമായൊരു വീട്...സാരമില്ല, അത് ദൈവം തരുമ്പോൾ തരട്ടെ'. പപ്പയ്ക്ക് വലിയ ആഗ്രഹായിരുന്നു സ്വന്തമായി വീട് വെയ്ക്കണമെന്ന്. നടന്നില്ല. അതുകൊണ്ട് പപ്പ പോയതിൽപ്പന്നെ വീടെടുക്കാനുള്ള ആഗ്രഹവും പോയി. 'അമ്മ'യിൽ മെമ്പറാണ് ഞാൻ. അസോസിയേഷന്റെ കൈനീട്ടം എനിക്കുമുണ്ട്. മാസം നാലായിരം രൂപ. പണത്തിനപ്പുറം ഒരു അംഗീകാരം കൂടിയാണത്.

  • വിവാഹജീവിതം?

നേരത്തെ വിവാഹിതയായിരുന്നു. ആ ബന്ധം മുന്നോട്ടു പോയില്ല. ഇനി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഉള്ളതുകൊണ്ട് സമാധാനമായി കഴിയുകയാണ് ഞാൻ.