ചെന്നൈ: അവരാണെന്നെ സൂപ്പർസ്റ്റാറാക്കിയത്.ശനിയാഴ്‌ച്ച ചെന്നൈ രാഘവേന്ദ്ര മണ്ഡപത്തിൽ ആറു ദിവസം നീണ്ട സമ്മേളനത്തിന്റെ് അഞ്ചാം ദിവസം ആരാധകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കൃഷ്ണയും മണിരത്നവുമാണ് തന്നെ സൂപ്പർ സ്റ്റാറാക്കിയതെന്നാണ് രജനികാന്ത് പറഞ്ഞത്.

കെ.ബാലചന്ദർ തന്നെ ആദ്യം കണ്ടപ്പോൾ ആദ്യം തമിഴ് പഠിക്കാനാണ് പറഞ്ഞതെന്നും മൂന്നു ചിത്രങ്ങൾക്കു വേണ്ടി ബുക്ക് ചെയ്തുവെന്നും താരം കൂട്ടി ചേർത്തു. തന്റെ വരാനിരിക്കുന്ന ചിത്രം ഇന്ത്യൻ ഫിക്ഷൻ 2.0 മികച്ച ഉള്ളടക്കമുള്ള ചിത്രം ആണെന്നും കബാലി നായകൻ പറഞ്ഞു. താൻ ഇപ്പോൾ എന്താണോ അതാവാൻ സഹായിച്ചതിനു ആരാധകരോടു നന്ദി അറിയിച്ചു. ഡിസംബർ 26 നാണ് ആരാധകരെ കാണാനുള്ള 6 ദിവസത്തെ മീറ്റിങ്ങ് ആരംഭിച്ചത്.

ഈ വർഷം രണ്ടാംതവണയാണ് രജനീകാന്ത് തന്റെ ആരാധകരെ കാണാനെത്തുന്നത്. കഴിഞ്ഞ മെയിലാണ് താരം അവസാനമായി ആരാധകരെ കാണാൻ എത്തിയത്.അവരോടൊപ്പം ചിത്രങ്ങളും എടുത്തിരുന്നു.താൻ രാഷ്ട്രീയത്തിൽ എത്താനാണ് വിധിയെങ്കിൽ എത്തുമെന്നും, രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാട് ഡിസംബർ 31 നു അറിയിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.