- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളരിവാതുക്കൽഭഗവതി മുടിയഴിച്ചു: വടക്കെ മലബാറിൽ തെയ്യാട്ടക്കാലത്തിന് വിട
വളപട്ടണം: വടക്കൻ കേരളത്തിലെ തെയ്യക്കാലത്തിന് സമാപ്തി കുറിച്ച് കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ കളരിയാൽ ഭഗവതിയുടെ തിരുമുടി ഉയർന്നു. ഇന്ന് വൈകുന്നേരം അഞ്ചോടെ നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ്മുത്താനിശ്ശേരി സുരേഷ് ബാബു പെരുവണ്ണാൻ പെരും തിരുമുടി ശിരസ്സിലേറ്റിയത്. മുള കൊണ്ടുള്ള നാല് കഴയിട്ട് കത്രിക പൂട്ടുകെട്ടി കലശ സ്ഥാനികരും സഹായികളും ചേർന്ന് തിരുമുടി ഉയർത്തിമുഖ്യദേവതയുടെ പെരും തിരുമുടിക്കൊപ്പം ക്ഷേത്രപാലനും അഞ്ചു സ്വരൂപ ദേവതകളുടെയും തിരുമുടിയാണ് ഉയർന്നത്.
ഇന്നലെവൈകീട്ട് നാലരയോടെ ശ്രീകോവിലിൽ വിശേഷാൽ പൂജ കഴിഞ്ഞു നട തുറന്നതോടെയാണ് തിരുനടയിൽ ഇരുപത്തിയൊന്നു കോൽ മൂന്നു വിരൽ ഉയരവും അഞ്ചേമുക്കാൽ കോൽ വീതിയുമുള്ളകലശ പെരും കളിയാട്ട തിരുമുടി നിവർന്നത്. ചിറക്കൽപെരുംകൊല്ലൻ സ്ഥാനികൻ കക്കറയിൽ കൃഷ്ണന്റെ നേതൃത്വത്തിൽ കലശ പെരുംകളിയാട്ടത്തിനുള്ള തിരുവായുധം കളരിവാതുക്കൽ ആചാര നിർവഹകനായ കണ്ണൻ വീട്ടിൽ രാമചന്ദ്രൻ മുൻപാകെക്ഷേത്രനടയിൽ സമർപ്പിച്ചു.
തുടർന്ന്പെരും കളിയാട്ടത്തിലെ മുഖ്യദേവതയായ കളരിയാൽ ഭഗവതിയുടെ തിരുവായുധംശ്രീ കോവിലേക്ക് എഴുന്നള്ളിച്ചു പൂജ നടത്തി. ശ്രീകോവിൽ നട തുറന്നപ്പോഴേക്കുംക്ഷേത്ര നടയിൽ കളരിയാൽ ഭഗവതിയമ്മയുടെ തിരുമുടി നിവർന്നിരുന്നു. അപ്പോഴേക്കും മേൽശാന്തിയുടെ നേതൃത്വത്തിൽ തിരുവായുധം ഭഗവതിതെയ്യത്തിനു കൈമാറി. തുടർന്നു ഭഗവതിയമ്മ മൂന്നു പ്രദക്ഷിണം വച്ചതോടെ അമൃതവർഷമായി മഴ പെയ്തിറങ്ങി.
കളരിവാതുക്കൽ ശാക്തേയതാന്ത്രി അധികാരികേശവൻ മൂത്ത പിടാര മേൽശാന്തി വാസുദേവ പിടാരർ എന്നിവരുടെ കാർമികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടന്നത്. നേരത്തെ കണ്ണാടിപ്പറമ്പ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മീന മൃതും പുഴാതികക്കറയിൽ കളരി ദേവസ്ഥാന കാരണവർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അമ്പും വില്ലും നേക്കണിശ സ്ഥാനികൻ മണി ജ്യോത്സ്യരുടെ നേതൃത്വത്തിൽ തൃക്കൈ കുട സമർപ്പണവുംപുഴാതിപയറ്റിയക്കാവിൽ നിന്ന് ചക്ക കാഴ്ചയുമെത്തി.
ഇന്നലെ രാവിലെ മുഹുർത്തരാശിയിൽ കലശം നിറയും നടന്നു ഭക്തർക്ക് അനുഗ്രഹം നൽകിയ ശേഷംസ്വരൂപ ദേവതകളായ തിരുവർകാട്ട് ഭഗവതി, - കാളരാത്രി ,ചുഴലി ഭഗവതി, ശ്രീ പോർക്കലി (പഴശ്ശി ഭഗവതി ) സോമേശ്വരി , പാടിക്കുറ്റി എന്നിവർ മുഖ്യദേവതയായ കളരിയിൽ ഭഗവതിയമ്മയുമായി കൂടിക്കാഴ്ച നടത്തി.ഒടുവിൽ ക്ഷേത്രപാലനും ഭഗവതിയമ്മയെ വണങ്ങിയതോടെ കഴയിട്ടുയർത്തിയ കളിയാട്ട പെരുംതിരുമുടി ഓംകാരം മുഴക്കി ഗോവിന്ദ നാമസങ്കീർത്തനങ്ങളോടെ സഹായികൾഇറക്കുകയായി.
ദീപാരാധനയ്ക്കു മുമ്പായി സന്ധ്യയ്ക്ക് 6.21ഓടെ ഏഴു തിരുമുടികളും അണിയറയിലേക്ക് .കലശത്തട്ട് പൂക്കളും ക്ഷേത്രപാലക സ്ഥാനത്തെ നിവേദ്യമായ ഉഴുന്നും അരിയും കലശ പ്രസാദമായി ഭക്തർ സ്വീകരിച്ചതോടെ കോരിച്ചൊരിയുന്ന വകവയ്ക്കാതെ ആബാലവൃദ്ധം ഭക്തർ തിരുമുടി ദർശിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.