- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മൂടൽ മഞ്ഞിൽ മുങ്ങി യുഎഇ; വാഹനാപകടങ്ങൾ പെരുകുന്നു; നാല്മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 88 അപകടങ്ങൾ; വിമാന സർവ്വീസുകളും താളംതെറ്റി; ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പൊലീസ്
യുഎഇയിൽ ഉണ്ടായ കനത്ത മൂടൽ മഞ്ഞിൽ ജനങ്ങൾ ദുരിതത്തിൽ. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് ദുബൈയിലെ റോഡുകളിൽ വാഹനാപകടങ്ങൾ പതിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾ മണിക്കൂറുകൾക്കുള്ളിൽ 88 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽനിന്നുള്ള 100ഓളം സർവീസുകൾ വൈകുകയും ചെയ്തു. പുലർച്ചെ നാല് മുതൽ രാവിലെ എട്ടുവരെയാ
യുഎഇയിൽ ഉണ്ടായ കനത്ത മൂടൽ മഞ്ഞിൽ ജനങ്ങൾ ദുരിതത്തിൽ. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് ദുബൈയിലെ റോഡുകളിൽ വാഹനാപകടങ്ങൾ പതിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾ മണിക്കൂറുകൾക്കുള്ളിൽ 88 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽനിന്നുള്ള 100ഓളം സർവീസുകൾ വൈകുകയും ചെയ്തു.
പുലർച്ചെ നാല് മുതൽ രാവിലെ എട്ടുവരെയാണ് മൂടൽമഞ്ഞുണ്ടായത്. 88 ചെറിയ അപകടങ്ങളാണ് മൂടൽമഞ്ഞിനെ തുടർന്നുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബൈ വിമാനത്താവളത്തിൽ എത്തേണ്ട 60ഓളം വിമാനങ്ങൾ വൈകി. അബൂദബിയിൽ മുപ്പതും ഷാർജയിൽ പതിനേഴും വിമാനങ്ങൾ വൈകിയാണിറങ്ങിയത്.
മൂടൽമഞ്ഞുള്ളപ്പോൾ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് അബൂദബി, ദുബൈ പൊലീസ് അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ചില്ലുകളും ഹെഡ്‌ലൈറ്റുകളും വൃത്തിയാക്കി സൂക്ഷിക്കണം. ഇൻഡിക്കേറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. മുന്നിലെ വാഹനത്തെ കാണാവുന്ന വിധത്തിൽ അകലം പാലിക്കണം. അനാവശ്യമായി ലെയിൻ മാറാൻ പാടില്ല. സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുബൈ പൊലീസ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഉമർ അബ്ദുൽ അസീസ് അൽ ശംസി ആവശ്യപ്പെട്ടു.