- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാർ താക്കോൽ ഒളിപ്പിക്കുന്ന സ്ഥലം കണ്ടെത്തും; വീട്ടുകാർ പുറത്തേക്കു പോകുന്ന ഘട്ടത്തിൽ വീട്ടിൽ കയറി മോഷണം; രണ്ടു വർഷം മുമ്പ് ഒട്ടേറെ വീടുകളിൽ സമാനമായി കവർച്ച നടത്തിയപ്പോൾ മോഷ്ടിച്ചത് നൂറു പവനിലേറെ സ്വർണം; ഇത്തവണ കവർന്നത് 90000 രൂപ
തൃശൂർ: വീട്ടുകാർ താക്കോൽ ഒളിപ്പിക്കുന്നത് കണ്ടെടുത്ത് മോഷണം നടത്തുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. തൃശ്ശൂരിലാണ് സംഭവം. ആളില്ലാത്ത വീടുകളുടെ താക്കോൽ ഉടമസ്ഥർ തന്നെ ചവിട്ടിയുടെയും ചെടിച്ചെട്ടിയുടെയും അടിയിൽ ഒളിപ്പിച്ചു വയ്ക്കുന്നതാണ് മോഷ്ടാവിന് സഹായം. വീട്ടുകാരെ നിരീക്ഷിച്ചു താക്കോൽ എവിടെയാണ് സൂക്ഷിക്കുന്നത് എന്നു കണ്ടെത്തിയാണ് ഇദ്ദേഹം കവർച്ച നടത്തുന്നത്. തൃശൂർ സിറ്റി ഷാഡോ പൊലീസാണ് പ്രതിയെ കുടുക്കിയത്.
തൃശൂർ പീച്ചി സ്വദേശി സന്തോഷാണ് പിടിയിലായ മോഷ്ടാവ്. പകൽ സമയങ്ങളിൽ ചുരുങ്ങിയ സമയത്തേയ്ക്കു പുറത്തു പോകുന്ന വീട്ടുകാരിൽ പലരും താക്കോൽ രഹസ്യമായി സൂക്ഷിച്ചു വയ്ക്കും. അതു ചിലപ്പോൾ ചവിട്ടിയുടെ അടിയിലോ അല്ലെങ്കിൽ ചെടിച്ചട്ടിയുടെ അടിയിലോ ആകാറാണ് പതിവ്
ബൈക്കിൽ പകൽ സമയത്തു കറങ്ങുന്ന മോഷ്ടാവ് വീടുകളിൽ ആളില്ലെന്ന് തോന്നിയാൽ അവിടെ ഇറങ്ങും. ചവിട്ടിയുടേയും ചെടിച്ചട്ടിയുടേയും അടിഭാഗം പരിശോധിക്കും. മിക്കയിടങ്ങളിലും താക്കോൽ കിട്ടും. ഈ താക്കോൽ ഉപയോഗിച്ച് വീട്ടിൽക്കയറി ആഭരണം കവരും.
തിരിച്ച് താക്കോൽ അവിടെതന്നെ ഒളിപ്പിച്ച് സ്ഥലംവിടും. രണ്ടു വർഷം മുമ്പ് ഒട്ടേറെ വീടുകളിൽ സമാനമായി കവർച്ച നടത്തിയിരുന്നു. അന്ന്, നൂറു പവനിലേറെ മോഷ്ടിച്ചതായി സമ്മതിച്ചിരുന്നു. മാടക്കത്തറ വെള്ളാനിക്കരയിൽ വീട്ടിൽ നിന്ന് ആറു പവന്റെ ആഭരണങ്ങളും തൊണ്ണൂറായിരം രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മറുനാടന് മലയാളി ബ്യൂറോ