കോതമംഗലം: പട്ടാപകൽ 68 കാരിക്ക് നേരെ മുഖംമൂടി ആക്രമണം. തലക്ക് പിന്നിൽ അടിച്ചുവീഴ്‌ത്തി, കാതിലെ കമ്മൽ വലിച്ചുപറിച്ചു. മാലപൊട്ടിക്കാനും ശ്രമം.പരിക്കേറ്റ വദ്ധ അശുപത്രിയിൽ ചികത്സ തേടി.ഒരാൾ കസ്റ്റഡയിൽ എന്ന് പൊലീസ്. പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പല്ലാരിമംഗലത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് നാടിനെ നടുക്കിയ. സംഭവം.പരേതനായ ചിറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യ മീര മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്.

വീടിനുള്ളിൽ നിൽക്കുകയായിരുന്ന ഇവരുടെ മുഖം കറുത്ത തുണികൊണ്ട് മൂടിയ ശേഷം ആഭരണങ്ങൾ തരപ്പെടുത്തുന്നതിനായിരുന്നു മോഷ്ടാവിന്റെ നീക്കം.ഒരു നിമിഷം പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് മീര മോഷ്ടാവിനെ പിടിച്ചുവയ്ക്കാൻ ശ്രമിച്ചു.പിടുത്തം കിട്ടിയത് മുഖം മൂടിയിലായിരുന്നു. ഇതിനിയിൽ അക്രമി ഇവരുടെ കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്തു.

കാത് കീറി ,ശക്തമായ വേദനയുണ്ടായെങ്കിലും സാമാന്യം ഭേതപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടായിരുന്ന മീര അക്രമിയെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമം തുടർന്നു.മുഖം മൂടി വലിച്ചുപറിച്ചതോടെ കൈയിലിരുന്ന ആയുധം കൊണ്ട് പിന്നിൽ നിന്നും മീരയുടെ തലക്കടിച്ചശേഷം അക്രമി ഓടി മറിഞ്ഞു.തിരിഞ്ഞുനോക്കിയപ്പോൾ ഓടി മറയുന്ന അക്രമിയുടെ പിന്നിൽ നിന്നുള്ള ദൃശ്യം മീര കണ്ടിരുന്നു.

കറുത്തപാന്റും കറുത്ത ഷർട്ടുമായിരുന്നു അക്രമിയുടെ വേഷമെന്ന് മീര പൊലീസിനെ അറയിച്ചിട്ടുണ്ട്.സംഭവത്തിന് പിന്നാലെ മട്ടാഞ്ചേരിയിൽ നിന്നും എത്തി കുടുംബ സഹിതം താമസിച്ചുവരുന്ന യുവാവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചെവിക്കും തലക്കും പരിക്കേറ്റ മീര കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ച് വീട്ടുകാർ ചികത്സ ലഭ്യമാക്കി.പരേതനായ ഭർത്താവ് ഇബ്രാഹിം പൊലീസ് ഡ്രൈവറായിരുന്നു. മകൻ ഷാനവാസ് പൊലീസ് ഡ്രൈവറായി ജോലി നോക്കി വരികയാണ്. ഗോഡ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.