- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂളിങ് ഗ്ലാസിട്ട് നല്ല സ്റ്റൈലനായി ആദ്യം ലോഡ്ജിൽ വ്യാജപേരിൽ മുറിയെടുക്കും; ടി.വിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങും; അവസരം ഒത്താൽ റൂമിലുള്ള ടി.വി പാക്ക് ചെയ്ത് കടന്നു കളയും; പൊലീസിനെ കബളിപ്പിച്ച് നടന്ന ടിവി കള്ളൻ ഒടുവിൽ കോയമ്പത്തൂരിലെ ആഡംബര ഹോട്ടലിൽ പിടിയിൽ; ടിവി മോഷ്ടിക്കുന്നതിന് പിന്നിലെ ക്രേസ് എന്തെന്ന് അറിയാൻ ആകാംക്ഷയോടെ പാലക്കാട്ടുകാരും പൊലീസും
മലപ്പുറം: പൊലീസിനെ വട്ടം കറക്കിയ ടി.വി മോഷ്ടാവ് ഒടുവിൽ പിടിയിൽ. കേരളാ പൊലീസിന് തലവേദനയായി ഹോട്ടൽ മുറികളിൽ നിന്നും ടി.വി. കവർന്നു മുങ്ങി കൊണ്ടിരുന്ന കള്ളൻ കോയമ്പത്തൂരിൽ വച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ ആഡംബര ഹോട്ടലിൽ സമാന രീതിയിൽ മുറിയെടുത്ത് ടി.വിയുമായി കടന്നു കളയുന്നതിനിടെ പിടിയിലാവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ടിവി മോഷണത്തിന് കേസുള്ള ആൾ തന്നെയാണ് കോയമ്പത്തൂരിൽ പിടിയിലായതെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ലോഡ്ജുകളിൽ ടി.വി മോഷണം പെരുകുന്നത് പൊലീസിന് തലവേദനയായിരുന്നു. മോഷണത്തിനിടെ പല തവണ സിസിടിവിയിൽ കുടുങ്ങിയിട്ടും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ടി.വി മോഷ്ടാവ് 'കൂളാ'യി മോഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ പിടിയിലായത്. രണ്ട് മാസം മുമ്പ് നിലമ്പൂർ എടക്കര സമ്രാട്ട് ബാർ ഹോട്ടൽ ലോഡ്ജിൽ നിന്നും എൽ.ഇ.ഡി ടി.വി മോഷണം പോയതായിരുന്നു കേരളത്തിലെ ഒടുവിലെ സംഭവം. കേരളത്തിനകത്തും പുറത്തും ടി.വി മോഷ
മലപ്പുറം: പൊലീസിനെ വട്ടം കറക്കിയ ടി.വി മോഷ്ടാവ് ഒടുവിൽ പിടിയിൽ. കേരളാ പൊലീസിന് തലവേദനയായി ഹോട്ടൽ മുറികളിൽ നിന്നും ടി.വി. കവർന്നു മുങ്ങി കൊണ്ടിരുന്ന കള്ളൻ കോയമ്പത്തൂരിൽ വച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ ആഡംബര ഹോട്ടലിൽ സമാന രീതിയിൽ മുറിയെടുത്ത് ടി.വിയുമായി കടന്നു കളയുന്നതിനിടെ പിടിയിലാവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ടിവി മോഷണത്തിന് കേസുള്ള ആൾ തന്നെയാണ് കോയമ്പത്തൂരിൽ പിടിയിലായതെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ലോഡ്ജുകളിൽ ടി.വി മോഷണം പെരുകുന്നത് പൊലീസിന് തലവേദനയായിരുന്നു. മോഷണത്തിനിടെ പല തവണ സിസിടിവിയിൽ കുടുങ്ങിയിട്ടും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ടി.വി മോഷ്ടാവ് 'കൂളാ'യി മോഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ പിടിയിലായത്.
രണ്ട് മാസം മുമ്പ് നിലമ്പൂർ എടക്കര സമ്രാട്ട് ബാർ ഹോട്ടൽ ലോഡ്ജിൽ നിന്നും എൽ.ഇ.ഡി ടി.വി മോഷണം പോയതായിരുന്നു കേരളത്തിലെ ഒടുവിലെ സംഭവം. കേരളത്തിനകത്തും പുറത്തും ടി.വി മോഷ്ടാവിനായി വലവിരിച്ചെങ്കിലും പൊലീസിന്റെ കെണിയിൽ ഇയാൾ കുടുങ്ങിയിരുന്നില്ല. മൂന്ന് മാസം മുമ്പ് മലപ്പുറം തിരൂരിലെ ഹോട്ടൽ മുറിയിൽ വ്യാജപേരിൽ താമസിച്ച ശേഷം ടി.വി മോഷ്ടിച്ചു കടന്നു കളഞ്ഞിരുന്നു ഇതേ മോഷ്ടാവ്. ദൃശ്യം സി സി ടി വി യിൽ പതിഞ്ഞെങ്കിലും ഇയാൾ ടി.വി മോഷണം തുടരുകയായിരുന്നു.
ഇതിനു പുറമെ ഗൂഡല്ലൂർ, ഊട്ടി, തൊടുപുഴ, ഇരിട്ടി എന്നിവിടങ്ങളിലും സമാന മോഷണങ്ങൾ നടന്നു. രണ്ട് വർഷത്തിനിടെ നിരവധി മോഷണ കേസുകൾ ഇയാൾക്കെതിരെയുണ്ട്. വിവിധ സ്ഥലങ്ങളിൽ തുടരെ നടത്തിയ മോഷണത്തിന് ശേഷമാണ് എടക്കരയിൽ രണ്ട് മാസം മുമ്പ് ഇയാൾ പൊങ്ങിയത്. ഇവിടെ അമർജിത് എന്ന വ്യാജപേരിലാണ് മുറിയെടുത്തത്. മുമ്പും അമർജിത് എന്ന പേരിൽ ഇയാൾ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ടി.വി മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. എന്തുകൊണ്ടാണ് ടി.വിയോട് താൽപര്യമെന്നതിന്റെ ചേതോവികാരം ഇരുവരെ പിടികിട്ടിയിട്ടില്ല.
ശിവകുമാർ എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ വീട് പാലക്കാട് ചെനക്കത്തൂർ ക്ഷേത്രത്തിന് സമീപമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉന്നത കുടുംബാംഗമായ ഇയാൾ വീട്ടിൽ വരാറുമില്ല. വലിയ വിദ്യാസമ്പന്നരാണ് കുടുംബാംഗങ്ങളെല്ലാം. സിനിമാ നടനെന്നാണ് വീട്ടുകാരോടും നാട്ടുകാരോടുമെല്ലാം പറഞ്ഞിരുന്നത്. രണ്ട് വർഷം മുമ്പ് മറ്റൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയതിൽ 15 ലക്ഷം വീട്ടുകാരായിരുന്നു കൊടുത്ത് വീടിയത്.
പൊലീസ് ഓടിക്കിതച്ചെങ്കിലും യാതൊരു വേഷ മാറ്റവുമില്ലാതെ നിർബാധം കവർച്ച തുടരുകയായിരുന്നു. ഫോൺ ഉപയോഗിക്കാതെ അതിവിദഗ്ധമായി മോഷണം നടത്തുന്നതാണ് പൊലീസിനെ കുഴക്കിയത്. ആദ്യം ലോഡ്ജിൽ വ്യാജപേരിൽ മുറിയെടുക്കും. ടി.വിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങും. കൂളിങ് ഗ്ലാസിട്ട് വൻ ഗെറ്റപ്പിലായിരിക്കും താമസിക്കാനെത്തുക. പിന്നീട് അവസരം ഒത്താൽ റൂമിലുള്ള ടി.വി പാക്ക് ചെയ്ത് കടന്നു കളയുന്നതാണ് ഇയാളുടെ രീതി. നേരത്തെ കണ്ടുവെച്ചതനുസരിച്ച് പരിസരത്തുള്ള ടി.വി കടയിൽ തന്നെ വിൽപന നടത്തി ഇവിടെ നിന്നും സ്ഥലം കാലിയാക്കും. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് മോഷണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷ്ടാവിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. ടിവി യോടുള്ള മോഷ്ടാവിന്റെ താൽപര്യമെന്താണെന്ന് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.