തിരുവനന്തപുരം. നെയ്യാറ്റിൻകര ഡി വൈ എസ് പിയും ടീമും ചേർന്ന് നടത്തിയ ഒന്നര മാസത്തെ ഓപ്പറേഷനിൽ വലയിലായ നിയമവിദ്യാർത്ഥിയായ കള്ളൻ നിസാരനല്ല.കന്യാകുമാരി വിളവങ്കോട് ആറുദേശം മങ്കാട് പുല്ലിയാണി വിള വീട്ടിൽ എഡ്വൻ ജോസ് എന്ന 27 കാരന്റെ പേരിൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഉള്ളത് 20ലധികം കേസുകൾ. ഇതിൽ 8 കേസുകൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിർത്തി പൊലീസ് സ്റ്റേഷനായ വെള്ളറടയിൽ.

നഗ്‌നായി എത്തി മോഷണം നടത്തി പോകുന്ന എഡ്വിൻ വീട്ടിൽ ആണുങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ശരീരമാസകലം ഓയിൽ പുരട്ടിയശേഷമാണ് മോഷണം തുടങ്ങുന്നത്. മോഷണം നടത്തുന്ന വീട്ടിൽ വീട്ടുകാരോടൊപ്പം ഒന്നിച്ചുറങ്ങി മോഷ്ടിക്കുന്നതാണ് എഡ്വന്റെ ഒരു ശീലം. മോഷണത്തിന് മുൻപ് അടിവസ്ത്രം ഊരി തലയിൽ കെട്ടുന്ന രീതിയും എഡ്വിനുണ്ട്. കുളത്തൂരിൽവെച്ച് പിടിയിലായ എഡ്വിൻ അടുത്തിടെ കാരക്കോണം മുത്തുറ്റ്് ബാങ്കിൽ കയറിയും മോഷണത്തിന് ശ്രമിച്ചിരുന്നു. അലാറം ശബ്ദിച്ചതിനാൽ ഓടി രക്ഷപ്പെടുകയായിരുന്നു. മുത്തുറ്റ്്മോഷണത്തിനും രണ്ടു ദിവസം മുൻപ് മുത്തൂറ്റിന്റെ മാനേജരുടെ വീട്ടിൽ നഗ്‌നനായി മോഷണത്തിന് കയറിയ എഡ്വിന് ആകെ കിട്ടിയത് ഒരു കൂട്ടം താക്കോലും ഒരു ഐ ഡി കാർഡും. ഈ താക്കോൽകൂട്ടം ഉപയോഗിച്ചാണ് മുത്തൂറ്റിൽ മോഷണത്തിന് ശ്രമിച്ചത്.

കുളത്തൂരിൽ വീടിന്റെ ജനാല തകർത്ത് സ്വർണമാല മോഷ്ടിച്ച എഡ്വിൻ കുന്നത്തുകാലിൽ മുവോട്ടുകോണത്തും തോട്ടു കോണത്തും വീടുകളിൽ കയറി സ്വർണ മാല മോഷ്ടിച്ചിട്ടുണ്ട്. നെടിയാം കോട് നിന്നും ഒരു ബുള്ളറ്റ്് മോഷ്ടിച്ച് കിലോമീറ്ററുകൾക്കപ്പുറം എത്തി മറ്റൊരു വീട്ടിൽ കയറി വീട്ടുകാരോടെപ്പം കട്ടിലിൽ ഉറങ്ങിയ ശേഷം മാലയും കൊണ്ട് കടന്നു. നഗ്‌നനായി വീടുകളിൽ കയറുന്ന എഡ്വിൻ പലയിടത്തും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസിൽ പരാതികൾ നിലനിൽക്കുന്നു. നഗ്‌നനായി മോഷ്ടിക്കുന്നത് തനിക്ക് ഹരമാണന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ എഡ്വിൻ പറഞ്ഞത്. കേരളത്തിലെ പല വീടുകളിൽ നിന്നും കൈക്കലാക്കിയ സ്വർണം പാറശാലയിലെയും തമിഴ്്നാട്ടിലെയും ചില പ്രമുഖ ജുവലറികളിൽ വിറ്റതായി പ്രതി പൊലീസിനോടു സമ്മതിച്ചു.

ഈ ജുവലറികളിൽ എല്ലാം കൊണ്ടു പോയി തെളിവെടുക്കാനും മോഷണ മുതലുകൾ കണ്ടെടുക്കാനും പൊലീസ് നീക്കം ആരംഭിച്ചു.2015ൽ തമിഴ്‌നാട്ടിലെ പുതുക്കാട് ഒരു മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ചതിന് ജയിലിലാകുന്നതോടെയാണ് എഡ്വിൻ മോഷണ രംഗത്തേക്ക് തിരിയുന്നത്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ പ്രാവിണ്യമുള്ള പ്രതി ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ ചെറുവാര കോണത്ത് പ്രവർത്തിക്കുന്ന ലാ കോളേജിൽ നിലവിൽ നിയമവിദ്യാർത്ഥിയാണ്. ഡിഗ്രി പഠനം പൂർത്തിയായശേഷം ഗൾഫിലേക്ക് പോയ എഡ്വിൻ അവിടെയും മോഷണം ഉൾപ്പെടെയുള്ള പല കേസുകളിൽ പെട്ടു, പിന്നീട് നാട്ടിൽ തിരിച്ചെത്തിയശേഷം തിരുവട്ടാർ മരിയ കോളേജിൽ എം ബി എ പഠനത്തിന് ചേർന്നു.

രണ്ടു വർഷം അവിടെ പഠിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് മോഷണത്തിന് ഇറങ്ങുന്നത്. ചെറിയ ചെറിയ മോഷണങ്ങൾ പിന്നീട് വലുതിലേക്കും നഗ്‌നത കാട്ടി ഹരം കൊണ്ട് മോഷ്ടിക്കുന്നതിലേക്കും തിരിഞ്ഞു. തമിഴനാട്ടിലും സമാനരീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.പ്രതിയെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യത ഉണ്ട്. നെയ്യാറ്റിൻകര ഡിവൈ എസ് പി ഹരികുമാർ, ബാലരാമപുരം സർക്കിൾ ഇസ്പെക്ടർ പ്രദീപ്കുമാർ, വെള്ളറട സി ഐ അജിത്കുമാർ, എസ് ഐ സതീഷ്‌കുമാർ, പൊഴിയൂർ എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്.

പൂർണ നഗ്നനായി മോഷണത്തിനായി എത്തുന്ന പ്രതിയെ പിടിക്കാൻ നാട്ടുകാരും പൊലീസും മാസങ്ങളോളം കാത്തിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്ന എഡ്വിൻ വയർ കട്ടർ ഉപയോഗിച്ച് ഉറങ്ങിക്കിടക്കുന്നവരെ കഴുത്തിൽ നിന്നും മാല മുറിച്ചെടുത്ത് കടക്കുകയാണ് പതിവ് പലതവണ നാട്ടുകാരുടെ സംഘം മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. മോഷ്ടാവ് ഉപേക്ഷിച്ചുപോകുന്ന ബൈക്കുകളും മൊബൈൽ ഫോണുകളും മറ്റിടങ്ങളിൽ നിന്നും മോഷ്ടിച്ചതായതിനാൽ പ്രതിയെക്കുറിച്ച് പൊലീസിന് തെളിവുകൾ ലഭിച്ചിരുന്നില്ല. നെടുമങ്ങാട് ഒരു വീട്ടിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ആണ് നഗ്ന മോഷ്ടാവിന്റെ ചിത്രം പൊലീസിന് ലഭിക്കുന്നത്. എന്നാൽ ഇയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഇതിനിടെ, മോഷ്ടാവിനെ പിടികൂടാൻ നാട്ടുകാർ പല സംഘങ്ങളായി തിരിഞ്ഞ് രാത്രിയിൽ പലയിടങ്ങളിലും ഒളിച്ചിരുന്നെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് എഡ്വിൻ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ അപരിചിതരായി എത്തുന്നവർ നാട്ടുകാരുടെ മർദ്ദനത്തിനും ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി ജില്ലയിലെ മുന്നൂറോളം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതിയിലേയ്ക്ക് എത്താൻ സഹായിച്ചത്. കളിയിക്കാവിള, നിദ്രവിള, കൊല്ലങ്കോട്,കരുങ്കൽ,പുതുക്കട, എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കേസുകളുണ്ട്.

അവധിദിവസങ്ങളിൽ ടൈസിന്റേയും മാർബിളിന്റെയും ജോലികൾക്ക് പോകുന്ന ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ സമീപമുള്ള വീടുകളിലാണ് ഏറ്റവുമധികം മോഷണം നടത്തിയിട്ടുള്ളത് ആളുകൾ താമസിക്കുന്ന വീടുകളിൽ കയറുന്ന ഇയാൾ വീട്ടുകാരുടെ ശരീരത്തിലെ ആഭരണങ്ങൾ അലമാരയിലും മേശയിലും സൂക്ഷിച്ചിരിക്കുന്ന പണവും കൈക്കലാക്കും. സ്ത്രീകൾ സ്ത്രീകൾ ഉണർന്നാൽ ഭയപ്പെടുത്താനാണ് നഗ്നനായി മോഷണം നടത്താൻ പോകുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഈ വർഷം ജനുവരി മുതലാണ് വീണ്ടും മോഷണം തുടങ്ങിയത്.