- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
കണ്ണൂർ: തളിപ്പറമ്പിൽ നിന്നും കൊമ്പിഡ് സ്ഥിരീകരിച്ച മോഷണ കേസ് പ്രതി രക്ഷപ്പെട്ടത് ആശങ്ക പരത്തുന്നു. മയ്യിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള വാരം സ്വദേശി ചന്ദ്രൻ (48) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചന്ദ്രൻ അടക്കം ഏഴ് പ്രതികളാണ് കോവിഡ് ട്രീറ്റ് മെന്റ് സെന്ററിൽ ചികിത്സയിലുണ്ടായത്.
കാവൽ നിന്നിരുന്ന പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്റ് റിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കോവിഡ് ചികിത്സയ്ക്കിടെ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിൽ റൂറൽ എസ്പി നവനീത് ശർമ്മ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ