- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ മോഷണത്തിന് സ്ഥലം കണ്ടുവെക്കും, രാത്രി വാഹനവുമായി ഇറങ്ങി മോഷണം; കുന്നത്തുനാട് പൊലീസ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു
പെരുമ്പാവൂർ: മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ഗുഡ്‌സ് അപേ ഓട്ടോയും, പള്ളിക്കരയിൽ നിന്ന് മോഷ്ടിച്ച ഒരു പൾസർ മോട്ടോർസൈക്കിളും പൊലീസ് കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാക്കുന്നത്. പകൽ മോഷണ സ്ഥലം കണ്ടു വച്ച ശേഷം രാത്രി ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് മോഷണം നടത്തുന്നത്. രാത്രി പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സുബിൻ 2016 ൽ കോതമംഗലം പൊലീസ് സ്റ്റേഷനിൽ മോഷണകേസ്സിൽ പ്രതിയാണ്. ദേവദത്തന് ഹിൽപാലസ്സ്, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 6 കേസുകളുണ്ട്. ഡി വൈ എസ് പി . ഇ.പി.റെജി, ഇൻസ്‌പെക്ടർ വി.ടി.ഷാജൻ, എസ് ഐമാരായ എംപി.എബി, ഒ.വി.സാജൻ, കെ.പി.ഏലീയാസ്, എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ അബ്ദുൾ മനാഫ്, സി പി ഒ ടി.സന്ദീപ്, പ്രഭകരൻ, റോബിൻ ജോയി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക പൊലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്‌പി കാർത്തിക് പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.