- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി മോഷണ കേസുകളിലെ പ്രതി; ഇടയ്ക്കിടെ ഒളിസങ്കേതം മാറുന്ന ശൈലിക്കാരൻ; കവർച്ച മുതൽ വിറ്റുകിട്ടുന്ന തുക കൊണ്ട് അടിച്ചുപൊളി ജീവിതം; തമിഴ്‌നാട് പൊലീസിനെ വട്ടംചുറ്റിച്ച കൊടുംകുറ്റവാളി സൂര്യയെ കുമിളി പൊലീസ് മാല മോഷണ കേസിൽ പിടികൂടി
കുമളി: തമിഴ്‌നാട് പൊലീസിനെ വട്ടംചുറ്റിച്ച കൊടുംകുറ്റവാളി തിരുപ്പൂർ ഗാന്ധിനഗർ സ്വദേശി സൂര്യയെ (24) കുമളി പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 28-ന് കുമളി ടൗണിൽ നിന്നും അമരാവതി സ്വദേശിനിയുടെ 2 പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്ന കേസിലാണ് കുമളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
തമിഴ്‌നാട്ടിൽ 8 ജില്ലകളിലായി കൊലപാതകം ഉൾപ്പെടെ 20-ളം കേസുകളിൽ പ്രതിയാണ് സൂര്യയെന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത് കടക്കുന്നതാണ് ഇയാളുടെ രീതിയെന്നും കുമളി സി ഐ ജോബിൻ ആന്റണി അറയിച്ചു. കോയമ്പത്തൂർ സ്റ്റേഷനിൽ ബൈക്കുമോഷണത്തിനും തിരുപ്പൂർ സ്റ്റേഷനിൽ മാലപൊട്ടിക്കലിനും അടുത്തിടെ സൂര്യയെ പ്രതി ചേർത്ത് കേസെടുത്തിരുന്നു.
ഈ സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ കണ്ടത്താൻ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇടയ്ക്കിടെ ഒളിസങ്കേതം മാറുന്ന സൂര്യയുടെ രീതിയാണ് തമിഴ്‌നാട് പൊലീസിന്റെ നീക്കം പരാജയപ്പെടാൻ കാരണം. കുമളിയിലെ മാലപൊട്ടിക്കൽ കേസിൽ പ്രത്യേക അന്വേഷണ സംഘം ഒരാഴ്ചയിലേറെയായി നടത്തി വന്ന തിരച്ചിലിലാണ് തേനിയിൽ നിന്നും സൂര്യയെ പൊക്കിയത്.
പിടികൂടുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഈ വിരുതനെ പൊലീസ് സാഹസീകമായിട്ടാണ് കീഴടക്കിയത്. കൂട്ടുപ്രതി ഗൂഡല്ലൂർ സ്വദേശി നൗഫൽ മറ്റൊരു കേസിൽ തമിഴ് നാട് പൊലീസിന്റ പിടിയിലായതായി അന്വേഷണത്തിൽ വ്യക്തമായതായും കവർച്ച മുതൽ വിറ്റുകിട്ടുന്ന തുക കൊണ്ട് സൂര്യ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നെന്നും കുമളി പൊലീസ് അറയിച്ചു.പീരുമേട് കോടതിയിൽ ഹാജരാക്കി,റിമാൻഡ് ചെയ്തു.
പീരുമേട് ഡിവൈഎസ്‌പി സി ജി സനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കുമളി സിഐ. ജോബിൻ ആന്റണിയുടെ നേത്യത്വത്തിൽ എസ്‌ഐ.മാരായ സന്തോഷ് സജീവ്,സലിംരാജ്, സിപിഒ മാരായ ഷിനാസ്, സിജോ, ജോഷി, മഹേഷ്, സിയാദ്, നദീർ, ഭാഗവതിരാജ്, രമേശ്, സിബി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സൂര്യയെ പിടികൂടിയത്.
മറുനാടന് മലയാളി ലേഖകന്.