- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തൈക്കൂടം ബ്രിഡ്ജ് 16 ന് ബഹ്റിനിൽ, ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ഏറെക്കാലമായി മലയാളി സമൂഹം, പ്രത്യേകിച്ച് യുവ സമൂഹം കാത്തിരുന്ന, കേൾക്കാൻ ആഗ്രഹിച്ച താളവും മേളവുമായി തൈക്കൂടം ബ്രിഡ്ജ് ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ മൈതാനത്ത് എത്തുന്നു. യുടുബിലൂടെ മാത്രം കേട്ടിട്ടുള്ള സംഗീത വിസ്മയം കാണുവാനും ആസ്വദിക്കുവാനുമുള്ള തിരക്കിലാണ് ബഹ്‌റൈൻ പ്രവാസികൾ. ബഹ്‌റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ചോയിസ് അഡ്വർടൈ
മനാമ: ഏറെക്കാലമായി മലയാളി സമൂഹം, പ്രത്യേകിച്ച് യുവ സമൂഹം കാത്തിരുന്ന, കേൾക്കാൻ ആഗ്രഹിച്ച താളവും മേളവുമായി തൈക്കൂടം ബ്രിഡ്ജ് ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ മൈതാനത്ത് എത്തുന്നു. യുടുബിലൂടെ മാത്രം കേട്ടിട്ടുള്ള സംഗീത വിസ്മയം കാണുവാനും ആസ്വദിക്കുവാനുമുള്ള തിരക്കിലാണ് ബഹ്‌റൈൻ പ്രവാസികൾ. ബഹ്‌റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ചോയിസ് അഡ്വർടൈസിംഗിന്റെ ബാനറിൽ ടാഗ് മീഡിയ അണിയിച്ചൊരുക്കുന്ന മെഗാ ഷോ 16 ന് വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്.
മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് ടിക്കറ്റുകൾ നേരത്തെ കൈവശപ്പെടുത്തുവാനുള്ള തിരക്കിലാണ് സംഗീത പ്രേമികൾ. ബഹ്‌റിനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും, അവാൽ സ്‌ക്വയർ കഫെയിലും, ഇന്ത്യൻ ക്ലബ്ബിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സലാം അസീസ് (33495307)മായി ബന്ധപ്പെടാം. മെഗാ ഷോ യുടെ മുഖ്യ പ്രായോജകർ ക്ഷേത്ര ഫാഷനാണ്. ജോയ് ആലുക്കാസ് അസോസിയേറ്റ് സ്‌പോൻസർ ആണ്.