- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതൽ; കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും: മന്ത്രി തിലോത്തമൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാചര്യത്തിൽ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകൾ പൂർത്തിയായതായും ഭക്ഷ്യമന്ത്രി പ്രതികരിച്ചു.
ലോക്ഡൗൺ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ഡൗൺ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങൾ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാകും റേഷൻ കാർഡില്ലാത്ത, അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം. അടച്ച് പൂട്ടലാണെന്നതിനാൽ തിരക്ക് കൂട്ടി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കോവിഡ് മാനദണ്ദങ്ങൾ പാലിച്ചെത്തി സാധനങ്ങൾ വാങ്ങാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്