- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിങ്ക് ബിഫോർ യു ക്ലിക്ക് '; കെകെഎംഎ സൈബർ സുരക്ഷാ വെബിനാർ 12ന്
കുവൈത്ത് : നിത്യേനയെന്നോണം വിവിധ നൂതന ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയും സൂക്ഷ്മതയും അറിയുവാനും അതോടൊപ്പം ഓൺലൈൻ ചതികുഴികളെ സംബന്ധിച്ചുഅവബോധം നൽകുന്നതിനായി കെ കെ എം എ സൈബർ സെക്യൂരിറ്റി വെബിനാർ സംഘടിപ്പിക്കുന്നു .
കെ കെഎം എ ഡെവലപ്‌മെന്റ് ഐടി വിഭാഗങ്ങൾ ചേർന്ന് 12 നു വൈകുന്നേരം ആറരക് സംഘടിപ്പിക്കുന്ന വെബിനാറിൽ സൈബർ സെക്യൂരിറ്റിവിദഗ്ധൻ അമീർ വിവിധ ഓൺലൈൻ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് സംസാരിക്കും .
പാസ്സ്വേർഡുകളുടെ ഉപയോഗവും പ്രാധാന്യവും , മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകാരങ്ങളുടെസുരക്ഷ ,ഇ മെയിൽ , വെബ് സുരക്ഷ , സൈബർ സുരക്ഷ തുടങ്ങിയ വിവിധ സാങ്കേതികകാര്യങ്ങൾ വിശദീകരിക്കും . ചോദ്യോത്തര വേളയും ഉണ്ടായിരിക്കും താല്പര്യമുള്ള ആർക്കും തന്നെ സൂം അല്ലെങ്കിൽ ഫേസ്‌ബുക് ലൈവ് വഴി പരിപാടിയിൽ സംബന്ധിക്കാം .
സൂം ഐഡി :895 7289 5506
പാസ്സ്വേർഡ് :kkma2021
ഫേസ്‌ബുക് ലൈവ് :facebook.കോം/കെ കെ എം എ .ന്യൂസ്