- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതും വൈദ്യുതിമന്ത്രി പറഞ്ഞതും പച്ചക്കള്ളം; കാടും പുഴയും നശിപ്പിച്ചു ആതിരപ്പിള്ളി പണിതേ തീരൂവെന്ന വാശിയിൽ തന്നെ സർക്കാർ; കാടു നശിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരം വനംവകുപ്പിനു നൽകി സർക്കാർ അണക്കെട്ടു നർമ്മാണം തുടങ്ങിക്കഴിഞ്ഞു
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതായി കെഎസ്ഇബി. പ്രവൃത്തികൾ തുടങ്ങിയതായി കെഎസ്ഇബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായി മന്ത്രി എം.എം. മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുൻപുതന്നെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതായാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ അനുബന്ധ നിർമ്മാണപ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വനവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ച് കോടി മുൻകൂർ കെട്ടിവെച്ചെന്നാണ് സൂചന. പദ്ധതി പ്രദേശത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ദിവസങ്ങൾക്കു മുൻപ് കണ്ണങ്കുഴിയിലെ ട്രാൻസ്ഫോർമറിൽ വൈദ്യുതി കണക്ഷൻ നൽകിയതായും റിപ്പോർട്ടുണ്ട്. പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുൻപ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ പാരിസ്ഥിതികാനുമതി റദ്ദാക്കപ്പെടാനും പാരിസ്ഥിതികാനുമതിക്കായി വീണ്ടും അപേക
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതായി കെഎസ്ഇബി. പ്രവൃത്തികൾ തുടങ്ങിയതായി കെഎസ്ഇബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായി മന്ത്രി എം.എം. മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുൻപുതന്നെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതായാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ അനുബന്ധ നിർമ്മാണപ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വനവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ച് കോടി മുൻകൂർ കെട്ടിവെച്ചെന്നാണ് സൂചന. പദ്ധതി പ്രദേശത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ദിവസങ്ങൾക്കു മുൻപ് കണ്ണങ്കുഴിയിലെ ട്രാൻസ്ഫോർമറിൽ വൈദ്യുതി കണക്ഷൻ നൽകിയതായും റിപ്പോർട്ടുണ്ട്.
പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുൻപ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ പാരിസ്ഥിതികാനുമതി റദ്ദാക്കപ്പെടാനും പാരിസ്ഥിതികാനുമതിക്കായി വീണ്ടും അപേക്ഷിക്കേണ്ടതായും വരും. ഇതൊഴിവാക്കുന്നതിനാണ് കാലവധി അവസാനിക്കുന്നതിനു മുൻപുതന്നെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിവെച്ചതെന്നാണ് കരുതുന്നത്.
പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇന്നലെ വൈദ്യുത മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചിരുന്നു. വി.കെ. ഇബ്രാഹിം കുഞ്ഞിന് നൽകിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും സമവായം ഉണ്ടായാലേ പദ്ധതി നടപ്പാക്കൂ എന്നുമായിരുന്നു ചൊവാഴ്ച സഭയിൽ മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ അടുത്ത ദിവസം പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി സഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി ആവർത്തിച്ചിരുന്നു. ഇതിനു പിറകെയാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്.
മുൻ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് സിപിഐ., കോൺഗ്രസ് എന്നിവരുടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പദ്ധതിക്കെതിരെ സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തുടർന്ന്, സമവായമുണ്ടെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന നിലപാടിൽ സർക്കാരെത്തിയിരുന്നു. പദ്ധതിക്കെതിരെ കെപിസിസി. പ്രസിഡന്റ് എം.എം. ഹസ്സനും കോൺഗ്രസ് നേതാവ് വി എം. സുധീരനും രംഗത്തെത്തിയിരുന്നു. ഇതിനിടെ സർക്കാർ നീക്കത്തിനെതിരെ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
1982-ലാണ് വൈദ്യുതി വകുപ്പ് വാഴച്ചാലിൽ വെള്ളച്ചാട്ടത്തിന് മുകളിൽ ജലവൈദ്യുത പദ്ധതിക്കായി പ്രോജക്ട് തയ്യാറാക്കിയത്. വനം വകുപ്പും പരിസ്ഥിതി പ്രവർത്തകരും പദ്ധതിക്കെതിരായി കർശനമായി നിലകൊണ്ടതോടെ വൈദ്യുതി വകുപ്പിന്റെ നീക്കത്തിന് തിരിച്ചടിയായി.
993 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. എന്നാൽ, 1500 കോടി രൂപയെങ്കിലുമാകുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ കണക്ക്. ആയിരം കോടി രൂപയ്ക്ക് മുകളിൽ നിർമ്മാണച്ചെലവ് വന്നാൽ വീണ്ടും സാങ്കേതിക, സാമ്പത്തികാനുമതി വാങ്ങേണ്ടി വരും. അതിനാലാണ് ചെലവ് ആയിരം കോടിയിൽ താഴെയാക്കി കാണിക്കുന്നതെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.
സി.പി.എം. ഒഴികെയുള്ള കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം പദ്ധതിക്കെതിരായി രംഗത്ത് വന്നിരുന്നു.