- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാറിൽ തെരുവ് നായ്ക്കൾ മുപ്പതോളം കോഴികളെ കടിച്ചുകൊന്നു

X
മാന്നാർ: തെരുവ് നായ്ക്കൾ മുപ്പതോളം കോഴികളെ കടിച്ചുകൊന്നു. കുരട്ടിക്കാട് ഏഴാം വാർഡിൽ പുളിക്കാശ്ശേരി ഭാഗത്ത് പട്ടമുക്കിൽ പുത്തൻവീട്ടിൽ വർഗീസ് ചെറിയാന്റെ മുപ്പതോളം ഗിരിരാജൻ ഇനത്തിൽപെട്ട മുട്ടകോഴികളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നത്. പതിനഞ്ചോളം കോഴികൾ ഗുരുതരാവസ്ഥയിലാണ്.
പ്രവാസ ജീവിതത്തിനു ശേഷം വീടിനോട് ചേർന്ന് തന്നെ കോഴി വളർത്തലും, മീൻ വളർത്തലുമായി കഴിഞ്ഞിരുന്ന വർഗീസിന്റെ മുട്ട ഇടുന്ന അമ്പതോളം കോഴികളായിരുന്നു ആക്രമണത്തിന് ഇരയായത്. ഇരുമ്പ് വേലി ഉപയോഗിച്ച് നിർമ്മിച്ച കോഴിക്കൂട് തകർത്തായിരുന്നു തെരുവ് നായ്ക്കൾ അകത്ത് കയറിയത്.
Next Story


