- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുനാളും, ഇടവക തിരുനാളും ലൂക്കനിൽ
ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ കുർബ്ബാന സെന്ററിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുനാളും സകല വിശുദ്ധരുടെ തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു. 2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ ആരാധനയും, ജപമാലയും, ലദീഞ്ഞും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന. നൊവേനയ്ക്ക് ശേഷം നേർച്ചയും ഉണ്ടായിരിക്കും.
ഭക്തി നിർഭരമായ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ PMS വഴി രജിസ്റ്റർ ചെയ്യണമെന്ന് സ്‌നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഈ തിരുനാളിന്റെ ലൈവ് സ്ട്രീമിങ്ങ് ലഭ്യമാണ്.
Next Story