- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രലിൽ വി. യൂദാസ് ശ്ശീഹായുടെ തിരുനാൾ ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വി. യൂദാസ് തദേവൂസിന്റെ തിരുനാൾ ഭക്തിപൂർവം ആചരിച്ചു. നവംബർ ഒന്നാം തീയതി നടത്തപ്പെട്ട തിരുനാളിൽ ഫാ. ഏബ്രഹാം വെട്ടുവേലിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫാ. ടോം തോമസ് എന്നിവർ സഹകാർമ്മികരായിരുന്നു. ദേവാലയത്തിലെ തിരുകർമ്മങ്ങൾക്കുശേഷം സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.
എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെട്ടത്. ആന്റോ കവലയ്ക്കൽ, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോൺസൺ കണ്ണൂക്കാടൻ, ഷിബു അഗസ്റ്റിൻ, മേഴ്സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷാബു മാത്യു, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റ്യൻ, ആഗ്നസ് തെങ്ങുംമൂട്ടിൽ, ജാസ്മിൻ ഇമ്മാനുവേൽ, ഷിജി ചിറയിൽ, സജി വർഗീസ്, സണ്ണി വള്ളിക്കളം എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.